For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കൊടും ചതി, ഇന്ത്യയെ തോല്‍പ്പിക്കാന്‍ കച്ചമുറുക്കി ഇന്ത്യക്കാര്‍! ഒരാളെ പേടിക്കണം

നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഐസിസി ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. ഇന്ത്യക്കാണ് ഇത്തവണത്തെ ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. നേരത്തേ ലോകകപ്പിനു സംയുക്ത ആതിഥേയരായിട്ടുണ്ടെങ്കിലും ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ സ്വതന്ത്ര ആതിഥേയരായി മാറിയിരിക്കുന്നത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ മല്‍സരക്രമവും വേദികളുമെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഒക്ടോബര്‍ അഞ്ചിനു നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മല്‍സരം. 2019ലെ കഴിഞ്ഞ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. ഇന്ത്യയുടെ ആദ്യ അങ്കം അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയക്കെതിരേ ഒക്ടോബര്‍ എട്ടിനു ചെന്നൈയിലാണ്. റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒമ്പതു മല്‍സരങ്ങളാണ് ഇന്ത്യക്കു പ്രാഥമിക ഘട്ടത്തിലുള്ളത്.

VIKRAMJIT SINGH

ഇന്ത്യ ഏറ്റുമുട്ടുന്ന ചില ടീമുകളില്‍ ഇന്ത്യന്‍ വംശജരായിട്ടുള്ള ചില കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇവര്‍ ജന്‍മനാടിനെതിരേ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനും ശ്രമിക്കുമെന്നുറപ്പാണ്. ലോകകപ്പില്‍ ഇന്ത്യക്കെതിരേ കളിക്കാനിടയുള്ള ഇന്ത്യക്കാരായ മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

യോഗ്യതാ റൗണ്ട് കളിച്ച് ലോകകപ്പിനു ടിക്കറ്റെടുത്ത നെതര്‍ലാന്‍ഡ്‌സ് ടീമിലെ വിക്രംജിത്ത് സിങാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം ഡച്ച് ടീമിന്റെ വെടിക്കെട്ട് ഓപ്പണറാണ്. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലായിരുന്നു ഡച്ച് ടീം അവസാനമായി കളിച്ചത്. അതിനു ശേഷം 2015, 19 വര്‍ഷങ്ങളില്‍ അവര്‍ക്കു യോഗ്യത നേടാനുമായില്ല.

2011ല്‍ അവസാനമായി നെതര്‍ലാന്‍ഡ്‌സ് ലോകകപ്പില്‍ ഇറങ്ങിയപ്പോള്‍ വെറും എട്ടു വയസ്സ് മാത്രമായിരുന്നു വിക്രംജിത്തിന്റെ പ്രായം. ഇപ്പോള്‍ 20ാം വയസ്സില്‍ ഡച്ച് ടീമിനായി ഓപ്പണ്‍ ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം. നിലവില്‍ ഡച്ച് ബാറ്റിങ് ലൈപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് വിക്രംജിത്ത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23 ഏകദിനങ്ങളില്‍ നിന്നായി 795 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം ഓസ്ട്രലേിയയില്‍ നടന്ന ടി20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സ് ടീമിനൊപ്പം വിക്രംജിത്തുണ്ടായിരുന്നു. അന്നു ഇന്ത്യയുമായുള്ള ഗ്രൂപ്പ് മല്‍സരത്തിനിടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പഞ്ചാബിലെ ചീമ കുര്‍ദിലാണ് വിക്രംജിത്ത് ജനിച്ചത്. താരത്തിന്റെ കുടുംബം പിന്നീട് നെതര്‍ലാന്‍ഡ്‌സിലേക്കു ചേക്കേറുകയായിരുന്നു.

TEJA

നെതര്‍ലാന്‍ഡ്‌സിന്റെ തന്നെ തേജ നിദാമനുരുവാണ് ലോകകപ്പില്‍ ഇന്ത്യക്കെതിരേ കളിക്കാനിടയുള്ള രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍. ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ് ഓള്‍റൗണ്ടര്‍ കൂടിയയായ 28കാരന്‍ ജനിച്ചത്. ബാറ്റിങിലൂടെയും ഓഫ് സ്പിന്‍ ബൗളിങിലൂടെയും ഡച്ച് ടീമിനു വളരെയധികം സ്ഥിരത നല്‍കാന്‍ തേജ സഹായിക്കുന്നു.

അടുത്തിടെ സമാപിച്ച ലോകകപ്പ് ക്വാളിഫയറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മാച്ച് വിന്നിങ് സെഞ്ച്വറിയോടെ താരം കസറിയിരുന്നു. 111 റണ്‍സാണ് തേജ അന്നു അടിച്ചെടുത്തത്. വിന്‍ഡീസിനെതിരേ അട്ടിമറി ജയം കുറിക്കാന്‍ ഇതു നെതര്‍ലാന്‍ഡ്‌സിനെ സഹായിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഇന്ത്യക്കെതിരേ ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിലും തിളങ്ങാമെന്ന പ്രതീക്ഷയിലാണ് തേജ.

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ സ്പിന്നര്‍ ഇഷ് സോധിയാണ് ലോകകപ്പിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ദീര്‍ഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ് ഈ ലെഗ് സ്പിന്നര്‍. അതുകൊണ്ടു തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു സോധി അപരിചിതനുമല്ല. 2016ലെയും 2021ലെയും ടി20 ലോകകപ്പുകളില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന്റെ വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

വരാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിലും ഇന്ത്യക്കെതിരേ കിവികളുടെ തുറുപ്പുചീട്ടായിരിക്കും സോധി. ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ഇന്ത്യന്‍ വംശജരായ മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടതും അദ്ദേഹത്തെയാണ്.

സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ അദ്ദേഹത്തിനു തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഞ്ചാബിലെ ലുധിയാനയിലാണ് സോധി ജനിച്ചത്. 30 കാരനായ താരം ന്യൂസിലാന്‍ഡിനായി 19 ടെസ്റ്റുകളില്‍ നിന്നും 54ഉം 46 ഏകദിനങ്ങളില്‍ നിന്നും 55ഉം 98 ടി20കളില്‍ നിന്നും 118ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Saturday, July 8, 2023, 17:15 [IST]
Other articles published on Jul 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+