For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആരെ വേണമെങ്കിലും പുറത്താക്കൂ, പക്ഷെ അവന്‍ കളിക്കണം! ഹര്‍ഭജന്‍ പറയുന്നു

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ബാക്കി. ഒക്ടോബര്‍ 5ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ വാനോളം പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. 8ന് ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ഏകദിന റാങ്കിങ്ങില്‍ തലപ്പത്തുള്ള ടീമാണ് ഇന്ത്യ.

ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഓസീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയിട്ടുണ്ട്. ശക്തമായ താരനിര ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലായതിനാല്‍ ആരെ പുറത്താക്കുമെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ ഇന്ത്യ ആരെ പുറത്തിരുത്തിയാലും എല്ലാ മത്സരങ്ങളിലും കളിപ്പിക്കേണ്ട താരം ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭന്‍ സിങ്. അത് സൂര്യകുമാര്‍ യാദവാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

'ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് എല്ലാ മത്സരവും കളിക്കണം. അവനുവേണ്ടി ആരെയാണ് പുറത്താക്കുന്നതെന്നത് പ്രശ്‌നമല്ല. ആദ്യം അവനെ പരിഗണിച്ച ശേഷമാണ് പിന്നീടുള്ളവരെ പരിഗണിക്കേണ്ടത്. മാച്ച് വിന്നറായ താരമാണെന്ന് മാത്രമല്ല ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാനും കഴിവുള്ളവനാണ്. ഫിനിഷറായി ഇന്ത്യ മറ്റൊരാളെപ്പറ്റി ചിന്തിക്കേണ്ട. അഞ്ചാം നമ്പറിലും അവനെ കളിപ്പിക്കാം'- ഹര്‍ഭജന്‍ പറഞ്ഞു.

ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ സൂര്യക്ക് വലിയ മികവുകാട്ടാന്‍ സാധിച്ചിരുന്നില്ല. പ്രകടനം മോശമായതോടെ സൂര്യയെ ഇന്ത്യ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇന്ത്യ സൂര്യയെ ഉള്‍പ്പെടുത്തുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സൂര്യയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ഫിഫ്റ്റിയാണ് സൂര്യ നേടിയത്.

suryakumar yadav

രണ്ടാം മത്സരത്തില്‍ സൂര്യയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കണ്ടത്. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടെയാണ് സൂര്യ ഇന്‍ഡോറില്‍ കസറിയത്. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്താന്‍ സൂര്യക്കായി. ഇതോടെ ഏകദിന ലോകകപ്പിലും സൂര്യകുമാര്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സൂര്യകുമാറിനെ ഇന്ത്യ ലോകകപ്പില്‍ കളിപ്പിക്കുമോയെന്നത് പറയാറായിട്ടില്ല. സൂര്യയെ പരിഗണിച്ചാല്‍ ഇന്ത്യയുടെ ബൗളിങ് കരുത്തിനെ അത് പ്രതികൂലമായി ബാധിച്ചേക്കും.

ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍/ ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ശേഷം സൂര്യകുമാറിനെ കളിപ്പിക്കുക പ്രയാസമാണ്. ഇഷാനും ശ്രേയസിനും പകരം സൂര്യകുമാറിനെ കളിപ്പിക്കാന്‍ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇഷാന്‍ കിഷനെ മാറ്റിയാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഒറ്റ ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനില്ലാത്ത അവസ്ഥ വരും. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാനും സംതുലിതാവസ്ഥ തകര്‍ക്കാനും കാരണമായേക്കും.

ഇഷാന്‍ മധ്യനിരയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും താരത്തിനാവുന്നു. അതുകൊണ്ടുതന്നെ ഇഷാനെ പ്ലേയിങ് 11നിന്ന് മാറ്റാന്‍ ഇന്ത്യ തയ്യാറായേക്കില്ല. സൂര്യകുമാര്‍ യാദവ് അവസാന 10 ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. വലിയ സ്‌കോറിലേക്ക് ടീമിനെ ഉയര്‍ത്താന്‍ സൂര്യക്കാവും. എന്നാല്‍ വിശ്വസ്തനെന്ന് വിളിക്കുക പ്രയാസമാണ്. ഏകദിനത്തില്‍ വലിയ ഇന്നിങ്‌സ് കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സൂര്യ അതിവേഗത്തില്‍ ബാറ്റുചെയ്യുമ്പോള്‍ വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യത കൂടുതലാണ്. ഫിനിഷര്‍ റോളിലേക്ക് മാത്രമായി സൂര്യയെ പരിഗണിക്കാതിരിക്കുന്നതാവും ഇന്ത്യക്ക് നല്ലത്. സ്പിന്നിനെയും പേസിനെയും കടന്നാക്രമിക്കാന്‍ സൂര്യക്ക് ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ടീം മാനേജ്‌മെന്റ് സൂര്യയില്‍ വിശ്വാസം അര്‍പ്പിക്കാനുള്ള സാധ്യതയുമുണ്ട്. എന്തായാലും സൂര്യ പ്ലേയിങ് 11ലുണ്ടാവുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, September 26, 2023, 14:13 [IST]
Other articles published on Sep 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+