World Cup 2023: 48 വര്‍ഷത്തില്‍ ഇതാദ്യം, നാണംകെട്ട റെക്കോഡില്‍ റഊഫ്! തലതാഴ്ത്തി മടക്കം
കൊല്‍ക്കത്ത: ഇന്ത്യന്‍ ലോകകപ്പില്‍ കപ്പുമായി മടങ്ങുമെന്ന് വെല്ലുവിളിച്ചെത്തിയ പാകിസ്താന്‍ സെമി കാണാതെ പുറത്തായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അത്ഭുതം സംഭവിക്കില്ലെന്ന് ഉറപ്പായതോടെയാണ് പാകിസ്താന്‍ ഇത്തവണയും സെമി കാണില്ലെന്ന കാര്യം ഉറപ്പായത്. ഇത്തവണ വലിയ കിരീട സാധ്യതകളോടെയെത്തി പാകിസ്താനെ പരിക്കും മോശം ഫോമും വലയ്ക്കുകയായിരുന്നു. ഇപ്പോഴിതാ 48 വര്‍ഷത്തെ ചരിത്രം തിരുത്തി നാണംകെട്ട റെക്കോഡിലേക്ക് പാക് പേസര്‍ ഹാരിസ് റഊഫ് എത്തിയിരിക്കുകയാണ്.
ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന താരമെന്ന റെക്കോഡിലേക്കാണ് റഊഫ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ 10 ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹാരിസ് റഊഫ് വീഴ്ത്തിയത്. ഇൗ പ്രകടനത്തോടെയാണ് റഊഫ് വഴങ്ങിയത് 527ലധികം റണ്‍സായി മാറി. ഇതോടെയാണ് ഈ നാണംകെട്ട റെക്കോഡില്‍ റഊഫിന് തലപ്പത്തേക്കെത്തേണ്ടി വന്നത്. കൂടാതെ ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന ബൗളറെന്ന നാണക്കേടിലേക്കും റഊഫിന് പേരുചേര്‍ക്കേണ്ടി വന്നു.
ഇതും വലിയ നാണക്കേടായിരിക്കുകയാണ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന താരമാണ് റഊഫ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പിച്ചില്‍ കസറുമെന്ന പ്രതീക്ഷയിലായിരുന്നു പാക് ടീം. എന്നാല്‍ ഇത്തവണ നനഞ്ഞ പടക്കമായി മാറി. നസീം ഷാക്ക് പരിക്കേറ്റപ്പോള്‍ പകരം റഊഫ് അവസരത്തിനൊത്ത് ഉയരുമെന്ന് കരുതിയെങ്കിലും സ്ഥിരത കാട്ടാതെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
പാകിസ്താന്റെ തീയുണ്ടയെന്ന് വിളിക്കുമെങ്കിലും ഈ പേരിനോട് നീതികാട്ടാതെ ഇത്തവണ നാണംകെട്ടിരിക്കുകയാണ് റഊഫ്. പാകിസ്താന്‍ ഇത്തവണ വലിയ സെമി സാധ്യത കല്‍പ്പിച്ച ടീമായിരുന്നെങ്കിലും അവസരത്തിനൊത്ത് ഉയരാതെ ടീം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അവസാന ആറ് ഏകദിന ലോകകപ്പിലെ ചരിത്രം പരിശോധിച്ചാല്‍ ഒരു തവണയാണ് ടീം സെമി കളിച്ചത്. 2011ലെ ലോകകപ്പിലായിരുന്നു ഇത്. സെമിയില്‍ ഇന്ത്യയോട് തോറ്റാണ് പാകിസ്താന്‍ അന്ന് പുറത്തായത്.

2003ലെ ലോകകപ്പിലും 2007ലെ ലോകകപ്പിലും സെമി കളിക്കാന്‍ ഇന്ത്യക്കായില്ല. 2015, 2019, 2023 ലോകകപ്പുകളില്‍ സെമിയിലേക്കെത്താനാവാതെ പാകിസ്താന്‍ വീണിരിക്കുകയാണ്. ഇത്തവണത്തെ പാകിസ്താന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ വലിയ പൊട്ടിത്തെറി ടീമിലുണ്ടാവുമെന്നുറപ്പ്. ടീമിന്റെ മുഖ്യ സെലക്ടറായ ഇന്‍സമാം ഉല്‍ ഹഖ് പാതിവഴിയില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ നായകന്‍ ബാബര്‍ ആസമിന്റെയും കസേര തെറിച്ചേക്കും.
ബാബര്‍ ആസമിന് കീഴില്‍ ഭേദപ്പെട്ട പ്രകടനം പാകിസ്താന്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ടീം പതറുന്നതായാണ് കാണാനാവുന്നത്. 2021ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ ബാബര്‍ ആസം തോറ്റു. 2022ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താന്‍ തോറ്റു. 2022ലെ ടി20 ലോകകപ്പ് ഫൈനലില്‍ തോറ്റു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023ന്റെ ഫൈനലിലേക്കെത്താനായില്ല. ഏഷ്യാ കപ്പ് 2023ന്റെ ഫൈനലിലെത്താനായില്ല. ഇപ്പോഴിതാ ഏകദിന ലോകകപ്പിലും സെമി കാണാതെ പാകിസ്താന്‍ പുറത്തായിരിക്കുകയാണ്.
ബാബറിന് കീഴില്‍ പാകിസ്താന് കിരീടം നേടാനാവാത്തത് ദൗര്‍ഭാഗ്യകരമായ കാര്യം തന്നെയാണ്. പ്രതിഭാശാലിയായ താരമാണെങ്കിലും ഇതുവരെ ഐസിസി കിരീടത്തിലേക്കെത്താന്‍ ബാബറിന് കീഴില്‍ പാകിസ്താന് സാധിച്ചിട്ടില്ല. ഇത്തവണ ബാറ്റുകൊണ്ടും ബാബര്‍ വലിയ മിടുക്കുകാട്ടിയില്ല. അതുകൊണ്ടുതന്നെ ടീമിന്റെ തോല്‍വിയില്‍ വലിയ വിമര്‍ശനം ബാബറിനെതിരേ ഉയരുന്നുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത് ബാബര്‍ ക്യാപ്റ്റന്‍സി ഒഴിയാനാണ് സാധ്യത.
ബാബറിനെ സംബന്ധിച്ചും ഇതുതന്നെയാവും ഗുണം ചെയ്യുക. ബാറ്റ്‌സ്മാനെന്ന നിലയില്‍ പൂര്‍ണ്ണമായും മികവ് കാട്ടാന്‍ ബാബറിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ നായകസ്ഥാനമൊഴിഞ്ഞ് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ പാകിസ്താന്റെ ഇതിഹാസ ബാറ്റ്‌സ്മാനായിത്തന്നെ ബാബറിന് കരിയര്‍ അവസാനിപ്പിക്കാനായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications