Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: കൂടോത്രമല്ല, അതു തെറി! ബോളിനെ നോക്കി പറഞ്ഞത് ഈ കാര്യം | വെളിപ്പെടുത്തി ഹാര്‍ദിക്

പാകിസ്താനെതിരായ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഓപ്പണര്‍ ഇമാമുള്‍ ഹഖിന്റെ വിക്കറ്റെടുക്കുംമുമ്പ് ബോളിനോടു എന്തായിരുന്നു പറഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഹാര്‍ദിക്കിന്റെ ബോളില്‍ എഡ്ജായ ശേഷം 36 റണ്‍സെടുത്ത ഇമാം വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ഈ ബോളിനു തൊട്ടുമുമ്പ് ബോളിനെ ഇരുകൈകള്‍ക്കിടയിലും വച്ച് ഹാര്‍ദിക് രോഷത്തോടെ എന്തോ പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും അതു വൈറലാവുകയും ചെയ്തിരുന്നു.

താരം ബോളില്‍ കൂടോത്രം ചെയ്തതാണോയെന്നു പോലും പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹാര്‍ദിക് തന്നെ ഈ സസ്‌പെന്‍സ് തീര്‍ത്തിരിക്കുകയാണ്. താന്‍ സ്വയം അധിക്ഷേപിക്കുകയാണ് അപ്പോള്‍ ചെയ്തതെന്നാണ് ഹാര്‍ദിക് വെളിപ്പെടുത്തിയിരിക്കുന്നത്.

HARDIK PANDYA

പാകിസ്താനുമായുള്ള മല്‍സരശേഷം സംസാരിക്കവെയായിരുന്നു ആരാധകര്‍ അറിയാന്‍ ആഗ്രഹിച്ച ആ രഹസ്യം അദ്ദേഹം തുറന്നു പറഞ്ഞത്. കൂടുതല്‍ മെച്ചപ്പെട്ട ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്യുന്നതിനു വേണ്ടി ഞാന്‍ സ്വയം അധിക്ഷേപിക്കുകയാണ് അപ്പോള്‍ ചെയ്തത്. അതു മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു ഹാര്‍ദിക് പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ 13ാമത്തെ ഓവറിലായിരുന്നു കാണികളെ ആശ്ചര്യപ്പെടുത്തിയ ഈ സംഭവം. രണ്ടോവറില്‍ വിക്കറ്റൊന്നുമില്ലാതെ 18 റണ്‍സ് വിട്ടുകൊടുത്ത ശേഷമാണ് ഹാര്‍ദിക് ഈ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. 13ാം ഓവറിലെ ആദ്യ ബോളില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം സിംഗിളെടുത്തു. അടുത്ത ബോള്‍ അല്‍പ്പം വൈഡായ ഒരു ഷോര്‍ട്ട് ബോളായിരുന്നു. മികച്ചൊരു കട്ട് ഷോട്ടിലൂടെ ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ ഇമാം അതു ബൗണ്ടറി കടത്തി.

ഈ ബൗണ്ടറിക്കു ശേഷം ഹാര്‍ദിക് വളരെ ക്ഷുഭിതനായാണ് കാണപ്പെട്ടത്. ബോളെറിയാന്‍ പോവുന്നതിനു തൊട്ടുമുമ്പ് കൈകളിലേക്കും ബോളിലേക്കും നോക്കി രോഷത്തോടെ പലതും പറഞ്ഞായിരുന്നു അദ്ദേഹം അതു എറിഞ്ഞത്. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ലെങ്ത് ബോളായിരുന്നു അത്.

ഒരിക്കല്‍ക്കൂടി ബാക്ക്ഫൂട്ടില്‍ ഇമാം അതു ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. ബാറ്റില്‍ എഡ്ജായ ബോള്‍ മുന്നിലേക്കു ഡൈവ് ചെയ്ത് രാഹുല്‍ പിടികൂടുകയുമായിരുന്നു. ആക്രോശിച്ചായിരുന്നു ഹാര്‍ദിക് ഈ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

HARDIK KOHLI

ഒരു വിക്കറ്റ് കൂടി ഹാര്‍ദിക് പിന്നീട് കളിയില്‍ വീഴ്ത്തിയിരുന്നു. 40ാം ഓവറിലെ അവസാനത്തെ ബോളിലായിരുന്ന ഇത്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിനെ അദ്ദേഹം ജസ്പ്രീത് ബുംറയ്ക്കു സമ്മാനിക്കുകയായിരുന്നു. കളിയില്‍ വീണ പാകിസ്താന്റെ എട്ടാം വിക്കറ്റ് കൂടിയായിരുന്നു ഇത്. ഓഫ് സ്റ്റംപുകള്‍ ലക്ഷ്യമിട്ട് ലെങ്ത് ബോളായിരുന്നു ഹാര്‍ദിക് പരീക്ഷിച്ചത്.

മിഡ് ഓണിനു മുകളിലൂടെ ഷോട്ട് കളിക്കാനായിരുന്നു നവാസിന്റെ ശ്രമം. പക്ഷെ താരത്തിന്റെ കൈയില്‍ നിന്നും ഷോട്ട് കളിക്കവെ ബാറ്റ് അല്‍പ്പം തിരിഞ്ഞുപോവുകയും നേരെ ബുംറയുടെ കൈകളിലേക്കു വരികയുമായിരുന്നു. അദ്ദേഹം അതു അനായാസം വരുതിയിലാക്കുകയും ചെയ്തു. കളിയില്‍ ആറോവറുകളാണ് ഹാര്‍ദിക് ബൗള്‍ ചെയ്തത്. 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

അതേസമയം, തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ പാകിസ്താനെതിരേ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അവര്‍ക്കെതിരേ ലോകകപ്പില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിക്കുകയും ചെയ്തു. പാകിസ്താനെതിരേ ഇന്ത്യയുടെ എട്ടാം വിജയമായിരുന്നു ഇത്.

Story first published: Monday, October 16, 2023, 11:20 [IST]
Other articles published on Oct 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+