For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഓസീസ് വീണ്ടും തോറ്റു, പണികിട്ടിയത് ഇന്ത്യക്ക്! എങ്ങനെയെന്ന് അറിയാം

ലഖ്‌നൗ: ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പുവരെ വന്‍ ശക്തികളെന്ന് വിശേഷിപ്പിക്കപ്പെട്ടവരും സെമിയില്‍ സീറ്റുറപ്പെന്ന് വിലയിരുത്തപ്പെട്ടവരുമായ ടീമാണ് ഓസ്‌ട്രേലിയ. എന്നാല്‍ ലോകകപ്പ് രണ്ടാം വാരത്തിലേക്ക് കടക്കവെ അപ്രതീക്ഷിത തിരിച്ചടിയോടെ ഓസീസ് പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്. ഇന്ത്യയോട് 6 വിക്കറ്റിന് തോറ്റ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനും പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് മുന്‍ ചാമ്പ്യന്മാര്‍.

ഓസീസിന്റെ തുടര്‍ തോല്‍വികള്‍ ഇന്ത്യക്ക് തിരിച്ചടിയാണെന്നും ഗുണകരമാണെന്നും പറയാം. സെമിയിലേക്കുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമാണ് ഓസീസ്. നേര്‍ക്കുനേര്‍ പോരില്‍ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യയുടെ മുന്നില്‍ വെല്ലുവിളി തീര്‍ക്കാന്‍ കംഗാരുക്കള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഓസീസിന്റെ വമ്പന്‍ തോല്‍വികള്‍ ഇന്ത്യയുടെ സെമി സാധ്യത കൂടുതല്‍ ഉയര്‍ത്തുകയാണ്.

എന്നാല്‍ ഓസീസിന്റെ തുടര്‍ തോല്‍വികള്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഓസീസിനെയും അഫ്ഗാനെയും വീഴ്ത്തിയ ഇന്ത്യക്ക് രണ്ട് മത്സരത്തില്‍ നിന്ന് 4 പോയിന്റാണുള്ളത്. നിലവിലെ നെറ്റ് റണ്‍റേറ്റ് 1.500 ആണ്. ഓസീസിനെ ദക്ഷിണാഫ്രിക്ക വീഴ്ത്തിയതോടെ 2.360 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. രണ്ട് മത്സരം ജയിച്ച് 4 പോയിന്റുള്ള ദക്ഷിണാഫ്രിക്ക ശക്തമായ നെറ്റ് റണ്‍റേറ്റോടെ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.

രണ്ട് മത്സരം തന്നെ ജയിച്ച ന്യൂസീലന്‍ഡ് 1.958 നെറ്റ് റണ്‍റേറ്റോടെ രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയോട് ഓസീസ് മികച്ച പോരാട്ടം കാഴ്ചവെക്കുകയും ചെറിയ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും അത് ഗുണമായി മാറിയേനെ. എന്നാല്‍ വലിയ തോല്‍വി ഓസീസ് വഴങ്ങിയതോടെ നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്ക മൃഗീയ ആധിപത്യം പുലര്‍ത്തുകയാണ്. സെമിയിലേക്കുള്ള പോരാട്ടം കടുക്കവെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് ഇന്ത്യക്ക് തലവേദനയാണ്.

kagiso rabada

നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പാകിസ്താനോട് ഇന്ത്യ തോല്‍ക്കേണ്ടി വന്നാല്‍ നാലാം സ്ഥാനത്തേക്ക് ഇന്ത്യയെത്തും. നെറ്റ് റണ്‍റേറ്റ് ഇത് കുറക്കുകയും ചെയ്യും. ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും വലിയ ജയം നേടുന്നത് നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നു. നെറ്റ് റണ്‍റേറ്റില്‍ ആദ്യ രണ്ടില്‍ ഇന്ത്യക്ക് തുടരാനാവണം. അല്ലാത്ത പക്ഷം ഒരു വലിയ തോല്‍വികൊണ്ട് പോലും ഇന്ത്യ ആദ്യ നാലില്‍ നിന്ന് പുറത്തുപോകുന്ന സാഹചര്യമുണ്ടാവും.

ദക്ഷിണാഫ്രിക്കയുടേയും ന്യൂസീലന്‍ഡിന്റേയും വലിയ ജയങ്ങള്‍ വരുന്ന മത്സരത്തില്‍ ഇന്ത്യയെ വലിയ ജയം നേടണമെന്ന സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നു. കേവലം ജയംകൊണ്ട് നെറ്റ് റണ്‍റേറ്റില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ നിലവിലെ പോയിന്റ് ടേബിള്‍ വിലയിരുത്തുമ്പോള്‍ വരുന്ന മത്സരങ്ങളില്‍ വലിയ ജയം ഇന്ത്യ നേടിയെടുക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സെമിയിലേക്കുള്ള പോരാട്ടത്തില്‍ മുന്‍തൂക്കം നേടിയെടുക്കാനാവില്ല.

ഓസ്‌ട്രേലിയയോട് ദക്ഷിണാഫ്രിക്ക വമ്പന്‍ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 311 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് 40.5 ഓവറില്‍ 177 റണ്‍സില്‍ കൂടാരം കയറി. 55 പന്ത് ബാക്കിനിര്‍ത്തിയാണ് ഓസീസിനെ ദക്ഷിണാഫ്രിക്ക കൂടാരം കയറ്റിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ക്വിന്റന്‍ ഡീകോക്ക് (109) സെഞ്ച്വറി നേടിയപ്പോള്‍ കഗിസോ റബാഡ മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി.

ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരം 14നാണ്. അഹമ്മദാബാദിലാണ് ഈ മത്സരം. ചിരവൈരി പോരാട്ടത്തില്‍ വലിയ ജയം നേടി ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെ മറികടക്കേണ്ടതായുണ്ട്. ഇന്ത്യ ഈ ലക്ഷ്യത്തോടെ ആക്രമിച്ച് കളിക്കാനാണ് സാധ്യത. എന്നാല്‍ ശക്തമായ ബൗളിങ് നിരയുള്ള പാകിസ്താനെതിരേ വെടിക്കെട്ട് പ്രകടനത്തോടെ ജയിക്കുക പ്രയാസമാവും. ഏഷ്യാ കപ്പില്‍ പാകിസ്താനെ നാണംകെടുത്തിയ ഇന്ത്യക്ക് മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Thursday, October 12, 2023, 23:20 [IST]
Other articles published on Oct 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+