For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഡെച്ചിനെ തുരത്തി ഇംഗ്ലണ്ട്, പണികിട്ടിയത് പാകിസ്താന്! അഫ്ഗാനും ചങ്കിടിപ്പ്

പൂനെ: ഏകദിന ലോകകപ്പിലെ തുടര്‍ തോല്‍വിക്ക് ശേഷം നെതര്‍ലന്‍ഡിനെതിരേ ഗംഭീര ജയം നേടി ഇംഗ്ലണ്ട്. ഡെച്ച് നിരയെ 160 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 339 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 37.2 ഓവറില്‍ 179 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ അവസാന സ്ഥാനക്കാരില്‍ നിന്ന് രക്ഷപെട്ട് ഏഴാം സ്ഥാനത്തേക്കുയരാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്.

നിലവില്‍ എട്ട് മത്സരത്തില്‍ നിന്ന് നാല് പോയിന്റോടെയാണ് ഇംഗ്ലണ്ട് ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കും നാല് പോയിന്റുകളുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ മികവിലാണ് ഇംഗ്ലണ്ട് മുന്നിട്ട് നില്‍ക്കുന്നത്. ഇതോടെ അടുത്ത ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള യോഗ്യതാ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്. ആദ്യത്തെ ഏഴ് സ്ഥാനക്കാരാവും ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക.

ഇംഗ്ലണ്ടിന്റെ നെതര്‍ലന്‍ഡ്‌സിനെതിരായ വലിയ ജയം ടീമിന്റെ ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ഫോമിലേക്കെത്തിയത് വലിയ തിരിച്ചടിയായിരിക്കുന്നത് പാകിസ്താനാണ്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്താന് ജയം അനിവാര്യമായ മത്സരത്തില്‍ എതിരാളികള്‍ ഇംഗ്ലണ്ടാണ്. മോശം ഫോമിലായിരുന്ന ഇംഗ്ലണ്ടിനെ വലിയ സ്‌കോറിന് തോല്‍പ്പിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി ന്യൂസീലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനക്കാരായി സെമി കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പാകിസ്താന്‍.

എന്നാല്‍ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചതോടെ പാകിസ്താന്റെ ചങ്കിടിപ്പേറുകയാണ്. ഇംഗ്ലണ്ട് നിരയില്‍ ഡേവിഡ് മലാനും ബെന്‍ സ്റ്റോക്‌സും മികച്ച ഫോമില്‍ കളിക്കുന്നു. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കൂടി ഫോമിലേക്കെത്തിയാല്‍ പാകിസ്താന്‍ വിയര്‍ക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ഫോമിലേക്കെത്തിയത് പാകിസ്താനാണ് വലിയ തലവേദനയായിരിക്കുന്നത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നിലനിര്‍ത്താന്‍ അവസാന മത്സരം ജയിക്കണം.

pakistan

അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും അവസാന മത്സരം ജയിക്കാനാവും ഇംഗ്ലണ്ടിറങ്ങുക. ഇത് പാകിസ്താന്റെ സമ്മര്‍ദ്ദം ഇരട്ടിപ്പിക്കും. ഇംഗ്ലണ്ടിന്റെ സെമി സാധ്യത നേരത്തെ അവസാനിച്ചതാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പക്ഷെ പാകിസ്താനെ സംബന്ധിച്ച് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാതെ സെമി പ്രതീക്ഷ നിലനിര്‍ത്താനുമാവില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ഫോം വീണ്ടെടുത്തത് പാകിസ്താന് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനെയും ഇംഗ്ലണ്ടിന്റെ കുതിപ്പ് ബാധിക്കും. ഓസ്‌ട്രേലിയയോട് തോറ്റതോടെ അഫ്ഗാന്റെ സെമി പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയോട് ജയിക്കുന്നതോടൊപ്പം നെറ്റ് റണ്‍റേറ്റ് അനുകൂലമാവുകയും പാകിസ്താനും ന്യൂസീലന്‍ഡും തോല്‍ക്കുകയും ചെയ്യാത്ത പക്ഷം അഫ്ഗാന് സെമിയിലേക്കെത്താനാവില്ല. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്.

ഇംഗ്ലണ്ട് പാകിസ്താനെ തോല്‍പ്പിക്കുകയും അഫ്ഗാന്‍ ദക്ഷിണാഫ്രിക്കയോടും തോല്‍ക്കുകയും ചെയ്താല്‍ അഫ്ഗാന് പോയിന്റ് പട്ടികയില്‍ പിന്നോട്ടിറങ്ങേണ്ടി വരും. ഇതോടെ ഏഴാം സ്ഥാനത്ത് നിന്ന് താഴേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അഫ്ഗാന്റെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയും നഷ്ടമാവും. ഈ സാഹചര്യം ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന്റെ തോല്‍വി അഫ്ഗാന്‍ ആഗ്രഹിച്ചിരുന്നുവെന്നതാണ് വസ്തുത.

ഇംഗ്ലണ്ട് ജയിച്ചതോടെ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നോട്ടിറങ്ങേണ്ടി വന്നു. ഇവര്‍ക്കും എട്ടിന്റെ പണിയാണ് ഇംഗ്ലണ്ട് കൊടുത്തത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരു ടീമിനും യോഗ്യത നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. അതിന് കാരണം ഇംഗ്ലണ്ടിന്റെ ജയമാണ്. ശ്രീലങ്കയ്ക്ക് ആദ്യ ഏഴിലേക്കെത്താന്‍ ന്യൂസീലന്‍ഡിനെ വലിയ സ്‌കോറിന് തോല്‍പ്പിക്കേണ്ടതായുണ്ട്. ഇത് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ ശ്രീലങ്കയ്ക്ക് അടുത്ത ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ലഭിച്ചേക്കില്ല.

ഇംഗ്ലണ്ടിന്റെ ജയത്തോടെ അവസാന റൗണ്ട് മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. പാകിസ്താന്‍ സെമി കളിക്കുമോ അതോ ന്യൂസീലന്‍ഡ് കളിക്കുമോയെന്നതെല്ലാം കാത്തിരുന്ന് കണ്ടറിയാം. എന്തായാലും പാകിസ്താന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുക എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Thursday, November 9, 2023, 10:41 [IST]
Other articles published on Nov 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+