Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: കോലിയും നവീനും ഇനി കൂട്ടുകാര്‍, ഗംഭീര്‍ 'ശശി'യായി? പ്രതികരിച്ചത് ഇങ്ങനെ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന മുഹുര്‍ത്തങ്ങളിലൊന്നായിരുന്നു ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തിനിടെ കണ്ടത്. ഐപിഎല്ലിലെ ഒരൊറ്റ മല്‍സരം കൊണ്ട് ബദ്ധവൈരികളായ രണ്ടു പേര്‍ എല്ലാം മറന്ന് കൈകൊടുക്കുകയും ആശ്ലേഷിക്കുകയും ചെയ്തപ്പോള്‍ അതിനെ ലോകം മുഴുവന്‍ കൈയടിച്ചായിരുന്നു സ്വീകരിച്ചത്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയും അഫ്ഗാന്‍ ഫാസ്റ്റ് ബൗളര്‍ നവീനുള്‍ ഹഖുമാണ് മാസങ്ങളോളം നീണ്ട കളിക്കളത്തിലെയും പുറത്തെയും ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് സുഹൃത്തുക്കളായത്.

അതിനിടെ എല്ലാവരും നോക്കിയത് ഇന്ത്യയുടെ മുന്‍ ഓപ്പണറും നേരത്തേ നവീന്റെ പക്ഷത്തു നില്‍ക്കുകയും ചെയ്ത ഗൗതം ഗംഭീറിന്റെ പ്രതികരണമായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററിക്കിടെ ഗംഭീറിന്റെ വാക്കുകളും ആരാധകരെ സന്തോഷിപ്പിക്കുന്നതായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബാറ്റിങിനിടെയായിരുന്നു ബൗള്‍ ചെയ്യാനെത്തിയ നവീന് കോലി കൈകൊടുക്കുകയും തോളില്‍ തട്ടി ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തത്.

KOHLI NAVEEN

കളിക്കിടെ പല തവണ സ്റ്റേഡിയത്തിലെ കാണികള്‍ നവീനെ കളിയാക്കിക്കൊണ്ട് കോലിയുടെ പേര് ആര്‍പ്പുവിളിച്ചിരുന്നു. ബാറ്റിങിനിടെ കാണികളോടു കോലി ഇതു അവസാനിപ്പിക്കണമെന്നു ആംഗ്യവും കാണിച്ചിരുന്നു. കോലിയും നവീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചത് തീര്‍ച്ചയായിട്ടും നല്ല കാര്യമാണെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററിയില്‍ ഗംഭീര്‍ പറഞ്ഞത്.

നിങ്ങള്‍ ഗ്രൗണ്ടിലാണ് പോരടിക്കുന്നത്, ഗ്രൗണ്ടിനു പുറത്തല്ല. സ്വന്തം ടീമിനു വേണ്ടിയും, അഭിമാനത്തിനു വേണ്ടിയും, ജയിക്കാന്‍ വേണ്ടിയും പോരടിക്കാനുള്ള അവകാശം ഓരോ താരത്തിനുമുണ്ട്. നിങ്ങള്‍ ഏതു രാജ്യക്കാരന്‍ ആണെന്നതോ, എത്ര മികച്ച കളിക്കാരന്‍ ആണെന്നതോയൊന്നും വിഷയമല്ല.

നിങ്ങള്‍ ആദ്യമായി പോരടിക്കുന്നത് ടീമിനു വേണ്ടിയാണ്. ഈ മല്‍സരത്തിനിടെ വിരാട് കോലിയും നവീനുല്‍ ഹഖും തമ്മില്‍ പിണക്കം മറന്ന് കൈകൊടുത്തത് നല്ല കാര്യമാണ്. ആ ഏറ്റമുട്ടല്‍ അന്നു സംഭവിച്ചു, അത് അവസാനിക്കുകയും ചെയ്തിരിക്കുകയാണെന്നു ഗൗതം ഗംഭീര്‍ കമന്ററിക്കിടെ പറഞ്ഞു.

കാണികളോയും ഫാന്‍സിനോടും ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒരു കളിക്കാരനെയും ഗ്രൗണ്ടിലോ, സോഷ്യല്‍ മീഡിയയിലോ പരിഹസിക്കാന്‍ പാടില്ല. ഒരു ടീമിനെ പ്രതിനിധീകരിച്ചു കളിക്കുമ്പോള്‍ ഏതൊരു താരവും വലിയ ആവേശത്തിലായിരിക്കും. അഫ്ഗാനിസ്താനില്‍ നിന്നും എത്തിയ ശേഷം ഐപിഎല്ലില്‍ കളിക്കുകയെന്നത് നവീനുള്‍ ഹഖിനെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

KOHLI NAVEEEN

ഈ വര്‍ഷത്തെ ഐപിഎല്ലിനിടെയായിരുന്നു കോലിയും നവീനും കൊമ്പുകോര്‍ത്തത്. ഇതില്‍ ഇടപെട്ടതിനെ തുടര്‍ന്നു കോലിയും ഗംഭീറും തമ്മിലും ഗ്രൗണ്ടില്‍ വാക്‌പോര് നടന്നിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള കളിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍.

ബാറ്റിങിനിടെ നവീനെ കോലി സ്ലെഡ്ജ് ചെയ്തതിനു ശേഷായിരുന്നു സംഭവങ്ങളുടെ തുടക്കം. മല്‍സരശേഷം ഹസ്തദാനം ചെയ്യവെ കോലിയുടെ കൈ നവീന്‍ തട്ടിമാറ്റിയത് സംഭവം കൂടുതല്‍ വഷളാക്കുകയും ചെയ്തു. പിന്നാലെയായിരുന്നു ലഖ്‌നൗ ടീമിന്റെ ഉപദേശകനായ ഗംഭീറുമായി കോലി വാക്‌പോര് നടത്തിയത്. അന്നു ഇരുവരെയും ലഖ്‌നൗ ടീമിന്റെ ഒഫീഷ്യലുകള്‍ പിടിച്ചുമാറ്റുകയുമായിരുന്നു.

അതിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ നവീന്‍ പല തവണ കോലിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ഇവയോടൊന്നും കോലി കാര്യമായി പ്രതികരിച്ചിരുന്നില്ല. ആ സംഭവങ്ങള്‍ക്കു ശേഷം കോലിയും നവീനും ആദ്യമായി നേര്‍ക്കുനേര്‍ വന്നത് കഴിഞ്ഞ ദിവസത്തെ ഇന്ത്യ- അഫ്ഗാന്‍ മല്‍സരത്തിനിടെയായിരുന്നു.

Story first published: Thursday, October 12, 2023, 7:22 [IST]
Other articles published on Oct 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+