For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഈ മാച്ചുകള്‍ മിസ്സാക്കല്ലേ, വന്‍ നഷ്ടമാവും! ഇന്ത്യയുടേത് രണ്ടെണ്ണം

ക്രിക്കറ്റ് പ്രേമികളുടെ നാലു വര്‍ഷത്തെ കാത്തിരിപ്പ് തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഐസിസി ഏകദിന ലോകകപ്പിനു ഈയാഴ്ച ഇന്ത്യയില്‍ തുടക്കമാവുകയാണ്. ലോക ക്രിക്കറ്റിലെ സിംഹാസനത്തിനായി 10 ടീമുകളാണ് ഇനിയുള്ള ഒന്നര മാസത്തോളം പോരടിക്കുന്നത്. രാജ്യത്തെ 10 വേദികളിലായിട്ടാണ് മല്‍സരങ്ങള്‍. അഞ്ചിനു നിലവിലെ ജേതക്കളായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ടൂര്‍ണമെന്റിലെ കന്നിയങ്കം.

റൗണ്ട് റോബിന്‍ രീതിയിലാണ് ഇത്തവണത്തെ ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ കാരണത്താല്‍ തന്നെ എല്ലാ ടീമുകളും ഒരു തവണ ലോകകപ്പില്‍ മുഖാമുഖം വരികയും ചെയ്യും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരാണ് അടുത്ത മാസം 15, 16 തിയ്യതികളിലെ സെമി ഫൈനലിലേക്കു യോഗ്യത നേടുക. 19നാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോര്.

IND VS PAK

ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ക്രിക്കറ്റ് പ്രേമികള്‍ തീര്‍ച്ചയായും മിസ്സാക്കാന്‍ പാടില്ലാത്ത ചില മല്‍സരങ്ങളുണ്ട്. ഉറപ്പായും കാണേണ്ട അഞ്ചു കളികള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് ക്രിക്കറ്റിലെ എല്‍ക്ലാസിക്കോയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. ഈ മാസം 14നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് അയല്‍പ്പോര്.

ലോകകപ്പിന്റെ ഫൈനലിനേക്കാളും ആരാധകര്‍ കാത്തിരിക്കുന്നത് ഈയൊരു പോരാട്ടത്തിനു വേണ്ടിയാണെന്നതില്‍ സംശയമില്ല. ഏകദിന ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക് പടയ്ക്കായിട്ടില്ല. ഈ റെക്കോര്‍ഡ് ഇത്തവണയും കാത്തുസൂക്ഷിക്കുക തന്നെയായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ ജയിക്കാനായിട്ടില്ലെന്ന നാണക്കേട് 2021ലെ ടൂര്‍ണമെന്റില്‍ പാകിസ്താന്‍ അവസാനിപ്പിച്ചിരുന്നു. അന്നു പത്തു വിക്കറ്റിന്റെ ഗംഭീര വിജയമാണ് പാക് പട ആഘോഷിച്ചത്. ഇനി ഏകദിന ലോകകപ്പിലും ഇത്തവണ ചരിത്രം തിരുത്താനാണ് ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും പടയൊരുക്കം.

ലോകകപ്പില്‍ ഇത്തവണ മിസ്സാക്കാന്‍ പാടില്ലാത്ത അടുത്ത മല്‍സരം ഈ മാസം 29നു ലഖ്‌നൗവില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പോരാണ്. ഏകദിനത്തില്‍ ഇരുടീമുകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വലിയ ചര്‍യാവാറില്ലെങ്കിലും ലോകകപ്പില്‍ ഇവര്‍ കൊമ്പുകോര്‍ത്തപ്പോഴെല്ലാം തീപ്പൊരി പാറിയിട്ടുണ്ട്. 1975 മുതലുള്ള ചരിത്രമെടുത്താല്‍ ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും എട്ടു തവണയാണ് കൊമ്പുകോര്‍ത്തത്.

