Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസീസ്, അഫ്ഗാന്‍ സെമി മറന്നേക്കൂ- പാകിസ്താനും കടുപ്പം

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ അഞ്ച് മത്സരത്തിലും വിജയം നേടാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 33 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 286 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 253 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ജയത്തോടെ ഏഴ് മത്സരത്തില്‍ നിന്ന് 10 പോയിന്റിലേക്കെത്താന്‍ ഓസ്‌ട്രേലിയക്കായി.

ഏറെക്കുറെ ഓസ്‌ട്രേലിയ സെമിയുറപ്പിച്ചെന്ന് പറയാം. എന്നാല്‍ ഓസ്‌ട്രേലിയയുടെ ജയം രണ്ട് ടീമുകള്‍ക്ക് കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അത് അഫ്ഗാനിസ്ഥാനും പാകിസ്താനുമാണ്. ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും സെമി സാധ്യത കൂടുതല്‍ ഉയരുമായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയ ജയിച്ചതോടെ രണ്ട് ടീമിന്റെയും സെമി പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയ ഇനിയുള്ള മത്സരങ്ങളെല്ലാം തോറ്റിരുന്നെങ്കില്‍ പാകിസ്താന് സെമിയില്‍ എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഓസീസ് 10 പോയിന്റ് നേടിയതോടെ ഇനി ന്യൂസീലന്‍ഡിന്റെ തകര്‍ച്ചയിലേക്കാണ് പാകിസ്താന്റെ ഉന്നം. അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയോട് തോറ്റാല്‍ പാകിസ്താന് സെമിയിലേക്കെത്താനാവും. എന്നാല്‍ പാകിസ്താന്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതായുണ്ട്.

അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡും പാകിസ്താനും ജയിച്ചാല്‍ രണ്ട് ടീമിനും 10 പോയിന്റാവും. ഇതോടെ നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമായി മാറും. നിലവില്‍ ന്യൂസീലന്‍ഡിന് പാകിസ്താനെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. അതുകൊണ്ടുതന്നെ പാകിസ്താനെക്കാള്‍ കൂടുതല്‍ സെമി സാധ്യത ന്യൂസീലന്‍ഡിനുണ്ട്. ഓസ്‌ട്രേലിയ തോറ്റിരുന്നെങ്കില്‍ പാകിസ്താനത് കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ ഓസീസ് വിജയക്കുതിപ്പ് തുടരുന്നത് പാകിസ്താന് കനത്ത തിരിച്ചടിയാവുകയാണ്.

afghanistan, cricket

അഫ്ഗാനിസ്ഥാന് ഏഴ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുണ്ട്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ രണ്ട് ജയം നേടിയാല്‍ എല്ലാവരേയും ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍ സെമി കളിക്കും. എന്നാല്‍ ഓസ്‌ട്രേലിയയുടെ ജയം അഫ്ഗാന്റെ ആത്മവിശ്വാസം കുറക്കുന്നു. കാരണം അഫ്ഗാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേയാണ്. ഇംഗ്ലണ്ടിനോട് ഓസ്‌ട്രേലിയ തോറ്റിരുന്നെങ്കില്‍ അഫ്ഗാന് മാനസികമായി കൂടുതല്‍ കരുത്ത് ലഭിക്കുമായിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി അഞ്ച് ജയങ്ങളോടെയെത്തുന്ന ഓസ്‌ട്രേലിയയെ വീഴ്ത്തുക അഫ്ഗാനെ സംബന്ധിച്ച് വളരെ പ്രയാസമാവും. അഫ്ഗാന്റെ അവസാന എതിരാളി ദക്ഷിണാഫ്രിക്കയാണ്. നിലവില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയെന്നതും അഫ്ഗാനെ സംബന്ധിച്ച് പ്രയാസമാണ്. ഇന്ത്യയോട് ദക്ഷിണാഫ്രിക്ക തോല്‍ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ അഫ്ഗാനിസ്ഥാനുമുണ്ടാവും. ദക്ഷിണാഫ്രിക്കയുടെ നിലവിലെ കുതിപ്പിന് ഇന്ത്യ തടയിട്ടാല്‍ അട്ടിമറിക്കാന്‍ അഫ്ഗാനും സാധിച്ചേക്കും.

കാരണം നെതര്‍ലന്‍ഡ്‌സിനോട് തോറ്റ ടീമാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ടുതന്നെ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിച്ചാലെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്താനാവൂ. നിലവില്‍ ഏഴ് മത്സരവും ജയിച്ച ഇന്ത്യ പട്ടികയില്‍ തലപ്പത്താണെങ്കിലും ഈ സ്ഥാനം ഊട്ടി ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തണം. ഇന്ത്യക്കതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിച്ചാല്‍ നാലാം സ്ഥാനക്കാരെയാവും സെമിയില്‍ നേരിടേണ്ടി വരിക. അങ്ങനെ വരുമ്പോള്‍ ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരിലൊരാള്‍ ഇന്ത്യയുടെ എതിരാളികളാവാനാണ് സാധ്യത. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും സെമി ഉറപ്പിച്ചിട്ടുണ്ട്. ഇനി നാലാം സ്ഥാനക്കാരെ മാത്രമാണ് അറിയേണ്ടത്.

ന്യൂസീലന്‍ഡിനാണ് കൂടുതല്‍ സാധ്യതയെങ്കിലും അപ്രതീക്ഷിതമായി പാകിസ്താനോ അഫ്ഗാനിസ്ഥാനോ സെമിയിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നാലാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നതെന്ന് നിസംശയം പറയാം. എന്തായാലും ഇത്തവണത്തെ സെമിയില്‍ തീപാറുമെന്നുറപ്പ്. ഇന്ത്യ മൂന്നാം ഏകദിന ലോകകപ്പ് നേടുമോ അതോ ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ മുത്തമിടുമോയെന്നതെല്ലാം കാത്തിരുന്ന് കാണാം.

Story first published: Sunday, November 5, 2023, 7:04 [IST]
Other articles published on Nov 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+