For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 1ാം സ്ഥാനക്കാരായി ഇന്ത്യ സെമി കളിക്കും, മറികടക്കാന്‍ ആര്‍ക്കുമാവില്ല? കാരണമിതാ

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ പാതി പിന്നിട്ടിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ ലോകകപ്പില്‍ നടക്കുമ്പോള്‍ ആര് സെമി കളിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ലെന്ന് പറയാം. തകര്‍പ്പന്‍ പ്രകടനം ടീമുകള്‍ തുടരുകയാണ്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവരില്‍ എല്ലാ മത്സരവും ജയിച്ചത് ആതിഥേയരായ ഇന്ത്യ മാത്രമാണ്. 10 പോയിന്റുമായി നിലവില്‍ പട്ടികയില്‍ തലപ്പത്താണ് ഇന്ത്യയുടെ സ്ഥാനം.

നാല് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ഇതില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് എതിരാളികളായുള്ളത്. നെതര്‍ലന്‍ഡ്‌സിനെ മാറ്റിനിര്‍ത്തിയാല്‍ മൂന്ന് മത്സരത്തിലെ എതിരാളികളും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് എല്ലാ മത്സരങ്ങളും ജയിക്കുകയെന്നത് വളരെ പ്രയാസമാണ്. ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും ഇന്ത്യ തോറ്റാലും ശ്രീലങ്കയോടും നെതര്‍ലന്‍ഡ്‌സിനോടും ഇന്ത്യക്ക് ജയിക്കാനാവും.

ശേഷിക്കുന്ന നാല് മത്സരത്തില്‍ രണ്ട് വീതം ജയവും തോല്‍വിയും വഴങ്ങിയാല്‍ പരമാവധി 14 പോയിന്റാവും ഇന്ത്യക്ക് ലഭിക്കുക. ഇരു ടീമിനെതിരേയും വലിയ ജയം നേടിയാല്‍ നെറ്റ് റണ്‍റേറ്റിലും ഇന്ത്യക്ക് കുതിപ്പ് നടത്താനാവും. ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് നിലവില്‍ ഭീഷണി ഉയര്‍ത്തുന്ന ടീമുകള്‍ ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയുമാണ്. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്തുക പ്രയാസമാണെന്ന് പറയാം.

നിലവില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. 5 മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പെടെ എട്ട് പോയിന്റുള്ള ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് 2.370 ആണ്. നിലവില്‍ 2ന് മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള ഏക ടീം ദക്ഷിണാഫ്രിക്കയാണ്. ടീമിന് നാല് മത്സരമാണ് ശേഷിക്കുന്നത്. പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഇനിയുള്ള ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. ഇതില്‍ ഇന്ത്യയോടും ന്യൂസീലന്‍ഡിനോടും ജയിക്കുക ദക്ഷിണാഫ്രിക്കയ്ക്ക് കടുപ്പമാവും.

india, cricket

ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ 14 പോയിന്റിലേക്കെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കാവും. എന്നാല്‍ അങ്ങനെ സംഭവിച്ചാലും ഇന്ത്യ, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരേ വലിയ ജയം നേടിയെടുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ നെറ്റ് റണ്‍റേറ്റില്‍ വലിയൊരു കുതിപ്പ് നടത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കാതെ വരും. ലോകകപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക ഭീഷണിയാണ്. അഞ്ചില്‍ മൂന്ന് തവണയും ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു.

എന്നാല്‍ നിലവിലെ സാധ്യതകളില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. ന്യൂസീലന്‍ഡിനോട് ദക്ഷിണാഫ്രിക്ക ഏറ്റുമുട്ടിയപ്പോള്‍ 8ല്‍ 6 തവണയും ജയം ന്യൂസീലന്‍ഡിനായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും അവര്‍ക്ക് മുന്‍തൂക്കമുണ്ട്. ന്യൂസീലന്‍ഡിന് ദക്ഷിണാഫ്രിക്കയോടല്ലാതെ ഓസ്‌ട്രേലിയയോടും പാകിസ്താനോടും ശ്രീലങ്കയോടും മത്സരമുണ്ട്. അതുകൊണ്ടുതന്നെ കിവീസിനും ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയം കടുപ്പം. ഓസ്‌ട്രേലിയക്ക് ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചാല്‍ 14 പോയിന്റിലേക്കെത്താനാവും.

എന്നാല്‍ നാല് മത്സരത്തിലും ജയം കടുപ്പമാണ്. നിലവിലെ സാധ്യത പ്രകാരം ഇന്ത്യ ഒന്നാം സ്ഥാനക്കാരായിത്തന്നെ സെമിയില്‍ പ്രവേശിച്ചേക്കും. ഇന്ത്യ അപ്രതീക്ഷിത തോല്‍വി നേരിടാത്ത പക്ഷം ആതിഥേയര്‍ തന്നെ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാനാണ് സാധ്യത. നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോമും ഗംഭീരമാണ്. എല്ലാ താരങ്ങളും ഫോമിലാണെന്നത് ഇന്ത്യയുടെ കിരീട സാധ്യത ഇരട്ടിയാക്കുന്നു. ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്ന് കരുതിയത് ന്യൂസീലന്‍ഡാണ്.

എന്നാല്‍ ന്യൂസീലന്‍ഡിനെ കീഴടക്കാന്‍ ഇന്ത്യക്കായി. മോശം ഫോമിലുള്ള ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കില്ല. ദക്ഷിണാഫ്രിക്കയെ മറികടക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. ബാറ്റുകൊണ്ടും പന്തുകൊണ്ടും സ്ഥിരതയോടെ മിന്നുന്ന ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയെന്നതാണ് ഇനിയുള്ള ഇന്ത്യയുടെ പ്രധാന വെല്ലുവിളി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഒന്നാം സ്ഥാനക്കാരായിത്തന്നെ ഇന്ത്യ സെമിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Wednesday, October 25, 2023, 20:29 [IST]
Other articles published on Oct 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+