For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വിജയക്കുതിപ്പ് തുടര്‍ന്ന് ഓസീസ്, ഇന്ത്യ ഭയക്കണം! നെറ്റ് റണ്‍റേറ്റില്‍ പണികിട്ടും

മുംബൈ: ഏകദിന ലോകകപ്പില്‍ ആദ്യത്തെ രണ്ട് മത്സരവും തോറ്റ് തുടങ്ങിയ ഓസ്‌ട്രേലിയ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അവസാനം കളിച്ച മൂന്ന് മത്സരത്തിലും ഗംഭീര ജയത്തോടെ ഓസീസ് ശക്തമായ മടങ്ങിവരവാണ് കാഴ്ചവെച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 6 പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്താണുള്ളത്. 1.142 എന്ന മികച്ച നെറ്റ് റണ്‍റേറ്റിലേക്കുമെത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരിക്കുകയാണ്.

ഓസീസും ഫോമിലേക്കെത്തിയതോടെ പോരാട്ടം കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. നിലവില്‍ 10 പോയിന്റോടെ ഇന്ത്യ തലപ്പത്ത് നില്‍ക്കുമ്പോള്‍ എട്ട് പോയിന്റുകള്‍ വീതമുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നിലവിലെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ സെമി കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഓസീസും മികച്ച തിരിച്ചുവരവ് നടത്തിയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണെന്ന് പറയാം.

പ്രധാനമായും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ അല്‍പ്പം കൂടി കരുതേണ്ടിയിരിക്കുന്നു. ആദ്യത്തെ അഞ്ച് മത്സരവും ജയിച്ച ഇന്ത്യക്ക് 10 പോയിന്റാണുള്ളത്. 1.353 ആണ് നെറ്റ് റണ്‍റേറ്റ്. ഓരോ മത്സരങ്ങള്‍ തോറ്റെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസീലന്‍ഡിനും ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. 2.370 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. 1.481 ആണ് ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവിലൂടെ നെറ്റ് റണ്‍റേറ്റ് 1.142 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഇതോടെ ഇനിയുള്ള മത്സരങ്ങളില്‍ വലിയ ജയം നേടാനാവാത്ത പക്ഷം ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെ അത് കാര്യമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരേയാണ്. ഇതില്‍ നെതര്‍ലന്‍ഡ്‌സിനോട് വലിയ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചേക്കുമെങ്കിലും ബാക്കിയുള്ള മത്സരങ്ങള്‍ എളുപ്പമല്ല. ഇഞ്ചോടിഞ്ച് പോരാട്ടം ഇന്ത്യക്ക് പ്രതീക്ഷിക്കാം.

australia

അതുകൊണ്ടുതന്നെ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വലിയ ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്. ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും ഓസീസും വലിയ മാര്‍ജിനിലാണ് ജയിക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങളിലും ഈ ടീമുകള്‍ ഇതേ നിലവാരം കാട്ടിയാല്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ പിന്നോട്ട് പോയേക്കും. നാല് മത്സരത്തില്‍ രണ്ട് മത്സരത്തിലെങ്കിലും ജയിക്കാനായാല്‍ ഇന്ത്യ സെമി കളിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാന്‍ സാധിക്കാതെ വന്നേക്കും.

ഓസ്‌ട്രേലിയയും ഫോമിലേക്കെത്തിയതോടെ സെമി പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ മൂന്ന് ടീമുകള്‍ക്കും ഇന്ത്യക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ മുന്‍തൂക്കമുണ്ട്. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകളെ ഇന്ത്യക്ക് സെമിയില്‍ ലഭിച്ചാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. 2011ന് ശേഷം നടന്ന മിക്ക ഐസിസി ടൂര്‍ണമെന്റുകളിലും സെമിയാണ് ഇന്ത്യക്ക് വില്ലനായി മാറിയത്.

2019ലെ ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയതെങ്കിലും കിവീസിനോട് തോറ്റ് പുറത്താവുകയാണ് ചെയ്തത്. ഇത്തവണയും അത് ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പാകിസ്താന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. നിലവില്‍ 4 പോയിന്റാണ് പാക് ടീമിനുള്ളത്. ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചാല്‍ പാകിസ്താന്‍ സെമിയിലേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ടൂര്‍ണമെന്റ് പാതി പിന്നിടവെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം നേടിയെടുക്കാനായിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് നിലവില്‍ നടക്കുന്നതെന്ന് പറയാം. അവസാന സമയത്ത് വന്‍ ട്വിസ്റ്റുകളോടെ പോയിന്റ് പട്ടിക മാറി മറിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഓസീസിന് പിന്നാലെ പാകിസ്താനും വലിയ തിരിച്ചുവരവ് നടത്തിയാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ തീപാറുമെന്നുറപ്പ്.

Story first published: Thursday, October 26, 2023, 6:59 [IST]
Other articles published on Oct 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+