For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാകിസ്താന് സെമി കളിക്കാം, പക്ഷെ ഇന്ത്യ കനിയണം! എങ്ങനെയെന്ന് അറിയാം

ചെന്നൈ: ഏകദിന ലോകകപ്പില്‍ വീണ്ടുമൊരു അട്ടിമറി കണ്ടപ്പോള്‍ പാകിസ്താന്‍ ടീം നാണംകെട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനോട് എട്ട് വിക്കറ്റിനാണ് പാക് പട നാണംകെട്ടത്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 282 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയപ്പോള്‍ ഒരോവറും എട്ട് വിക്കറ്റും ബാക്കിനിര്‍ത്തി അഫ്ഗാന്‍ വിജയം നേടിയെന്നതാണ് എടുത്തു പറയേണ്ടത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ നാല് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പാകിസ്താന്‍.

രണ്ട് ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് -0.400 ആണ്. നാല് മത്സരങ്ങള്‍ ശേഷിക്കെ പാകിസ്താന്റെ സെമി പ്രവേശനം കടുപ്പമാണെന്നതാണ് വസ്തുത. എന്നാല്‍ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. ഇനിയും പാകിസ്താന് സെമിയിലേക്കെത്താനുള്ള വഴി മുന്നിലുണ്ട്. എങ്ങനെയാണെന്ന് പരിശോധിക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശേഷിക്കുന്ന നാല് മത്സരങ്ങളിലും പാകിസ്താന്‍ ജയിക്കണമെന്നാണ്.

എന്നാല്‍ അതൊട്ടും എളുപ്പമല്ല. കടുപ്പമേറിയ മത്സരങ്ങളാണ് പാകിസ്താനെ കാത്തിരിക്കുന്നത്. ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയോടും കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനോടും ന്യൂസീലന്‍ഡിനോട് ബംഗളൂരുവിലും ഇംഗ്ലണ്ടിനെ കൊല്‍ക്കത്തയിലുമാണ് പാകിസ്താന് നേരിടേണ്ടത്. ഇത് ബംഗ്ലാദേശിനെ മാറ്റിനിര്‍ത്തിയാല്‍ മൂന്ന് ടീമും പാകിസ്താന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നവരാണ്. ഇതില്‍ ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും സെമിയോട് തൊട്ടടുത്ത് നില്‍ക്കുന്നവരാണ്.

അഞ്ച് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണ് ന്യൂസീലന്‍ഡിനുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് നാല് മത്സരത്തില്‍ നിന്ന് ആറ് പോയിന്റുമുണ്ട്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ വരുന്ന മത്സരങ്ങളില്‍ കൂടുതല്‍ തോല്‍വി വഴങ്ങേണ്ടത് പാകിസ്താന്റെ സെമി സാധ്യതയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. പാകിസ്താനെ ഒരു കാര്യത്തില്‍ സഹായിക്കാന്‍ ചിരവൈരികളായ ഇന്ത്യക്കാവും.

pakistan, cricket

ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കുന്നു. ഇതില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യക്ക് തോല്‍പ്പിക്കാനായാല്‍ പാകിസ്താനത് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിച്ചാല്‍ പാകിസ്താന് പരമാവധി 12 പോയിന്റ് നേടാനാവും. എന്നാല്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് അഞ്ച് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഇവര്‍ മൂന്ന് മത്സരങ്ങളെങ്കിലും തോല്‍ക്കാത്ത പക്ഷം പാകിസ്താന് വലിയ സെമി സാധ്യതയില്ല.

ഓസ്‌ട്രേലിയയുടെ ശേഷിക്കുന്ന മത്സരം നെതര്‍ലന്‍ഡ്‌സ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരേയാണ്. ഇതില്‍ ഓസീസ് ന്യൂസീലന്‍ഡിനോടും ഇംഗ്ലണ്ടിനോടും തോറ്റാല്‍ പാകിസ്താന്റെ സെമി സാധ്യത ഉയരും. നെതര്‍ലന്‍ഡ്‌സും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഓസീസിനെ അട്ടിമറിക്കുമോയെന്നത് കണ്ടറിയണം.

ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ ബംഗ്ലാദേശ്, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരേയാണ്. ഇതില്‍ ഇന്ത്യയോടും ന്യൂസീലന്‍ഡിനോടും ദക്ഷിണാഫ്രിക്ക തോല്‍ക്കേണ്ടത് പാകിസ്താന്റെ സെമി സാധ്യത നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാവും. എന്നാല്‍ ഇതിനെല്ലാം ഭാഗ്യം കൂടി തുണക്കേണ്ടതായുണ്ട്. നെറ്റ് റണ്‍റേറ്റ് പാകിസ്താന് നിര്‍ണ്ണായകമാവുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ വലിയ ജയം പാകിസ്താന്‍ നേടേണ്ടതായുണ്ട്.

നിലവിലെ ഫോമില്‍ പാകിസ്താനത് എളുപ്പമായിരിക്കില്ല. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ സെമി സീറ്റ് നേടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ നാലാം സ്ഥാനത്തിനുവേണ്ടി വാശിയേറിയ പോരാട്ടം നടന്നേക്കും. ഓസ്‌ട്രേലിയയും പാകിസ്താനുമായിരിക്കും ഈ സ്ഥാനത്തിനായി കൂടുതല്‍ പോരടിക്കുക.

രണ്ട് ടീമിനും ഇനിയുള്ള ഓരോ മത്സരങ്ങളും നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ടിന് തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്. അഫ്ഗാനിസ്ഥാന്‍ അത്ഭുതം സൃഷ്ടിക്കുമോയെന്നതും കണ്ടറിയേണ്ടതാണ്. വമ്പന്‍ അട്ടിമറികളോടെ പോയിന്റ് പട്ടിക മാറിമറിയുമോയെന്നത് കാത്തിരുന്ന് കാണാം. പാകിസ്താന് സെമി കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ബാബര്‍ ആസമിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Tuesday, October 24, 2023, 9:25 [IST]
Other articles published on Oct 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+