For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത് ഔട്ട് തന്നെ! എങ്ങനെ രക്ഷപ്പെട്ടു? മൂന്നു ചോദ്യങ്ങളുമായി പാക് ജേര്‍ണലിസ്റ്റ്

ലഖ്‌നൗ: ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു അനുകൂലമായ എല്‍ബിഡബ്ല്യു തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. പാകിസ്താനിലെ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഫരീദ് ഖാനാണ് അംപയറുടെ തീരുമാനത്തില്‍ അരിശവും രോഷവും പ്രകടിപ്പിച്ചിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു രണ്ടു സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പരീദ് ഖാന്‍ അംപയറിങിനെ ചോദ്യം ചെയ്തത്. മൂന്നു ചോദ്യങ്ങളും ഇതോടൊപ്പം അദ്ദേഹം നല്‍കുകയും ചെയ്തിരിക്കുന്നു.

പേസര്‍ മാര്‍ക്ക് വുഡ് എറിഞ്ഞ 16ാമത്തെ ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യ ബോളില്‍ കെഎല്‍ രാഹുല്‍ സിംഗിളെടത്തു. അടുത്ത മൂന്നു ബോളിലും റണ്ണൊന്നുമില്ല. അഞ്ചാമത്തെ ബോളില്‍ രോഹിത് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ഗുഡ് ലെങ്ത് ബോളായിരുന്നു ഇത്. രോഹിത്ത് പ്രതികരിക്കും മുമ്പ് ബോള്‍ പാഡുകളില്‍ പതിക്കുകയും ചെയ്തു.

ROHIT SHARMA

പിന്നാലെ വുഡിന്റെയും ഇംഗ്ലണ്ട് താരങ്ങളുടെയും ശക്തമായ അപ്പീല്‍. അംപയര്‍ അതു ഔട്ട് വിധിക്കുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ ബോള്‍ ലെഗ് സ്റ്റംപുകളില്‍ പതിക്കുമെന്നായിരുന്നു കാണപ്പെട്ടത്. പക്ഷെ രോഹിത് ഇതിനെതിരേ റിവ്യു എടുക്കുകയായിരുന്നു. പിച്ച് ചെയ്ത ശേഷം ബോള്‍ ലെഗ് സ്റ്റംപുകളില്‍ പതിക്കാതെ പുറത്തേക്കാണ് പോവുകയെന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ടും വിധിക്കുകയായിരുന്നു.

ഒരു നിമിഷം നിശബ്ദമായ സ്‌റ്റേഡിയത്തിലെ കാണികള്‍ ഇതോടെ ആര്‍പ്പുവിളിയോടെ ഇതു ആഘോഷിക്കുകയും ചെയ്തു. രോഹിത് അപ്പോള്‍ 50 ബോളില്‍ 37 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യയാവട്ടെ മൂന്നു വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു. ആയുസ് നീട്ടിക്കിട്ടിയ രോഹിത് പിന്നീട് 87 റണ്ണെടുത്താണ് പുറത്തായത്.

പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനത്തിലും ബോള്‍ ട്രാക്കിങിലുമെല്ലാം പാക് മാധ്യമപ്രവര്‍ത്തകനായ ഫരീദ് ഖാന്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ ബോള്‍ എങ്ങനെയാണ് സ്റ്റംപുകള്‍ മിസ് ചെയ്യുന്നത്? രോഹിത് ശര്‍മ എങ്ങനെയാണ് ഡിആര്‍എസ് കോളില്‍ നിന്നും രക്ഷപ്പെട്ടത്? അംപയറുടെ കോള്‍ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത്? എന്നിങ്ങനെയായിരുന്നു ഫരീദ് ഖാന്‍ കുറിച്ചത്.

ഇതിനെ അനുകൂലിച്ച് പാകിസ്താന്‍ ആരാധകര്‍ രംഗത്തുവന്നപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. ബിസിസിഐ പണം നല്‍കി അംപയര്‍മാരെ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും ഈ കാരണത്താല്‍ തന്നെയാണ് ഇന്ത്യക്കു അനുകൂലമായ തീരുമാനമുണ്ടായതെന്നും പാക് ആരാധകര്‍ ആരോപിച്ചു.

LBW

Screen shot

പാകിസ്താന്‍ അല്ലാതിരുന്നതു കാരണമാണ് അംപയര്‍ ഇത്തരമൊരു വിചിത്രമായ തീരുമാനമെടുത്തത്. ഇതൊരു പാകിസ്താന്‍ താരമായിരുന്നെങ്കില്‍ എല്ലാ ബോളുകളും സ്റ്റംപുകളില്‍ മാത്രമേ പതിക്കുകയുള്ളൂവെന്നും പാകിസ്താന്‍ ആരാധകര്‍ വിമര്‍ശിച്ചു.

ഫരീദ് ഖാന്റെ സംശയത്തിനു ഇന്ത്യന്‍ ആരാധകര്‍ ചുട്ട മറുപടിയും നല്‍കിയിട്ടുണ്ട്. കഴുതകള്‍ എല്ലായ്‌പ്പോഴും കഴുതകള്‍ തന്നെയായിരിക്കും. ബോള്‍ ലെഗ് സ്റ്റംപ് മിസ്സ് ചെയ്യുകയാണ്, ലെഗ് സ്റ്റംപിന് പുറത്തുമാണ് പിച്ച് ചെയ്യുന്നത്. ക്രിക്കറ്റിനെക്കുറിച്ച് ആദ്യം എന്തെങ്കിലും പഠിക്ക്. എന്നിട്ടു മതി ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നതെന്നും ഇന്ത്യന്‍ ആരാധകര്‍ ആഞ്ഞടിച്ചു.

പ്ലേയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Sunday, October 29, 2023, 17:28 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+