For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പരിക്കിന് കാരണം ഗ്രേറ്റ് ഖാലി, കിട്ടിയത് 'മുട്ടന്‍ പണി'- വെളിപ്പെടുത്തി വില്യംസണ്‍

മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് സൂപ്പര്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡും രണ്ടാം സ്ഥാനക്കാരും ആതിഥേയരുമായ ഇന്ത്യയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. എന്നാല്‍ സൂപ്പര്‍ പോരിന് മുമ്പ് രണ്ട് ടീമിനും വെല്ലുവിളിയായിരിക്കുന്നത് പരിക്കാണ്. ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പരിക്കിന്റെ പിടിയിലുള്ളത്.

എന്നാല്‍ കിവീസിന് നഷ്ടമായിരിക്കുന്നത് നായകന്‍ കെയ്ന്‍ വില്യംസണെയാണ്. കൈവിരലിന് പരിക്കേറ്റ വില്യംസണ്‍ അവസാന മത്സരവും കളിച്ചിരുന്നില്ല. ഇന്ത്യക്കെതിരായ മത്സരത്തിലും വില്യംസണ്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ ഫീല്‍ഡറുടെ ത്രോ കൈയില്‍കൊണ്ടാണ് വില്യംസണിന് പരിക്കേല്‍ക്കുന്നത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ വിരല്‍ കെട്ടിവെക്കുകയാണ് ചെയ്തത്.

വിരലിന് പരിക്ക് പൂര്‍ണ്ണമായും ഭേദമാവാതെ വില്യംസണിനെ ന്യൂസീലന്‍ഡ് കളിപ്പിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരേ വില്യംസണ്‍ കളിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇപ്പോഴിതാ തന്റെ കൈവിരലിന് പരിക്കേല്‍ക്കാനുള്ള ശരിയായ കാരണം വില്യംസണ്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഡബ്ല്യുഡബ്ല്യുഇ താരമായ ഗ്രേറ്റ് ഖാലിക്ക് ഹസ്തദാനം നല്‍കിയതാണ് തന്റെ പരിക്കിന് കാരണമെന്നാണ് വില്യംസണ്‍ പറയുന്നത്. തമാശരൂപേണ അദ്ദേഹം പ്രതികരിച്ചത് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഖാലിക്ക് ഹസ്തദാനം നല്‍കുന്ന ചിത്രം വില്യംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ കമന്റില്‍ പ്രതികരിക്കവെയാണ് ആ ശക്തമായ ഹസ്തദാനമാണ് തന്റെ വിരലിന് പരിക്കേല്‍ക്കാന്‍ കാരണമെന്ന് വില്യംസണ്‍ കുറിച്ചത്. അദ്ദേഹത്തെ കണ്ടുമുട്ടാനായതില്‍ സന്തോഷമുണ്ടെന്നും വില്യംസണ്‍ കുറിച്ചു. ഇതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രസകരമായ പല കമന്റുകളുമാണ് വില്യംസണിന്റെ ഈ ചിത്രത്തിന് താഴെ എത്തുന്നത്.

kane williamson

വില്യംസണ്‍ കളിച്ചാല്‍ ഇന്ത്യ തോല്‍ക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ വില്യംസണെ പുറത്തിരുത്തി ഇന്ത്യയെ ജയിപ്പിക്കാന്‍ ഖാലി സഹായിക്കുകയായിരുന്നുവെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ഖാളി ഇന്ത്യയിലെ ഏറ്റവും വലിയ ഡബ്ല്യുഡബ്ല്യുഇ താരമാണ്. ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള ഖാലിയുടെ ഭാരം 157 കിലോയാണ്. 2.16 മീറ്ററാണ് താരത്തിന്റെ ഉയരം. വില്യംസണിനെക്കാള്‍ ഇരട്ടി വലുപ്പം ഖാലിക്കുണ്ട്. അതുകൊണ്ടുതന്നെ ഹസ്തദാനം നല്‍കിയാല്‍ വില്യംസണിന് പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്.

ഖാലിയുടെ കൈയുടെ വലുപ്പത്തിന്റെ പകുതിപോലും വില്യംസണിന്റെ കൈക്ക് വലുപ്പമില്ല. ബിസിസിഐയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഖാലി ലോകകപ്പ് കാണാനെത്തിയത്. സാധാരണയില്‍ കൂടുതല്‍ ശരീരഭാരമുള്ള ഖാലിയോടൊപ്പം നിന്ന് മിക്ക വിദേശ താരങ്ങളും ചിത്രമെടുത്തിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമടക്കം ഖാലിയോടൊപ്പം ചിത്രമെടുത്തു.

ഖാലിക്ക് പ്രത്യേക ഇന്ത്യന്‍ ജേഴ്‌സി താരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. നിരവധി ആരാധകരുടെ ഡബ്ല്യുഡബ്ല്യുഇ താരമാണ് ഖാലി. ലോകത്തില്‍ എല്ലായിടത്തും ഖാലിക്ക് ആരാധകരുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. വില്യംസണിന്റെ പരിക്ക് ഇന്ത്യക്ക് ഗുണം ചെയ്യുമോയെന്നതാണ് കണ്ടറിയേണ്ടത്. വില്യംസണിന്റെ അഭാവത്തിലും വിജയം തുടരാന്‍ സാധിക്കുമെന്ന് ന്യൂസീലന്‍ഡ് തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ 9 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് തവണയും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കിവീസിനായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഇത്തവണയും കടുപ്പം. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ന്യൂസീലന്‍ഡാണ്. ഇതിന് കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക.

എന്നാല്‍ സംതുലിത ടീമുമായി വലിയ ആത്മവിശ്വാസത്തോടെയെത്തുന്ന കിവീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യ നന്നായി വിയര്‍ക്കേണ്ടി വരും. ഇന്ത്യയുടെ മിക്ക താരങ്ങളും ഫോമിലാണ്. നാല് മത്സരത്തിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ ജയിച്ചത്. അതുകൊണ്ടുതന്നെ വലിയ വിജയ പ്രതീക്ഷ ടീമിനുണ്ട്.

Story first published: Saturday, October 21, 2023, 18:27 [IST]
Other articles published on Oct 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+