Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ജന്മദിനത്തില്‍ ഹാര്‍ദിക് 'കിടുക്കി', വമ്പന്‍ റെക്കോഡ്- യുവരാജിനൊപ്പം തലപ്പത്ത്

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റുചെയ്യുകയാണ്. ഇന്ത്യയുടെ ബൗളര്‍മാര്‍ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. അഫ്ഗാനെ പെട്ടെന്ന് എറിഞ്ഞൊതുക്കാമെന്നാണ് ഇന്ത്യ കരുതിയതെങ്കിലും മികച്ച ബാറ്റിങ് പ്രകടനം അഫ്ഗാന്‍ കാഴ്ചവെച്ചു. എന്നാല്‍ ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്.

റഹ്‌മാനുല്ല ഗുര്‍ബാസിനേയും അസ്മത്തുല്ല ഒമര്‍സായിയേയും പുറത്താക്കിയ ഹാര്‍ദിക് ചരിത്ര നേട്ടത്തിലേക്കുമെത്തിയിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റില്‍ 30 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ഹാര്‍ദിക് യുവരാജ് സിങ്ങിനൊപ്പമാണ് സ്ഥാനം നേടിയിരിക്കുന്നത്. ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി 30 വിക്കറ്റും 500ലധികം റണ്‍സും നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് ഹാര്‍ദിക് പേരുചേര്‍ത്തത്. 2011ല്‍ യുവരാജ് ചെയ്തത് ഇത്തവണ ആവര്‍ത്തിക്കാന്‍ സാധിക്കുന്നത് ഹാര്‍ദിക്കിനാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് മാച്ച് വിന്നറായ താരമാണെന്നതില്‍ തര്‍ക്കമില്ല. 2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യക്കായി ബാറ്റുകൊണ്ടും പന്തുകൊണ്ടും കസറി യുവരാജാണ് കളിയിലെ താരമായി മാറിയത്. ഇത്തവണ ഇത് ആവര്‍ത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയക്കെതിരേയും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നു.

അസ്മത്തുല്ല ഒമര്‍സായി, ഹഷ്മത്തുല്ല ഷഹീദി കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ അപകടകരമായി മാറവെയാണ് കൂട്ടുകെട്ട് പൊളിച്ച് ഹാര്‍ദിക്കെത്തിയത്. 69 പന്ത് നേരിട്ട് 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 62 റണ്‍സ് നേടിയ അസ്മത്തുല്ല ഒമര്‍സായിയെ ഹാര്‍ദിക് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഈ വിക്കറ്റ് നേട്ടം ഹാര്‍ദിക് നന്നായി ആസ്വദിക്കുകയും ചെയ്തു. പൊതുവേ ശാന്തനായി വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതാണ് ഹാര്‍ദിക്കിന്റെ രീതി. എന്നാല്‍ ഇത്തവണ ആക്രമണോത്സകത കാട്ടിയാണ് ഹാര്‍ദിക് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

hardik pandya

നിലവില്‍ ഇന്ത്യക്ക് വിശ്വസ്തനെന്ന് പറയാവുന്ന ഏക പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് മാത്രമാണ്. താരത്തിന് പരിക്കേറ്റാല്‍ മറ്റൊരാള്‍ ഇന്ത്യക്കൊപ്പമില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ശാര്‍ദ്ദുല്‍ ടാക്കൂറിനെ വിശ്വസ്തനെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിമിത ഓവറിലെ നായകസ്ഥാനം ഹാര്‍ദിക്കിന് ലഭിക്കാനും സാധ്യതകളേറെയാണ്.

അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ മുഹമ്മദ് ഷമിയെ പ്ലേയിങ് 11 ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ഹാട്രിക് നേടിയ ബൗളറാണ് മുഹമ്മദ് ഷമി. എന്നാല്‍ ആര്‍ അശ്വിനെ പുറത്തിരുത്തിയ ഇന്ത്യ ശാര്‍ദ്ദുല്‍ ടാക്കൂറിനെയാണ് പ്ലേയിങ് 11ലേക്ക് പരിഗണിച്ചത്. മണ്ടന്‍ തീരുമാനമാണ് ഇതെന്ന വിമര്‍ശനം സുനില്‍ ഗവാസ്‌കറടക്കം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.

ഓസീസിനെതിരേ ജയിച്ച ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരേ വമ്പന്‍ ജയമാണ് വേണ്ടത്. ഇനിയുള്ളതെല്ലാം ശക്തമായ പോരാട്ടങ്ങളാണ്. അതുകൊണ്ടുതന്നെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ അഫ്ഗാനെതിരേ വലിയ ജയം ഇന്ത്യ നേടിയെടുക്കേണ്ടതായുണ്ട്. ശക്തമായ സ്പിന്‍ ബൗളിങ് കരുത്തുള്ള അഫ്ഗാനെതിരേ വലിയ ജയം ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെ വിലയിരുത്താം.

പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

അഫ്ഗാനിസ്ഥാന്‍ - റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുല്ല ഷഹീദി (c), മുഹമ്മദ് നബി, നജീബുല്ല സദ്രാന്‍, അസ്മത്തുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉല്‍ ഹഖ്

Story first published: Wednesday, October 11, 2023, 17:43 [IST]
Other articles published on Oct 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+