For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അഫ്ഗാന്‍ ജയിച്ചു, ഇന്ത്യ ഇനി പേടിക്കേണ്ട! ഒന്നാം സ്ഥാനം ഉറപ്പിക്കാം? കാരണമിതാ

പൂനെ: ഏകദിന ലോകകപ്പ് ആവേശകരമായ സെമി ഫൈനലിനോടടുക്കവെ പോയിന്റ് പട്ടിക മാറി മറിയാന്‍ പോവുകയാണ്. ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും സെമി പ്രതീക്ഷ സജീവമാക്കിയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ വിജയക്കുതിപ്പ് ഇവരുടെയെല്ലാം കണക്കുകൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനേയും പാകിസ്താനേയും തോല്‍പ്പിച്ച അഫ്ഗാന്‍ അവസാന മത്സരത്തില്‍ ശ്രീലങ്കയെ 7 വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 241ല്‍ ഒതുക്കിയ അഫ്ഗാന്‍ 28 പന്ത് ബാക്കിനിര്‍ത്തി വിജയം നേടിയെടുക്കുകയായിരുന്നു. ഇതോടെ പാകിസ്താന്‍, ശ്രീലങ്ക എന്നിവരെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്ന് ആറ് പോയിന്റാണ് അഫ്ഗാനുള്ളത്. മൂന്ന് മത്സരം ശേഷിക്കെ അഫ്ഗാനിസ്ഥാന്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് അഫ്ഗാന്റെ ജയം പണികൊടുത്തിരിക്കുന്നത്.

ഇവരുടെയെല്ലാം സെമി സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നല്‍കാന്‍ അഫ്ഗാന്റെ ജയം കാരണമായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് മത്സരം ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരേയാണ്. രണ്ട് ടീമുകളേയും അഫ്ഗാന് തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ അത് വലിയ ചലനമുണ്ടാക്കുമെന്നുറപ്പ്. എന്നാല്‍ അഫ്ഗാന്റെ ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്റെ അട്ടിമറി ഭീഷണി ഇനി നേരിടേണ്ടി വരില്ല. നേര്‍ക്കുനേര്‍ പോരാട്ടമെത്തിയപ്പോള്‍ അഫ്ഗാനെ ഇന്ത്യ പറപ്പിച്ചിരുന്നു. നിലവില്‍ ആറ് മത്സരവും ജയിച്ച് 12 പോയിന്റോടെ ഇന്ത്യ തലപ്പത്താണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ആറ് മത്സരത്തില്‍ നിന്ന് 10 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നിലാണുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് വലിയ ഭീഷണി ദക്ഷിണാഫ്രിക്കയാണ്.

india, cricket

ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരേയാണ്. ഇതില്‍ ദക്ഷിണാഫ്രിക്ക മാത്രമാണ് നിലവിലെ ഫോമില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കി ഇന്ത്യ ജയിക്കാനാണ് സാധ്യത കൂടുതല്‍. ദക്ഷിണാഫ്രിക്കയ്ക്ക് അഫ്ഗാനിസ്ഥാനെതിരേ മത്സരം ശേഷിക്കുന്നു. നെതര്‍ലന്‍ഡ്‌സിനോട് തോറ്റ ദക്ഷിണാഫ്രിക്കയെ അഫ്ഗാനും വീഴ്ത്താനായാല്‍ ഇന്ത്യക്ക് ആശങ്കകളില്ലാതെ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാം.

അതുകൊണ്ടുതന്നെ അഫ്ഗാന്റെ മികച്ച ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. അഫ്ഗാന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനാവുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. ന്യൂസീലന്‍ഡ്, ഓസീസ് ടീമുകള്‍ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിര്‍ണ്ണായകമാണ്. ന്യൂസീലന്‍ഡ് - ദക്ഷിണാഫ്രിക്ക മത്സരം നടക്കാനുണ്ട്. ഇതില്‍ ദക്ഷിണാഫ്രിക്ക തോറ്റാല്‍ ഇന്ത്യക്ക് കൂടുതല്‍ സന്തോഷം. ന്യൂസീലന്‍ഡിന് പാകിസ്താന്‍, ശ്രീലങ്ക വെല്ലുവിളിയും മുന്നിലുണ്ട്.

ഓസ്‌ട്രേലിയ നാലാം സ്ഥാനത്ത് സെമി പ്രതീക്ഷ സജീവമാക്കി നില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് മത്സരമാണ് ഓസീസിന് ശേഷിക്കുന്നത്. ഇതില്‍ രണ്ട് മത്സരമെങ്കിലും ജയിച്ച് സെമി സീറ്റ് നേടാമെന്ന വലിയ പ്രതീക്ഷയിലാണ് കംഗാരുപ്പട. എന്നാല്‍ ഇതില്‍ സെമി ഉറപ്പിച്ചെന്ന് പറയാന്‍ സാധിക്കുന്ന ആരുമില്ല. നിലവില്‍ തലപ്പത്തുള്ള ഇന്ത്യക്ക് ഒരു ജയം കൂടി നേടാനായാല്‍ സെമി ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്ക ഒരു മത്സരം കൂടി തോല്‍ക്കണം.

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായാല്‍ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാനാവും. ശേഷിക്കുന്ന മൂന്ന് മത്സരത്തിലും ഇന്ത്യക്ക് വലിയ വിജയ സാധ്യതയുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് സ്ഥാനമില്ല. അതുകൊണ്ടുതന്നെ പോയിന്റ് പട്ടികയില്‍ വലിയ മാറ്റങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. നിലവിലെ സാധ്യത പ്രകാരം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ തന്നെ സെമി സീറ്റ് നേടിയേക്കും.

Story first published: Tuesday, October 31, 2023, 7:30 [IST]
Other articles published on Oct 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+