For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കപ്പ് ഇന്ത്യക്കോ? ഉറപ്പിക്കാന്‍ വരട്ടെ! ഹെയ്ഡനും വാട്‌സണും പ്രവചിക്കുന്നു

സിഡ്‌നി: ഏകദിന ലോകകപ്പിന്റെ ആവേശം സെമിയിലേക്കെത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ഇത്തവണ ആതിഥേയരെന്ന നിലയില്‍ വലിയ കിരീട പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ലീഗ് മത്സരങ്ങളില്‍ തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലേക്കെത്തുന്നത്. എല്ലാ എതിരാളികളേയും അനായാസം തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

എന്നാല്‍ ഇത്തവണ ഇന്ത്യ കിരീടം നേടുമോ?. മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ മാത്യു ഹെയ്ഡനും ഷെയ്ന്‍ വാട്‌സണും പ്രവചിക്കുന്നത് ഇങ്ങനെയാണ്. ന്യൂസീലന്‍ഡിനെ സെമിയില്‍ ഇന്ത്യ തോല്‍പ്പിക്കുകയും ഫൈനലും ജയിച്ച് ലോകകപ്പ് നേടുകയും ചെയ്യുമെന്നാണ് ഹെയ്ഡന്റെ വിലയിരുത്തല്‍. '2003ലും 2007ലും ഓസ്‌ട്രേലിയ നടത്തിയ വിജയക്കുതിപ്പ് പോലെയാണ് ഇത്തവണ ഇന്ത്യയുടെ പ്രകടനം. നാല് ശക്തരായ കുതിരകളുടെ ഓട്ടം മത്സരമാണ് നടക്കാന്‍ പോകുന്നത്.

ഇതില്‍ പ്രതിഭയും തട്ടകത്തിന്റെ ആനുകൂല്യവും ഫീല്‍ഡിങ്ങും വിലയിരുത്തുമ്പോള്‍ ഇന്ത്യക്കാണ് വ്യക്തമായ മുന്‍തൂക്കമുള്ളത്. മൂന്ന് മേഖലയിലും ശക്തമായ നിരയാണ് ഇന്ത്യയുടേത്. ഇന്ത്യ ഇത്തവണ കപ്പിലേക്കെത്താതിരിക്കാന്‍ യാതൊരു കാരണവുമില്ല'- ഹെയ്ഡന്‍ പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കം നല്‍കുന്നു. ശുബ്മാന്‍ ഗില്ലിനൊപ്പം മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും സൃഷ്ടിക്കുന്നു.

എന്നാല്‍ ഗില്ലിന്റെ ഓപ്പണിങ്ങിലെ പ്രകടനം സ്ഥിരതയുള്ളതല്ല. ഇത്തവണ പ്രതീക്ഷിച്ച പ്രകടനമല്ല ഗില്‍ കാഴ്ചവെക്കുന്നത്. മൂന്നാമന്‍ വിരാട് കോലി കസറുന്നുണ്ട്. ഇത്തവണത്തെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ കോലിയാണ് മുന്നിലുള്ളത്. ന്യൂസീലന്‍ഡിനെതിരേ വിരാട് കോലിയുടെ 50ാം ഏകദിന സെഞ്ച്വറിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചരിത്ര നേട്ടത്തോടെ ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റെടുക്കാന്‍ കോലി മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്.

india, cricket

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് മികവ് കാട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇരുവരും മികച്ച ഫോമില്‍ കളിക്കുന്നു. എല്ലാ തവണയും ഇന്ത്യയെ പിന്നോട്ടടിക്കുന്ന കാര്യങ്ങളിലൊന്ന് മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ അഭാവമായിരുന്നു. ഇത്തവണ അത് ലഭിച്ചതാണ് ഇന്ത്യയുടെ വിജയക്കുതിപ്പിന്റെ കാരണമെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ തുറന്ന് സമ്മതിച്ചതാണ്.

ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് വാട്‌സണും പറയുന്നത്. 'ഇന്ത്യ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് തുടരുക മാത്രമാണ് ചെയ്യേണ്ടത്. വലിയ മത്സരമാണോ നോക്കൗട്ട് മത്സരമാണോ എന്ന് ചിന്തിക്കേണ്ടതില്ല. ഇപ്പോഴത്തെ ശൈലി തുടരുകയാണ് വേണ്ടത്. ഭയമില്ലാത്ത ചിന്താഗതിയാണ് ഇന്ത്യക്കുള്ളത്. ഓള്‍റൗണ്ട് പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്'-വാട്‌സണ്‍ പറഞ്ഞത്. ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാട്ടുന്നുണ്ടെങ്കിലും ഫീല്‍ഡിങ്ങില്‍ പാളിച്ചയുണ്ട്.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യ ക്യാച്ചവസരങ്ങള്‍ പാഴാക്കുകയും ഫീല്‍ഡിങ് പിഴവുകള്‍ വരുത്തുകയും ചെയ്തു. ന്യൂസീലന്‍ഡിനെതിരായ നോക്കൗട്ടില്‍ ഇന്ത്യയുടെ ഒരു ചെറിയ പിഴവ് പോലും മത്സരം കൈവിട്ടുകളയുന്ന സ്ഥിതി സൃഷ്ടിച്ചേക്കും. അതുകൊണ്ടുതന്നെ ഫീല്‍ഡിങ്ങില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കണം. രോഹിത് ശര്‍മയെന്ന നായകന് വേണ്ടുവോളം ഭാഗ്യമുണ്ട്. ഇതിന് മുമ്പ് പല തവണ അത് വ്യക്തമായതാണ്. എന്നാല്‍ ലോകകപ്പില്‍ ഇത് രോഹിത്തിനെ തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ന്യൂസീലന്‍ഡ് പ്രധാന മത്സരങ്ങളില്‍ മികച്ച പോരാട്ടം കാഴ്ചവെക്കുന്നവരാണ്. അവസാന രണ്ട് ലോകകപ്പുകളിലും ഫൈനല്‍ കളിച്ച ടീമാണ് ന്യൂസീലന്‍ഡ്. ദൗര്‍ഭാഗ്യവശാല്‍ കിരീടത്തിലേക്കെത്താനായില്ല. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് ദൗര്‍ഭാഗ്യവശാലാണ് ന്യൂസീലന്‍ഡ് തോറ്റത്. നോക്കൗട്ടില്‍ ഇന്ത്യയുടെ പ്രധാന താരങ്ങള്‍ കളിമറക്കാതിരുന്നാല്‍ ജയമുറപ്പ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യ അനായാസമായി കിരീടത്തിലേക്കെത്തിയേക്കും.

Story first published: Tuesday, November 14, 2023, 11:41 [IST]
Other articles published on Nov 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+