ഇതില്‍ നാലു കളികളില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ഇന്ത്യയും ജയിച്ചുകയറി. ഒരു മല്‍സരം ടൈയാവുകയും ചെയ്തു. 2011ലെ ലോകകപ്പിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്ലാസിക്ക് ടൈ കണ്ടത്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മിലുള്ള ഏറ്റവും ആവേശകരമായ മല്‍സരവും അതു തന്നെയായിരുന്നു. റണ്‍മഴ കണ്ട ത്രില്ലറില്‍ ഇന്ത്യയും ഇംഗ്ലണ്ടും 338 റണ്‍സ് വീതം നേടിയതോടെ കളി ടൈയാവുകയായിരുന്നു. തുടര്‍ന്നു രണ്ടു ടീമും പോയിന്റ് പങ്കിടുകയും ചെയ്തു.

ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട മൂന്നാമത്തെ മല്‍സരം അടുത്ത മാസം നാലിനു അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പോരാട്ടമാണ്. ഇന്ത്യ- പാകിസ്താന്‍ ഏറ്റുമുട്ടല്‍ പോലെ തന്നെ ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള വൈരവും ക്രിക്കറ്റില്‍ പ്രശസ്തമാണ്. ഏകദിന ലോകകപ്പില്‍ ഇതുവരെ ഒമ്പതു തവണ ഏറ്റുമുട്ടിയപ്പോള്‍ മുന്‍തൂക്കം ഓസീസിനാണ്. ആറു കളികളില്‍ അവര്‍ ജയം നേടി. ഇംഗ്ലണ്ടിനു ജയിക്കാനായത് മൂന്നെണ്ണത്തിലുമാണ്.

JOS BUTTLER

2003ല്‍ പോരാട്ട് എലിസബത്തില്‍ നടന്ന ഇംഗ്ലണ്ട്- ഓസീസ് ലോകകപ്പ് മല്‍സരമായിരുന്നു ക്ലാസിക്കായി മാറിയത്. അന്നു 205 റണ്‍സ് ചേസ് ചെയ്ത ഓസീസ് പരാജയത്തിന് അരികില്‍ നിന്നും പൊരുതിക്കയറി രണ്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. മൈക്കല്‍ ബെവന്‍ 74 റണ്‍സെടുത്തെങ്കിലും യഥാര്‍ഥ ഹീറോ ആന്‍ഡി ബിക്കെലായിരുന്നു. 12 റണ്‍സിനു ഏഴു വിക്കറ്റെടുത്ത അദ്ദേഹം 36 ബോളില്‍ 34 റണ്‍സോടെ ബാറ്റിങിലും തിളങ്ങി.

ഈ ലോകകപ്പില്‍ മിസ്സാക്കാന്‍ പാടില്ലാത്ത നാലാമത്തെ മല്‍സരം ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ്. ഉദ്ഘാടന മല്‍സരത്തിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. 2019ലെ ക്ലാസിക്ക് ഫൈനല്‍ ക്രിക്കറ്റ് പ്രേമികള്‍ എങ്ങനെ മറക്കും. നിശ്ചിത 50 ഓവറും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറും ടൈയായ ത്രില്ലറില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഏകദിന ലോകകപ്പില്‍ 10 തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ അഞ്ചു ജയങ്ങള്‍ വീതം ഇംഗ്ലണ്ടും കിവീസും പങ്കിടുകയായിരുന്നു.

ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ളതാണ്. ഈ മാസം 23നു ചെന്നൈയിലാണ് ഈ മല്‍സരം. പാകിസ്താന്റെ കരുത്ത് പേസ് ബൗളിങിലാണെങ്കില്‍ അഫ്ഗാനിസ്താന്റെ ആയുധം സ്പിന്‍ ബൗളിങാണ്. അതുകൊണ്ടു തന്നെ തീപാറുന്ന മല്‍സരം തന്നെ നമുക്കു പ്രതീക്ഷിക്കാം.

Story first published: Sunday, October 1, 2023, 14:27 [IST]
Other articles published on Oct 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+