For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 5 തവണ ചാമ്പ്യന്മാര്‍, ഇത്തവണ 2 കളിയും തോറ്റു! തിരിച്ചുവരാന്‍ ഓസീസ് എന്തു ചെയ്യും?

മുംബൈ: ഏകദിന ലോകകപ്പിന് മുമ്പ് ഫേവറേറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ടീമാണ് ഓസ്‌ട്രേലിയ. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസീസ് ഇത്തവണയും ഫൈനലിലുണ്ടാവുമെന്ന് പ്രവചിച്ചവര്‍ ഏറെയാണ്. ഇത്തവണ ശക്തമായ താരനിരയും ഓസീസിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ട് മത്സരങ്ങളിലും അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയ നിലവില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്. ഇന്ത്യയോട് 6 വിക്കറ്റിന് നാണംകെട്ട കംഗാരുക്കള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനും തോറ്റു.

നെതര്‍ലന്‍ഡ്‌സ് വരെ ഓസീസിന് മുന്നിലാണെന്നതാണ് കൗതുകമുണ്ടാക്കുന്ന കാര്യം. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസീസ് ആദ്യ രണ്ട് മത്സരവും തോറ്റതോടെ സെമി പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടിയായി മാറി. നെറ്റ് റണ്‍റേറ്റിലും ഓസീസ് പിന്നോട്ട് പോയി. വലിയ തോല്‍വികള്‍ വഴങ്ങിയതോടെ -1.846 ആണ് ഓസീസിന്റെ നിലവിലെ നെറ്റ് റണ്‍റേറ്റ്. നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി പോയിന്റ് ടേബിളില്‍ മുന്നോട്ടെത്താന്‍ തുടരെ വമ്പന്‍ ജയങ്ങള്‍ ഓസീസിന് നേടിയെടുക്കേണ്ടതായുണ്ട്.

എന്നാല്‍ നിലവിലെ ടീമിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷകളില്ല. എങ്ങനെ ഓസീസിന് തിരിച്ചുവരാന്‍ സാധിക്കും. എവിടെ മാറണം? പരിശോധിക്കാം. ഒന്നാമത്തെ കാര്യം ടീമിന്റെ നായകസ്ഥാനം സ്റ്റീവ് സ്മിത്തിന് നല്‍കണം. പാറ്റ് കമ്മിന്‍സിന് കീഴില്‍ ആത്മവിശ്വാസമില്ലാതെ കളിക്കുന്ന ഓസീസ് ടീമിനെയാണ് കാണാന്‍ സാധിക്കുന്നത്. ടീമിന് ഒത്തിണക്കത്തോടെ കളിക്കാനാവുന്നില്ല. നായകനെന്ന നിലയില്‍ നിരായുധനായാണ് കമ്മിന്‍സിനെ മൈതാനത്ത് കാണുന്നത്.

പന്തുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കമ്മിന്‍സിന് സാധിക്കുന്നില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ് കമ്മിന്‍സ്. മുന്നില്‍ നിന്ന് നയിക്കുന്ന നായകനെയാണ് നിലവില്‍ ഓസീസിനാവശ്യം. അങ്ങനെ വരുമ്പോള്‍ ഈ സ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്ത് വരുന്നതാണ് ഏറ്റവും നല്ലത്. സ്മിത്തിന്റെ നായക മികവില്‍ ആര്‍ക്കും സംശയമില്ല. എതിരാളികള്‍ക്കനുസരിച്ച് തന്ത്രം മെനയുന്ന സ്മിത്ത് നായകനായാല്‍ ഓസീസിന്റെ പ്രകടനം മെച്ചപ്പെടുമെന്നുറപ്പ്.

australia

രണ്ടാമത്തെ കാര്യം മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കുകയെന്നതാണ്. മോശം ഫോം വിലയിരുത്തി മിച്ചല്‍ മാര്‍ഷിനെ പുറത്തിരുത്താന്‍ ഓസീസ് തയ്യാറാവണം. പകരം ഓപ്പണറായി ഡേവിഡ് വാര്‍ണറിനൊപ്പം കാമറൂണ്‍ ഗ്രീനിനെ പരിഗണിക്കാം. പേസ് ഓള്‍റൗണ്ടറാണ് ഗ്രീന്‍. ഓപ്പണര്‍ റോളില്‍ തല്ലിത്തകര്‍ക്കാന്‍ ഗ്രീന് സാധിക്കും. എന്നാല്‍ ബൗളിങ്ങില്‍ വിശ്വസ്തനെന്ന് പറയാനാവില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും താരം കാട്ടാറില്ലെന്നതാണ് വസ്തുത.

അതുകൊണ്ടാണ് ഗ്രീനിനെ ഓസീസ് പുറത്തിരുത്തുന്നത്. മിച്ചല്‍ മാര്‍ഷ് മാച്ച് വിന്നറായ താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. എന്നാല്‍ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ മാര്‍ഷിനെ ഓസീസ് പുറത്തിരുത്തുന്നതാണ് നല്ലത്. ഓസീസ് ഒരു സ്പിന്നറെ മാത്രം പരിഗണിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ സ്പിന്നില്‍ കൂടുതല്‍ ഉപയോഗിക്കുന്നു. എന്നാല്‍ മാക്‌സ്‌വെല്ലിന് സ്പിന്നറായി തിളങ്ങാന്‍ സാധിക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ താരം ദുരന്തമാകുന്നു.

ഇത് ഓസീസിന്റെ മധ്യനിര ബാറ്റിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അലക്‌സ് ക്യാരിയെ മാറ്റി ജോഷ് ഇന്‍ഗ്ലിസിനെ കൊണ്ടുവന്നിട്ടും ഓസീസിന്റെ മധ്യനിര മെച്ചപ്പെട്ടിട്ടില്ല. മാര്‍ക്കസ് സ്റ്റോയിണിസ് ഓള്‍റൗണ്ടറെന്ന നിലയില്‍ കൂടുതല്‍ ശോഭിക്കേണ്ടതായുണ്ട്. ഇതും ഓസീസിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനാവാത്തതാണ് ഓസീസിന്റെ മറ്റൊരു പ്രശ്‌നം. ഇന്ത്യക്കെതിരായ മത്സരത്തില്‍ 2 റണ്‍സിന് 3 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഓസീസിന് സാധിച്ചിരുന്നു.

എന്നാല്‍ പിന്നീട് കളി കൈവിട്ടു. നിലവിലെ ഓസീസിന്റെ പ്രധാന പ്രശ്‌നം മോശം ബാറ്റിങ്ങാണ്. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്. ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ഓസീസിനെ എഴുതിത്തള്ളാറായിട്ടില്ല. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഓസീസിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, October 14, 2023, 12:26 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+