For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെഞ്ച്വറിയോടെ കസറി കോലി, നന്ദി പറയേണ്ടത് രാഹുലിനോട്! കൈയടിച്ച് ആരാധകര്‍

പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടര്‍ന്നിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. ബംഗ്ലാദേശിനെതിരേ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 256 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 51 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയലക്ഷ്യം മറികടന്നത്. തകര്‍പ്പന്‍ സെഞ്ച്വറിയോടെ വിരാട് കോലി (103*) പുറത്താവാതെ നിന്നു.

ഏകദിന ഫോര്‍മാറ്റിലെ കോലിയുടെ 48ാം സെഞ്ച്വറിയാണ് പൂനെയില്‍ പിറന്നത്. 97 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കോലിയുടെ ചരിത്ര നേട്ടം. റണ്‍ചേസില്‍ പകരക്കാരനില്ലാത്ത ഇതിഹാസമായി കോലി ഒരിക്കല്‍ക്കൂടി കൈയടി നേടിയിരിക്കുകയാണ്. ഇത്തവണ കോലി സെഞ്ച്വറി നേടുമ്പോള്‍ നന്ദി പറയേണ്ടത് കെ എല്‍ രാഹുലിനോടാണ്. സിംഗിളുകളെടുക്കാന്‍ തയ്യാറാവാതെ കോലിയെ സെഞ്ച്വറി നേട്ടത്തിലേക്കെത്തിക്കാന്‍ രാഹുല്‍ പിന്തുണ നല്‍കുകയായിരുന്നു.

ഇതാണ് കോലിയെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. പാകിസ്താനെതിരേ ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ച്വറി നേടാന്‍ ഡോട്ട് ബോളുകള്‍ കളിച്ച് കൈയടി നേടിയ രാഹുല്‍ ഇപ്പോള്‍ സ്വന്തം നേട്ടം നോക്കാതെ കോലിക്കായി സിംഗിള്‍ നിഷേധിക്കുകയായിരുന്നു. രാഹുലിന്റെ വലിയ മനസിനാണ് ആരാധകര്‍ കൈയടിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ കെ എല്‍ രാഹുലിന്റെ സെഞ്ച്വറി നിഷേധിച്ചതുപോലെയല്ല രാഹുല്‍ കോലിയോട് ചെയ്തത്.

കോലിയെപ്പോലൊരു ഇതിഹാസ താരം 48ാം സെഞ്ച്വറിയെന്ന ചരിത്രമുഹൂര്‍ത്തത്തിലേക്കടുക്കുമ്പോള്‍ പിന്തുണ നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. കോലിയുടെ സെഞ്ച്വറിയുടെ മഹിമ അറിയാവുന്ന രാഹുല്‍ അതുകൊണ്ടാണ് സിംഗിള്‍ നിഷേധിച്ചത്. 34 പന്തില്‍ 34 റണ്‍സാണ് രാഹുല്‍ നേടിയത്. വേണമെങ്കില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ രാഹുലിന് സാധിക്കുമായിരുന്നു. എന്നാല്‍ രാഹുല്‍ സ്വന്തം നേട്ടം മറന്നാണ് കോലിയെ സെഞ്ച്വറിയിലേക്കെത്തിച്ചത്.

kohli, kl rahul

രാഹുല്‍ വലിയ ടീം താരമാണെന്നും അടുത്ത ഇന്ത്യന്‍ നായകനായി വരേണ്ടത് രാഹുലാണെന്നുമാണ് ആരാധകര്‍ പറയുന്നത്. രാഹുലിന്റെ വലിയ മനസാണെന്നും സഹതാരങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യുകയും സഹതാരങ്ങളുടെ നേട്ടത്തിനായി പിന്തുണക്കുകയും ചെയ്യുന്നവനാണ് ശരിയായ ടീം താരമെന്നുമെല്ലാമാണ് ആരാധകര്‍ പ്രശംസിക്കുന്നത്. മികച്ച ഫോമിലായിരുന്ന രാഹുലിന് വേഗത്തില്‍ കളിതീര്‍ക്കാനുള്ള അവസരമുണ്ടായിരുന്നു.

എന്നാല്‍ അത് ചെയ്യാതെ കോലിയുടെ സെഞ്ച്വറിക്കായി രാഹുല്‍ പിന്തുണ നല്‍കുകയായിരുന്നു. രണ്ട് സെഞ്ച്വറി അകലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോഡ് തകര്‍ക്കാന്‍ കോലിക്കാവും. അതുകൊണ്ടുതന്നെ കോലി ഈ സെഞ്ച്വറി അര്‍ഹിക്കുന്നുണ്ടെന്നും രാഹുല്‍ ചെയ്തത് വലിയ കാര്യമാണെന്നും ആരാധകര്‍ പറയുന്നു. ഓസ്‌ട്രേലിയക്കെതിരേ കോലിക്ക് സെഞ്ച്വറി നഷ്ടമായപ്പോള്‍ താരം കടുത്ത നിരാശയിലായിരുന്നു.

അതുകൊണ്ടുതന്നെ ഇത്തവണത്തെ സെഞ്ച്വറി നേട്ടം കോലി നന്നായി ആസ്വദിക്കുകയും ചെയ്തു. കോലി റെക്കോഡ് പ്രകടനത്തോടെ കൈയടി നേടുമ്പോള്‍ രാഹുലും ഈ കൈയടികള്‍ അര്‍ഹിക്കുന്നുണ്ടെന്ന് പറയാം. ഇന്ത്യക്ക് ജയിക്കാന്‍ 26 റണ്‍സ് വേണ്ടപ്പോള്‍ 74 റണ്‍സായിരുന്നു കോലിക്ക്. 26 റണ്‍സും കോലിക്കായി വിട്ടുനല്‍കിയ രാഹുലിന്റെ പിന്തുണ പക്വതയുള്ള, ടീം സ്പിരിറ്റുള്ള താരത്തിന് മാത്രം സാധ്യമാകുന്നതാണ്. അതുകൊണ്ടുതന്നെ കോലിയോടൊപ്പം തന്നെ അഭിനന്ദനം രാഹുലും അര്‍ഹിക്കുന്നു.

ബംഗ്ലാദേശിനെതിരായ പ്രകടനത്തോടെ മറ്റ് ചില റെക്കോഡും കോലി സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ കോലി തലപ്പത്തെത്തിയിരുന്നു. സച്ചിനെയടക്കം കോലി മറികടന്നു. ഐസിസി ടൂര്‍ണമെന്റില്‍ റണ്‍സ് പിന്തുടരുമ്പോള്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാവാനും കോലിക്കായി. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയുടെ പേരില്‍ 1466 റണ്‍സാണുള്ളത്.

Story first published: Thursday, October 19, 2023, 22:33 [IST]
Other articles published on Oct 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+