For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അവസാന നാല് മത്സരവും തോറ്റു, കിവീസ് സെമി കാണില്ലേ? സാധ്യതകള്‍ ഇങ്ങനെ

ബംഗളൂരു: ഏകദിന ലോകകപ്പിലെ ആവേശം സെമി ഫൈനലിനോടടുക്കവെ വാശിയേറിയ പോരാട്ടങ്ങളാണ് കാണാനാവുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതിനോടകം സെമി ഉറപ്പിച്ചു. ഓസ്‌ട്രേലിയയും ഏറെക്കുറെ സെമി ഉറപ്പിച്ചെന്ന് പറയാം. എന്നാല്‍ നാലാം സ്ഥാനക്കാരാവാന്‍ മൂന്ന് ടീമുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ ന്യൂസീലന്‍ഡാണ് നാലാം സ്ഥാനത്ത്. പാകിസ്താനും അഫ്ഗാനിസ്ഥാനും കിവീസിന് വലിയ വെല്ലുവിളി ഉയര്‍ത്തി പിന്നാലെയുണ്ട്.

എട്ട് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണ് ന്യൂസീലന്‍ഡിനും പാകിസ്താനുമുള്ളത്. ഏഴ് മത്സരത്തില്‍ നിന്നാണ് അഫ്ഗാനിസ്ഥാന് എട്ട് പോയിന്റുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ കരുത്തിലാണ് ന്യൂസീലന്‍ഡ് നിലവില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ മൂന്ന് ടീമുകളില്‍ ആര് നാലാം സ്ഥാനക്കാരായി സെമി കളിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ന്യൂസീലന്‍ഡിന് അല്‍പ്പം മുന്‍തൂക്കമുണ്ടെങ്കിലും സീറ്റുറപ്പിക്കാനായിട്ടില്ല. ന്യൂസീലന്‍ഡ് സെമി കളിക്കാന്‍ എന്താണ് ചെയ്യേണ്ടത്? സാധ്യതകള്‍ പരിശോധിക്കാം.

ന്യൂസീലന്‍ഡ് അവസാന മത്സരത്തില്‍ ജയിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ശ്രീലങ്കയാണ് കിവീസിന്റെ അവസാന എതിരാളികള്‍. അവസാന മത്സരത്തില്‍ വലിയ ജയം നേടാന്‍ ന്യൂസീലന്‍ഡിന് സാധിച്ചാല്‍ പാകിസ്താനെ മറികടന്ന് സെമിയിലെത്താനാവും. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ പാകിസ്താനെക്കാള്‍ മുന്നിലുള്ളത് ന്യൂസീലന്‍ഡാണ്. അതുകൊണ്ടുതന്നെ മോശമല്ലാത്ത ജയം ശ്രീലങ്കയ്‌ക്കെതിരേ നേടിയാല്‍ പോലും ന്യൂസീലന്‍ഡിന് സെമിയിലെത്താനാവും.

എന്നാല്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയോട് തോല്‍ക്കുകയും പാകിസ്താന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ പാകിസ്താന്‍ സെമിയിലേക്കെത്തും. അതുകൊണ്ടുതന്നെ അവസാന മത്സരത്തിന്റെ ഫലം നിര്‍ണ്ണായകമാവുമെന്നുറപ്പ്. എന്നാല്‍ പാകിസ്താനെയും ന്യൂസീലന്‍ഡിനെയും ഞെട്ടിപ്പിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്‍ സെമിയിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ അവസാന രണ്ട് മത്സരത്തില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെയാണ് അഫ്ഗാന് നേരിടേണ്ടത്.

afghanistan, cricket

അതുകൊണ്ടുതന്നെ അഫ്ഗാന് കാര്യങ്ങള്‍ എളുപ്പമാവില്ല. പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരിലൊരാള്‍ സെമി കളിക്കാനാണ് സാധ്യത കൂടുതല്‍. ന്യൂസീലന്‍ഡും പാകിസ്താനും അവസാന മത്സരം ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിലൂടെ നാലാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കും. പാകിസ്താനെതിരേ ന്യൂസീലന്‍ഡിന് അപ്രതീക്ഷിതമായി തോല്‍ക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. 401 റണ്‍സ് അടിച്ചെടുത്തിട്ടും മഴ വില്ലനായതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിന് പാകിസ്താന്‍ ജയിക്കുകയായിരുന്നു.

പാകിസ്താനെതിരേ ന്യൂസീലന്‍ഡ് ജയിച്ചിരുന്നെങ്കില്‍ ടീം സെമിയില്‍ ഏറെക്കുറെ സീറ്റുറപ്പിക്കുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ന്യൂസീലന്‍ഡിന് തോല്‍ക്കേണ്ടി വന്നതോടെയാണ് നാലാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടം കടുക്കുന്നത്. അവസാന രണ്ട് ലോകകപ്പിലും റണ്ണറപ്പുകളായ ടീമാണ് ന്യൂസീലന്‍ഡ്. ഇത്തവണയും ന്യൂസീലന്‍ഡ് സെമിയിലുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. കിവീസിന്റെ ബൗളിങ് നിര അല്‍പ്പം ദുര്‍ബലമാണ്.

ട്രന്റ് ബോള്‍ട്ടിന് കാര്യമായി മികവ് കാട്ടാനാവുന്നില്ലെന്നതാണ് കിവീസിന്റെ പ്രശ്‌നം. അവസാന മത്സരത്തില്‍ ശ്രീലങ്ക കിവിസീനെ വീഴ്ത്തുമോ അതോ പാകിസ്താന്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുമോയെന്നത് കാത്തിരുന്ന് കാണാം. അവസാന മത്സരം പാകിസ്താനും ന്യൂസീലന്‍ഡും തോല്‍ക്കുകയും അഫ്ഗാനിസ്ഥാന്‍ അവസാന രണ്ട് മത്സരത്തില്‍ ഒന്നില്‍ ജയിക്കുകയും ചെയ്താല്‍ സെമിയിലേക്ക് അഫ്ഗാനെത്തും. എന്തായാലും അവസാന റൗണ്ട് മത്സരങ്ങള്‍ ആവേശകരമായിരിക്കുമെന്നുറപ്പ്.

2019ലെ ലോകകപ്പ് ഫൈനലില്‍ നിര്‍ഭാഗ്യംകൊണ്ട് ഇംഗ്ലണ്ടിനോട് തോറ്റ ടീമാണ് ന്യൂസീലന്‍ഡ്. ഇത്തവണ കെയ്ന്‍ വില്യംസണും സംഘവും കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് പറയാം. എന്നാല്‍ ഇത്തവണ സെമി പോരാട്ടങ്ങളില്‍ ജയം ആര്‍ക്കും എളുപ്പമാവില്ല. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് അല്ലെങ്കില്‍ പാകിസ്താന്‍ ഇവരില്‍ ആരൊക്കെ ഏറ്റുമുട്ടിയാലും തീപാറും പോരാട്ടം പ്രതീക്ഷിക്കാം.

ഇന്ത്യ-പാകിസ്താന്‍ സെമി ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് സംഭവിക്കുമോയെന്നതും കാത്തിരുന്ന് കാണാം. ഇന്ത്യ ഒന്നാം സ്ഥാനക്കാരാവുകയും പാകിസ്താന്‍ നാലാം സ്ഥാനക്കാരാവുകയും ചെയ്താല്‍ ഇന്ത്യ-പാക് സ്വപ്‌ന സെമി സംഭവിക്കുമെന്നുറപ്പ്.

Story first published: Sunday, November 5, 2023, 8:07 [IST]
Other articles published on Nov 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+