Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wold Cup 2023: ധോണിയാവാന്‍ നോക്കി, പക്ഷെ പണിപാളി! നാണംകെട്ട് റിസ്വാന്‍ | സംഭവം ഇങ്ങനെ

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ കളിക്കിടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയയെ അനുകരിക്കാന്‍ ശ്രമിച്ച് നാണംകെട്ടിരിക്കുകയാണ് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍. വിക്കറ്റ് കീപ്പിങില്‍ ധോണി വിജയകരമായി പരീക്ഷിച്ചിട്ടുള്ള ഒരു ട്രിക്കാണ് റിസ്വാന്‍ കോപ്പിയടിക്കാന്‍ നോക്കിയത്. പക്ഷെ അതു വിജയിച്ചില്ലെന്നു മാത്രമല്ല ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തുവെന്നതാണ് രസകരമായ കാര്യം.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ട് 93 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം കൊയ്ത മല്‍സരത്തിനിടെയായിരുന്നു സംഭവം. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 24ാമത്തെ ഓവറിനിടെയായിരുന്നു ഇത്. ലെഗ് സ്പന്നര്‍ ഷദാബ് ഖാനായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ക്രീസിലുണ്ടായിരുന്നത് സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സുമായിരുന്നു. ലെഗ് സൈഡിലേക്കു പോയ ബോളിനെതിരേ റിവേഴ്‌സ് സ്വീപ്പ് കളിക്കാനായിരുന്നു സ്‌റ്റോക്‌സിന്റെ ശ്രമം.

RIZWAN

പക്ഷെ ബോള്‍ കണക്ട് ചെയ്യാനായില്ല. ഈ ബോള്‍ വിക്കറ്റിനു പിന്നിലുണ്ടായിരുന്ന റിസ്വാനെയും കബളിപ്പിച്ചു. ബോള്‍ പിടിയിലൊതുക്കാന്‍ കഴിയാതെ വന്നതോടെയാണ് ധോണിയുടെ പഴയ ട്രിക്ക് റിസ്വാന്‍ പരീക്ഷിച്ചത്. നേരത്തേ ചില ബോളുകള്‍ ഗ്ലൗസുകള്‍ കൊണ്ടു വശത്താക്കുന്നതിനു പകരം ഇരുകാലുകളും ചേര്‍ത്തുവച്ച് തടുത്തിടാന്‍ ധോണി ശ്രമിച്ചിരുന്നു. ഇതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

റിസ്വാനും ഇതു തന്നെയാണ് പരീക്ഷിച്ചത്. ബോള്‍ പിടിയിലൊതുക്കാന്‍ തനിക്കു കഴിയില്ലെന്നു ഉറപ്പായതോടെ അദ്ദേഹം ധോണിയുടെ അറ്റകൈ പ്രയോഗം നടത്തുകയായിരുന്നു. പക്ഷെ ധോണിയാവാന്‍ നോക്കിയ റിസ്വാന്‍ നാണംകെടുകയാണ് ചെയ്തത്. ബോള്‍ അദ്ദേഹത്തിന്റെ കാലുകള്‍ക്കിടയിലൂടെ പോവുകയും സ്ലിപ്പില്‍ ആരും ഇല്ലാത്തതിനാല്‍ തന്നെ നേരെ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു.

ഇതേക്കുറിച്ച് കമന്ററിക്കിടെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ നാസര്‍ ഹുസൈന്‍ പരാമര്‍ശിക്കുകയും ചെയ്തു. കാലുകള്‍ ചേര്‍ത്തുവച്ച് ധോണിയാവാനാണ് റിസ്വാന്‍ ശ്രമിച്ചത്. പക്ഷെ ബോള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

തനിക്കു മുന്നില്‍ ബൗണ്‍സ് ചെയ്തിരുന്ന ബോളുകള്‍ തടുക്കാന്‍ ധോണി പരീക്ഷിച്ചിരുന്ന ഒരു രീതിയായിരുന്നു കാലുകള്‍ കൊണ്ടുള്ള ഈ പ്രയോഗം. ഗ്ലൗസുകള്‍ കൊണ്ട് ബോള്‍ പിടിച്ചെടുക്കുന്നതിനു പകരം ഇരുകാലുകളും ചേര്‍ത്ത് വച്ച് അദ്ദഹം ബോളുകളെ തടുത്തു നിര്‍ത്തുകയാണ് ചെയ്തിരുന്നത്.

MS DHONI

സ്പിന്നര്‍മാര്‍ക്കെതിരേ മാത്രമല്ല പേസര്‍മാര്‍ക്കെതിരേയും ധോണിയുടെ ഈ ടെക്‌നിക്ക് വലിയ വിജയമായി മാറിയിരുന്നു. പിന്നീട് പല വിക്കറ്റ് കീപ്പര്‍മാരും അദ്ദേഹത്തിന്റെ ഈ തന്ത്രം അനുകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ വിജയം കൈവരിക്കാനായിരുന്നില്ല. കഴിഞ്ഞ ദിവസം റിസ്വാനു സംഭവിച്ചതും ഇതു തന്നെയായിരുന്നു.

അതേസമയം, സെമി ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ഇംഗ്ലണ്ടിനെതിരേ വലിയ വിജയം നേടിയേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ പാകിസ്താന് 93 റണ്‍സിന്റെ വന്‍ പരാജയമാണ് നേരിട്ടത്. ഇതോടെ അവരുടെ സെമി മോഹം അവസാനിക്കുകയും ചെയ്തു. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനു 337 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

84 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സാണ് ടോപ്‌സ്‌കോറര്‍. 76 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ജോ റൂട്ട് (60), ജോണി ബെയര്‍സ്‌റ്റോ (59) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചിരുന്നു.

മറുപടിയില്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ തന്നെ പാകിസ്താന്‍ കീഴടങ്ങി. 43.3 ഓവറില്‍ 244 റണ്‍സില്‍ അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. 51 റണ്‍സെടുത്ത ആഗ സല്‍മാനൊഴികെ മറ്റാരും കാര്യമായി പിടിച്ചുനിന്നില്ല.

Story first published: Sunday, November 12, 2023, 7:45 [IST]
Other articles published on Nov 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+