For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത്തും കോലിയും കട്ടച്ചങ്കുകള്‍! ടീം ഇന്ത്യ ഹാപ്പി, ജയ് ഷാ എങ്ങനെ സാധിച്ചെടുത്തു?

ലോകകപ്പില്‍ ടീം ഇന്ത്യ തുടര്‍ച്ചയായ പത്താം ജയവുമായി ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ഇതിനു പ്രധാന കാരണങ്ങളിലൊന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മിലുള്ള മികച്ച കെമിസ്ട്രി കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു നെടുംതൂണുകളായ ഇരുവരെയും ഇത്രയും ഒത്തിണക്കത്തോടെയും പരസ്പര സ്‌നേഹത്തോടെയും മുമ്പൊരിക്കലും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ടാവില്ല. കളിക്കളത്തിനകത്തും പുറത്തുമെല്ലാം വളരെ അടുത്ത സുഹൃത്തക്കളായാണ് ഇപ്പോള്‍ ഇരുവരും കാണപ്പെടുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ ഒരു കുടുംബം പോലെ കാണപ്പെടാനുള്ള പ്രധാന കാരണവും രോഹിത്തും കോലിയും തമ്മിലുള്ള ഈ ഐക്യമാണ്. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനല്ല, മറിച്ച് ബിസിസിഐ സെക്രട്ടറിയായ ജയ് ഷായാണ് ഈ നീക്കത്തിനു ചരടുവലിച്ചത്. ഇരുധ്രുവങ്ങളിലുമായി നില്‍ക്കുന്ന ഇരുവരും ഒന്നിച്ചാല്‍ മാത്രമേ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയെ അതു സഹായിക്കുകയുള്ളൂവെന്നു ജയ് ഷായ്ക്കു ബോധ്യമുണ്ടായിരുന്നു.

ROHIT KOHLI

2021ലെ ടി20 ലോകകപ്പിനു ശേഷമാണ് ടി20 ടീമിന്റെ നായകസ്ഥാനം കോലി രാജിവയ്ക്കുന്നത്. ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ബിസിസിഐ ഇതിനു അനുവദിച്ചില്ല. കോലിയെ നീക്കി വൈറ്റ് ബോള്‍ ടീമുകളുടെ നായകസ്ഥാനം രോഹിത്തിനെ ബിസിസിഐ ഏല്‍പ്പിക്കുകയായിരുന്നു. ഇതോടെ കോലിയും രോഹിത്തും തമ്മിലുള്ള ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമാവുകയും ചെയ്തിരുന്നു.

നേരത്തേ കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമിനകത്തു രണ്ടു ഗ്രൂപ്പുകളുണ്ടായിരുന്നുവെന്നു പല റിപ്പോട്ടുകളും വന്നിരുന്നു. ഒരു ഗ്രൂപ്പില്‍ കോലിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുമായിരുന്നെങ്കില്‍ മറ്റൊന്നില്‍ രോഹിത്തും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരുമായിരുന്നു. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപ്പെടാന്‍ പോവില്ലെന്നു വ്യക്തമായതോടെയാണ് ജയ് ഷാ കഴിഞ്ഞ വര്‍ഷം പ്രശ്‌നത്തില്‍ ഇടപെടുന്നത്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.

അതിനു ശേഷം കോലിക്കും രോഹിത്തിനുമിടയിലെ മഞ്ഞുരുകുകയായിരുന്നു. 2022ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ പോരാട്ടത്തിനു ശേഷം ഗ്രൗണ്ടിലെത്തിയ രോഹിത് വിജയശില്‍പ്പിയായ കോലിയെ തോളില്‍ എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടപിപ്പിച്ചത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതിന്റെ സൂചന കൂടിയായിരുന്നു നല്‍കിയത്. അതിനു ശേഷം പല തവണ കോലിയും രോഹിത്തും തമ്മില്‍ കളിക്കളത്തില്‍ സൗഹൃദത്തോടെ പെരുമാറുന്നതും ഒരുമിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നതുമെല്ലാം കാണാന്‍ സാധിച്ചു.

ROHIT KOHLI

ഈ ലോകകപ്പില്‍ അതിന്റെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളാണ് ആരാധകര്‍ക്കു കാണാനായത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇരുവരും ഒരുമിച്ച് കളിക്കിടെ ചര്‍ച്ചകകള്‍ നടത്തുന്നതും പരസ്പരം സഹായിക്കുന്നതുമെല്ലാം പതിവുകാഴ്ചയായിരുന്നു. കളിക്കളത്തിനകത്തും പുറത്തുമെല്ലാം പരസ്പരം അഭിനന്ദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയുമെല്ലാം ചെയ്ത രോഹിത്തും കോലിയും തങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ യാതൊരു ഈഗോ പ്രശ്‌നങ്ങളുമില്ലെന്നു കാണിച്ചു തരികയും ചെയ്തു.

ഏറ്റവും ഉചിതമായ സമയത്തു തന്നെ ജയ് ഷായുടെ ഭാഗത്തു നിന്നും ഇത്തരമൊരു ഇടപെടലുണ്ടാവുകയും രോഹിത്തിനും കോലിക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ലോകകപ്പില്‍ ഇത്രയും മികച്ച പ്രകടനം ഇന്ത്യന്‍ ടീം നടത്തില്ലെന്നുറപ്പാണ്. ബാറ്റിങിലും ഉജ്ജ്വല പ്രകടനമാണ് കോലിയും രോഹിത്തും കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. 711 റണ്‍സുമായി കോലി റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ 550 റണ്‍സുമായി രോഹിത്തും പിന്നാലെയുണ്ട്.

Story first published: Thursday, November 16, 2023, 14:50 [IST]
Other articles published on Nov 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+