For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയെ ദക്ഷിണാഫ്രിക്ക വീഴ്ത്തും, ആ മികവ് രോഹിത്തിനില്ല! സ്മിത്ത് പറയുന്നു

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ തോല്‍വി അറിയാതെ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യം കളിച്ച ആറ് മത്സരത്തിലും ഗംഭീര ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാകിസ്താന്‍, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാരെയെല്ലാം ഇന്ത്യ വീഴ്ത്തിക്കഴിഞ്ഞു. മൂന്ന് മത്സരമാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നിവരോടാണ് ഇന്ത്യക്ക് മത്സരം ബാക്കിയുള്ളത്.

ഇതില്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടത്തിലേക്കാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന മത്സരമായിരിക്കും ഇതെന്നുറപ്പ്. ഇത്തവണ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്ക സെമി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സൂപ്പര്‍ പോരാട്ടം നടക്കാനിരിക്കെ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിംസ് സ്മിത്ത്.

south africa

രോഹിത്തും സംഘവും പ്രതീക്ഷിക്കുന്നതിലപ്പുറമുള്ള പ്രകടന മികവാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കുള്ളതെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. 'സത്യസന്ധമായി പറഞ്ഞാല്‍ ഇത്തവണത്തെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ്. ടീമില്‍ പ്രതിഭാശാലികളായ ചില താരങ്ങളുണ്ട്. അവരുടെ പ്രകടനം ഈ ടൂര്‍ണമെന്റിനെ മനോഹരമാക്കുകയാണ്. ബാറ്റുകൊണ്ട് ക്വിന്റന്‍ ഡീകോക്ക് മികച്ച ഫോമിലാണ്.

ഇത്തവണത്തെ ദക്ഷിണാഫ്രിക്കയെപ്പോലെ കരുത്തുറ്റ മധ്യനിര മറ്റൊരു ടീമിനുമില്ല. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മധ്യനിരയാണ് ഇപ്പോഴുള്ളത്. മാര്‍ക്കോ യാന്‍സന്‍ ഏഴാം നമ്പറില്‍ ഓള്‍റൗണ്ടറായി മികവ് കാട്ടുന്നു. ഇത് അവന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതാരമായതിനാല്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായേക്കാം. എന്നാല്‍ അവന്റെ പ്രകടനം വളരെ സന്തോഷം നല്‍കുന്നതാണ്'- സ്മിത്ത് പറഞ്ഞു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക പോരാട്ടം തീപാറുമെന്നുറപ്പാണ്. രണ്ട് ടീമിനൊപ്പവും ശക്തമായ താരനിരയുണ്ട്. കൂടാതെ രണ്ട് ടീമിന്റെയും നിലവിലെ ഫോമും മികച്ചതാണ്. അതുകൊണ്ടുതന്നെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടേക്കും. നെതര്‍ലന്‍ഡ്‌സിനോട് തോറ്റെങ്കിലും മറ്റുള്ള മത്സരങ്ങളിലെല്ലാം വലിയ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. മിക്ക മത്സരങ്ങളിലും 300ന് മുകളില്‍ ടീം സ്‌കോര്‍ സൃഷ്ടിക്കാനായി എന്നത് ദക്ഷിണാഫ്രിക്കയുടെ കരുത്ത് തെളിയിക്കുന്നതാണ്.

ക്വിന്റന്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം അതിവേഗം റണ്‍സുയര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. 'ഇന്ത്യന്‍ പിച്ചില്‍ കേശവ് മഹാരാജ് നടത്തുന്ന പ്രകടനം ദക്ഷിണാഫ്രിക്കയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാവുന്നുണ്ട്. ഗംഭീര പ്രകടനത്തോടെ ദക്ഷിണാഫ്രിക്ക സെമിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ vs ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുമെന്നാണ് കരുതുന്നത്'- സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

kl rahul, rohit sharma

ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിരയും ഇത്തവണ ശക്തമാണ്. ലൂങ്കി എന്‍ഗിഡി, കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയിറ്റ്‌സി എന്നിവരുടെ പേസ് മികവും കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവരുടെ സ്പിന്‍ ബൗളിങ് മികവും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിരയെ ഭയക്കണം. റണ്‍സ് പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുടെ ഈ ബൗളിങ് നിരയെ എളുപ്പത്തില്‍ കീഴടക്കാനായേക്കില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുമ്പോള്‍ ഇന്ത്യ പതറുന്നതാണ് കാണുന്നത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ടോപ് ഓഡര്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. രോഹിത് ശര്‍മയുടെ മിന്നും ഫോം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാതെ ഇന്ത്യക്ക് ജയിക്കാനാവില്ലെന്നുറപ്പ്. ഇന്ത്യ ഒന്നാം സ്ഥാനക്കാരായാല്‍ നാലാം സ്ഥാനക്കാരാവും സെമിയില്‍ ഇന്ത്യയുടെ എതിരാളികളാവുക. അങ്ങനെ വന്നാല്‍ ഇന്ത്യ-ഓസീസ് സെമിക്കാണ് സാധ്യത.

Story first published: Monday, October 30, 2023, 20:31 [IST]
Other articles published on Oct 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+