For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കോലിയോട് മുട്ടേണ്ട, നവീനോട് കണക്കുവീട്ടി ആരാധകര്‍! വീഡിയോ വൈറല്‍

ഡല്‍ഹി: ഏകദിന ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് വിരാട് കോലി-നവീന്‍ ഉല്‍ ഹഖ് പോരാട്ടത്തിലേക്കാണ്. അവസാന ഐപിഎല്ലിനിടെയാണ് അഫ്ഗാന്‍ പേസറായ നവീനും ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയും വാക്കേറ്റത്തിലേര്‍പ്പെട്ടത്.

നവീന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനായും കോലി ആര്‍സിബിക്കായും കളിക്കവെയാണ് നാടകീയ സംഭവമുണ്ടാകുന്നത്. അന്ന് കൈയാങ്കളിയുടെ വക്കോളം വാക്കേറ്റമെത്തിയിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഇപ്പോഴിതാ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നവീന്റെ വായടപ്പിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ആരാധകര്‍.

മത്സരത്തിന് മുമ്പ് പരിശീലനത്തിനിറങ്ങിയപ്പോള്‍ കോലി കോലി വിളികളോടെയാണ് ആരാധകര്‍ നവീനെ അധിക്ഷേപിച്ചത്. നവീന്റെ പേരടക്കം വിളിച്ച് കോലി കോലി എന്ന മുദ്രാവാക്യം ആരാധകര്‍ ഉയര്‍ത്തി. എന്നാല്‍ യാതൊരു പ്രതികരണവും നടത്താതെ ബൗളിങ് തുടരുകയാണ് നവീന്‍ ചെയ്തിരിക്കുന്നത്. നവീനെ പ്രകോപിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തരത്തിലാണ് ആരാധകര്‍ കോലി മുദ്രാവാക്യം മുഴക്കിയതെങ്കിലും ഒന്നും കേള്‍ക്കാത്ത വിധത്തിലായിരുന്നു നവീന്റെ പ്രതികരണം.

കോലിയോടുള്ള കലിപ്പ് നവീന് ഇപ്പോള്‍ ഇരട്ടിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ബൗളിങ്ങിനെത്തുമ്പോള്‍ കോലിയുടെ വിക്കറ്റ് നേടാനാവും നവീന്‍ ശ്രമിക്കുക. എന്നാല്‍ അതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്. കോലിയുടെ തട്ടകമാണ് ഡല്‍ഹി. അതുകൊണ്ടുതന്നെ കോലിക്ക് വലിയ ആരാധക പിന്തുണ ലഭിക്കുമെന്നുറപ്പ്. മത്സരത്തിന്റെ തുടക്കം മുതല്‍ മൈതാനത്ത് നിറയുന്നത് കോലി മുദ്രാവാക്യമാണ്. അതുകൊണ്ടുതന്നെ നവീന്‍ പന്തെറിയാനെത്തുമ്പോഴും വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നുറപ്പ്.

virat kohli

എന്നാല്‍ കോലിക്ക് എളുപ്പത്തില്‍ നവീനെ നേരിടാനാവില്ല. കോലിയെപ്പോലെ തന്നെ കലിപ്പനായ താരമാണ് നവീന്‍. താരത്തിന്റെ വലുപ്പം നോക്കാതെ പ്രകോപിപ്പിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ നവീന്‍ മടികാട്ടാറില്ല. കോലിക്ക് മുമ്പ് നിരവധി താരങ്ങളോട് നവീന്‍ ഉടക്കിയിട്ടുണ്ട്. തന്നെ അനാവശ്യമായി പ്രകോപിപ്പിച്ചാല്‍ യാതൊരു വിട്ടുവീഴ്ച്ചയും നവീന്‍ ചെയ്യില്ല. അതുകൊണ്ടുതന്നെ നവീനെ സൂക്ഷിച്ചാവും ഇന്ത്യ നേരിടുക.

ലോകകപ്പിന് മുമ്പുതന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് നവീന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നഷ്ടപ്പെടാനൊന്നുമില്ല. ഇക്കാരണത്താല്‍ത്തന്നെ കോലിയ്്ക്കാവും കൂടുതല്‍ സമ്മര്‍ദ്ദം. സ്വന്തം തട്ടകത്തില്‍ കോലിയുടെ ഗംഭീര പ്രകടനം കാണാന്‍ കാത്തിരിക്കുന്ന ആരാധകരോട് നീതികാട്ടാന്‍ കോലിക്ക് സാധിക്കേണ്ടതായുണ്ട്. നിലവിലെ താരത്തിന്റെ ഫോം മികച്ചതാണെങ്കിലും ഡല്‍ഹിയില്‍ വലിയ സമ്മര്‍ദ്ദം കോലിക്ക് മുകളിലുണ്ടാവുമെന്നുറപ്പ്.

ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്താന്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചേക്കും. പ്രധാനമായും റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ എന്നിവരുടെ സ്പിന്‍ മികവ് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഡല്‍ഹിയിലെ പിച്ച് സ്പിന്നിനെ കാര്യമായി തുണക്കുന്നതല്ല. എന്നാല്‍ ഏത് പിച്ചിലും മികവുകാട്ടാന്‍ ശേഷിയുള്ള സൂപ്പര്‍ സ്പിന്നര്‍മാരാണ് അഫ്ഗാന്റേത്. അതുകൊണ്ടുതന്നെ അഫ്ഗാന്‍ ബൗളിങ് നിരയെ നിസാരക്കാരായി കാണാനാവില്ല.

ഇന്ത്യക്കെതിരേ 250ലധികം റണ്‍സ് നേടിയാല്‍ എറിഞ്ഞുപിടിക്കാമെന്ന പ്രതീക്ഷയിലാണ് അഫ്ഗാന്‍ നായകന്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തതും. ഓസീസിനെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര തുടക്കത്തിലേ തകര്‍ന്ന ശേഷമാണ് വിജയം പിടിച്ചെടുത്തത്. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് അഫ്ഗാനെ വീഴ്ത്തി കരുത്തുകാട്ടേണ്ടതായുണ്ട്.

പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

അഫ്ഗാനിസ്ഥാന്‍ - റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുല്ല ഷഹീദി (c), മുഹമ്മദ് നബി, നജീബുല്ല സദ്രാന്‍, അസ്മത്തുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉല്‍ ഹഖ്

Story first published: Wednesday, October 11, 2023, 16:20 [IST]
Other articles published on Oct 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+