For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ത്രില്ലറിനൊടുവില്‍ കിവീസ് വീണു, ഇന്ത്യ ഡബിള്‍ ഹാപ്പി! കാരണമിതാണ്

ധരംശാല: ഏകദിന ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ വീഴ്ത്തിയിരിക്കുകയാണ് ഓസീസ്. ലാസ്റ്റ് പന്തുവരെ നീണ്ടുനിന്ന ആവേശത്തിനൊടുവില്‍ അഞ്ച് റണ്‍സിന്റെ ത്രില്ലിങ് ജയമാണ് ഓസീസ് നേടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത ഓസീസ് 388 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് 9 വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ട് ടീമും 300ന് മുകളില്‍ സ്‌കോര്‍ നേടുന്നത് ഇതാദ്യമായാണ്.

ന്യൂസീലന്‍ഡ് അവസാനംവരെ പൊരുതിനോക്കിയെങ്കിലും അവസാനം തോറ്റു. ഓസീസിന്റെ ജയം ഇന്ത്യക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. ന്യൂസീലന്‍ഡ് ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ പിന്നോട്ടിറങ്ങേണ്ടി വരുമായിരുന്നു. എന്നാല്‍ ഓസീസ് ജയിച്ചതോടെ നിലവില്‍ ഇന്ത്യയുടെ രണ്ടാം സ്ഥാനം സുരക്ഷിതമായിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ന്യൂസീലന്‍ഡ് തോറ്റതോടെ 6 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുമായി ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്താണ്.

ഇന്ന് ജയിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തേക്കെത്തുമായിരുന്നു. എന്നാല്‍ തോറ്റതോടെ മൂന്നാം സ്ഥാനത്താണ് ന്യൂസീലന്‍ഡുള്ളത്. കിവീസിന്റെ നെറ്റ് റണ്‍റേറ്റ് 1.232 ആണ്. 1.353 നെറ്റ് റണ്‍റേറ്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. കളിച്ച അഞ്ച് മത്സരവും ജയിച്ച ഇന്ത്യക്ക് അടുത്ത എതിരാളികള്‍ ഇംഗ്ലണ്ടാണ്. കരുത്തരായ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റാലും ഇന്ത്യക്ക് രണ്ടാം സ്ഥാനത്ത് തുടരാം.

അതേ സമയം ഇന്ന് ഓസ്‌ട്രേലിയയോട് ന്യൂസീലന്‍ഡ് ജയിക്കുകയും ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ആതിഥേയര്‍ പിന്നോട്ട് പോകുമായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡിന്റെ തോല്‍വിയോടെ ഇന്ത്യയുടെ രണ്ടാം സ്ഥാനം നിലവില്‍ സേഫായിരിക്കുകയാണ്. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തലപ്പത്തേക്കെത്താനാവും. ആറ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ഒരു തോല്‍വിയും വഴങ്ങിയ ദക്ഷിണാഫ്രിക്കയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

australia

2.032 നെറ്റ് റണ്‍റേറ്റുള്ളതാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ഓസ്‌ട്രേലിയ ജയിച്ചതോടെ ശ്രീലങ്കയുടേയും പാകിസ്താന്റേയും സെമി സാധ്യതകള്‍ക്കുമത് മങ്ങലേല്‍പ്പിച്ചു. ആദ്യ രണ്ട് മത്സരവും തോറ്റ് തുടങ്ങിയ ഓസീസ് പിന്നീട് കളിച്ച നാല് മത്സരത്തിലും തകര്‍പ്പന്‍ ജയത്തോടെ നാലാം സ്ഥാനത്ത് സീറ്റുറപ്പിച്ചിരിക്കുകയാണ്. ഓസീസ് താരങ്ങളെല്ലാം ഫോമിലേക്കെത്തിയെന്നതും ടീം വമ്പന്‍ ജയം നേടിയെന്നതും എതിരാളികള്‍ക്കും വലിയ ഭീഷണിയാണ്.

ഇന്ത്യക്ക് സെമി പോരാട്ടം കടുപ്പമാവുമെന്നുറപ്പ്. നിലവിലെ സാധ്യത പ്രകാരം ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ ഇന്ത്യക്കൊപ്പം സെമി കളിക്കാനാണ് സാധ്യത കൂടുതല്‍. ഇവരിലാര് എതിരാളികളായി വന്നാലും ഇന്ത്യ ഭയക്കണം. 2019ല്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമി കളിച്ചത്. എന്നാല്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായി. ഇത്തവണയും സമാന ദുരന്തം ഇന്ത്യ ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്.

ഓസ്‌ട്രേലിയ ജയിച്ചതോടെ പാകിസ്താനും ശ്രീലങ്കയും ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും സെമിയിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ചും ഓസ്‌ട്രേലിയയുടെ ജയം തിരിച്ചടിയാണ്. നാളെ ഇന്ത്യക്കെതിരേ ഇറങ്ങുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് അത് ജീവന്‍ മരണ പോരാട്ടമാണ്. തോറ്റാല്‍ നേരിയ സെമി പ്രതീക്ഷയുള്ളതും അവസാനിക്കും. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചാവും ഇറങ്ങുക.

ഇന്ത്യയും ന്യൂസീലന്‍ഡും ഇനി സെമി കാണാതെ പുറത്തുപോകാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ തോറ്റാല്‍ മാത്രമെ ഇന്ത്യ പുറത്തുപോകാന്‍ സാധ്യതയുള്ളൂ. എന്നാല്‍ ഓസീസിനോട് തോറ്റതോടെ ശേഷിക്കുന്ന നാല് മത്സരത്തില്‍ രണ്ട് മത്സരത്തിലെങ്കിലും ജയിക്കാന്‍ കിവീസ് നിര്‍ബന്ധിതരായിരിക്കുകയാണ്. അല്ലാത്ത പക്ഷം തിരിച്ചടി നേരിട്ട് പുറത്താവാന്‍ സാധ്യത കൂടുതലാണ്. എന്തായാലും ഇപ്പോഴും ആരും സെമിയുറപ്പിച്ചിട്ടില്ലെന്നത് വരുന്ന പോരാട്ടങ്ങളെ കൂടുതല്‍ ആവേശകരമാക്കുകയാണ്.

Story first published: Saturday, October 28, 2023, 19:39 [IST]
Other articles published on Oct 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+