Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഗില്ലിന് പകരം സഞ്ജു വന്നാല്‍ എവിടെ കളിപ്പിക്കും? ഈ നമ്പര്‍ ബെസ്റ്റ്-കസറും

മുംബൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് വരവറിയിച്ച ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടാന്‍ പോവുകയാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. 14നാണ് എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. വലിയ ആത്മവിശ്വാസത്തിലുള്ള ഇന്ത്യക്ക് മുന്നിലുള്ള പ്രധാന തലവേദന ശുബ്മാന്‍ ഗില്ലിന്റെ പനിയാണ്. ഡെങ്കിപ്പനി ബാധിച്ച ഗില്‍ ചെന്നൈയിലെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.

വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ടെങ്കിലും ഇനിയും രണ്ട് മൂന്ന് മത്സരമെങ്കിലും ശുബ്മാന് നഷ്ടമാകാനുള്ള സാധ്യതയുണ്ട്. ലോകകപ്പില്‍ നിന്ന് താരം പുറത്താവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ശുബ്മാന് പകരം താരത്തെ കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നീ രണ്ട് ഓപ്പണര്‍മാരുടെ പേരുകളാണ് പകരക്കാരുടെ പട്ടികയിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

ഗില്ലിന്റെ പകരക്കാരനെ ഇന്ത്യ തേടുന്നുവെന്ന റിപ്പോര്‍ട്ട് വന്നതുമുതല്‍ സഞ്ജു സാംസണിന്റെ പേര് ആരാധകര്‍ ഉയര്‍ത്തിക്കാട്ടുകയാണ്. സഞ്ജുവിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. റിസര്‍വ് താരമായിപ്പോലും സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചിരുന്നില്ല. ശുബ്മാന്‍ ഗില്ലിന് പകരം ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചാല്‍ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. ഇടം കൈയന്‍ ഓപ്പണറായി ഇഷാന്‍ കിഷന്‍ തുടരുമ്പോള്‍ സഞ്ജുവിന് അഞ്ചാം നമ്പര്‍ നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ നിന്ന് ശ്രേയസ് അയ്യരെ പുറത്തിരുത്തണം. ഷോട്ട് ബോളുകളില്‍ വിറക്കുന്ന ശ്രേയസ് ഓസീസിനെതിരേ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ശ്രേയസിനെ പ്ലേയിങ് 11 നിന്ന് ഒഴിവാക്കണം. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കണം. നിലയുറപ്പിച്ച് കളിക്കാനും ആഞ്ഞടിച്ചു കളിക്കാനും സഞ്ജുവിന് സാധിക്കും. ആറാം നമ്പറില്‍ ഹാര്‍ദിക്കും കളിക്കണം.

Yashasvi Jaiswal

ശ്രേയസിനെക്കാള്‍ മികച്ച ഫീല്‍ഡറാണ് സഞ്ജു. ഇതും പരിഗണിക്കണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ സഞ്ജുവിന് വിളിയെത്താന്‍ യാതൊരു സാധ്യതയുമില്ലെന്നതാണ് വസ്തുത. കൂടുതല്‍ സാധ്യത യശ്വസി ജയ്‌സ്വാളിനാണ്. ഏഷ്യന്‍ ഗെയിംസിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്തിയ ജയ്‌സ്വാളിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇടം കൈയനാണെന്നതും ജയ്‌സ്വാളിന് മുന്‍തൂക്കം ലഭിക്കുന്ന കാര്യമാണ്.

ശുബ്മാന്‍ വരുന്നതുവരെ ഇന്ത്യ രോഹിത്-ഇഷാന്‍ ഓപ്പണിങ് കൂട്ടുകെട്ട് തുടരാനാണ് സാധ്യത. ഇഷാന്‍ ഓസ്‌ട്രേലിയക്കെതിരേ ഡക്കിനാണ് പുറത്തായത്. എന്നാല്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഓപ്പണറാണ് ഇഷാന്‍. അതുകൊണ്ടുതന്നെ ഒരു മോശം പ്രകടനംകൊണ്ട് താരത്തെ ഇന്ത്യ തള്ളിപ്പറയില്ല. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ പരിശീലനം നടത്തിയപ്പോള്‍ രോഹിത്തിനൊപ്പം ഇഷാനുമുണ്ടായിരുന്നു.

ഇതില്‍ നിന്ന് തന്നെ രോഹിത്-ഇഷാന്‍ ഓപ്പണിങ് കൂട്ടുകെട്ട് തുടരുമെന്ന് വ്യക്തം. ഇടം കൈയനായ ഇഷാന്‍ ഫോമിലേക്കെത്തിയാല്‍ വലിയ അപകടം സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. കൂടാതെ രോഹിത്തിനൊപ്പം ഓപ്പണറായി മികച്ച അനുഭവസമ്പത്തുമുണ്ട്. ആദ്യ ഏകദിനം കളിക്കുന്നതിന്റെ സമ്മര്‍ദ്ദം ഇഷാനുണ്ട്. വരുന്ന മത്സരങ്ങളിലൂടെ ഇഷാന്‍ ഫോമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.

അതേ സമയം ഇത്തവണത്തെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമെന്ന് പോലും വിലയിരുത്തപ്പെട്ട താരമാണ് ശുബ്മാന്‍. ഈ വര്‍ഷം കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ എന്നിവയെല്ലാം സ്വന്തം പേരിലാക്കിയ ശുബ്മാന്റെ അഭാവം ഇന്ത്യയെ നിരാശപ്പെടുത്തുന്നുണ്ടെന്നുറപ്പ്. എത്രയും വേഗം ഗില്‍ മടങ്ങിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും അഫ്ഗാനിസ്ഥാനെതിരേയും പാകിസ്താനെതിരേയും ഗില്‍ കളിക്കില്ലെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, October 10, 2023, 23:05 [IST]
Other articles published on Oct 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+