For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വീണ്ടും ഇന്ത്യ vs പാക് പോരാട്ടം? അത് സംഭവിച്ചാല്‍ ഉറപ്പായും നടക്കും! എളുപ്പമല്ല

മുംബൈ: ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യംവെച്ച് ഇന്ത്യ കുതിപ്പ് തുടരുകയാണ്. ആദ്യത്തെ അഞ്ച് മത്സരവും ജയിച്ച ഏക ടീമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇത്തവണ മഹാത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യ സെമി കളിക്കുമെന്നുറപ്പ്. ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ് തുടങ്ങിയ വമ്പന്മാരെയെല്ലാം ഇന്ത്യ വീഴ്ത്തിക്കഴിഞ്ഞു. ഇനി ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരുടെ വെല്ലുവിളിയാണ് ഇന്ത്യ മറികടക്കേണ്ടത്.

ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നതില്‍ ആരാധകര്‍ സന്തോഷവാന്മാരാണെങ്കിലും ആരാധകര്‍ പ്രതീക്ഷിക്കുന്നത് വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടമാണ്. ചിരവൈരികളെ അഹമ്മദാബാദില്‍ ഇന്ത്യ അനായാസം തോല്‍പ്പിച്ചെങ്കിലും സെമിയിലും പാകിസ്താനെ ഇന്ത്യക്ക് എതിരാളികളായി ലഭിക്കണമെന്നാണ് കൂടുതല്‍ ആരാധകരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്തവണ വലിയ പ്രതീക്ഷകളോടെയെത്തിയ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

ആറ് മത്സരത്തില്‍ രണ്ട് ജയവും നാല് തോല്‍വിയുമടക്കം നാല് പോയിന്റാണ് പാകിസ്താനുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ ജയിച്ചാലും 10 പോയിന്റാവും പാകിസ്താന് ലഭിക്കുക. അതുകൊണ്ടുതന്നെ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന് സാധ്യത കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോഴും നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് പ്രസക്തിയില്ല. വീണ്ടുമൊരു ഇന്ത്യ vs പാക് പോരാട്ടത്തിന്റെ സാധ്യതകള്‍ പരിശോധിക്കാം. ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവാന്‍ സാധ്യത കൂടുതലാണ്.

പാകിസ്താന് നാലാം സ്ഥാനക്കാരായി സെമി കളിക്കാന്‍ സാധിച്ചാല്‍ വീണ്ടുമൊരു ഇന്ത്യ പാകിസ്താന്‍ പോരാട്ടം പ്രതീക്ഷിക്കാം. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കും ഇതിനോടകം 10 പോയിന്റുണ്ട്. ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയക്കും മൂന്ന് മത്സരം ശേഷിക്കെ എട്ട് പോയിന്റുകളാണ് ബാക്കിയുള്ളത്. പാകിസ്താന് സെമി സാധ്യത അല്‍പ്പമെങ്കിലും ലഭിക്കാന്‍ ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ഇനിയുള്ള എല്ലാ മത്സരവും തോല്‍ക്കണം.

rohit sharma, babar azam

ഇതോടൊപ്പം ശ്രീലങ്കയും ഇംഗ്ലണ്ടും തോല്‍വി തുടരണം. അല്ലാത്ത പക്ഷം നാലാം സ്ഥാനത്തേക്കെത്താന്‍ പാകിസ്താനാവില്ല. അതിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ പാകിസ്താന്‍ സെമി കളിക്കാന്‍ വിരളമായ സാധ്യതയാണുള്ളത്. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ വീണ്ടുമൊരു ഇന്ത്യ vs പാകിസ്താന്‍ പോരാട്ടത്തിന് സാധ്യതയില്ലെന്ന് തന്നെ പറയാം. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ സെമി കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

ഇതില്‍ പോയിന്റ് പട്ടികയിലെ സ്ഥാനം മാറി മറിഞ്ഞേക്കാമെങ്കിലും സെമി സീറ്റില്‍ വലിയ മാറ്റം ഇനി പ്രതീക്ഷിക്കേണ്ട. ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകളാണ് ഇത്തവണ വളരെ നിരാശപ്പെടുത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. കരുത്തുറ്റ താരനിരയുണ്ടായിട്ടും പ്രതീക്ഷിച്ച പ്രകടന നിലവാരം കാട്ടാന്‍ ഇംഗ്ലണ്ടിന് സാധിക്കാതെ പോയി. ജോസ് ബട്‌ലര്‍ നായകനെന്ന നിലയില്‍ നിരാശപ്പെടുത്തുകയാണ്.

പാകിസ്താനും ഇത്തവണ വളരെ പിന്നോട്ടുപോയ ടീമാണ്. ബാബര്‍ ആസം നയിക്കുന്ന പാകിസ്താന് നസീം ഷായുടെ അഭാവം വലിയ തിരിച്ചടിയായി മാറി. ബാബര്‍ ആസമിന്റെ നായകസ്ഥാനം ലോകകപ്പിന് പിന്നാലെ തെറിക്കുമെന്നുറപ്പാണ്. ശ്രീലങ്ക അഞ്ച് മത്സരത്തില്‍ മൂന്ന് മത്സരം തോറ്റ് നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ ശ്രീലങ്കയ്ക്ക് സെമിയിലേക്കെത്താന്‍ സാധിച്ചേക്കും.

ടൂര്‍ണമെന്റ് സെമിയോടടുക്കവെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം നേടാനായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇംഗ്ലണ്ടിനോട് ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ പോരാട്ടം കൂടുതല്‍ കടുക്കും. സെമിയില്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരില്‍ ആരെ ലഭിച്ചാലും ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. എന്തായാലും ഇനിയുള്ള മത്സരങ്ങളില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്. വലിയ അട്ടിമറികള്‍ സംഭവിക്കുമോയെന്നത് കണ്ടറിയാം.

Story first published: Sunday, October 29, 2023, 12:58 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+