For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ധോണിയെ ക്യാപ്റ്റനാക്കൂ, പാക് ടീമിനെ തൊടാന്‍ കിട്ടില്ല! കുതിക്കും | മുന്‍ താരം

ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ തുലാസില്‍ നില്‍ക്കവെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. ബാബറുടെ മോശം ക്യാപ്റ്റന്‍സിയാണ് പാക് ടീമിനെ ഇങ്ങനെയൊരു അവസ്ഥയിലേക്കു എത്തിച്ചിരിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാപ്റ്റനെന്ന നിലയില്‍ കളിയില്‍ കൂടുതല്‍ സജീവമാവാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ബാബര്‍ തയ്യാറാവുന്നില്ലെന്നും തിവാരി നിരീക്ഷിച്ചു.

ഇതേ പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ നിയമിച്ചാല്‍ ലോകകപ്പില്‍ ടീം വിജയക്കുതിപ്പ് നടത്തുമെന്നും തിവാരി പറയുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുകയാണ് പാക് ടീം. അടുത്ത മല്‍സരത്തില്‍ ശ്രീലങ്കയോടു ന്യൂസിലാന്‍ഡ് തോല്‍ക്കുകയും അതോടൊപ്പം ബാബറും സംഘവും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ പാക് ടീം സെമിയിലെത്തുകയുള്ളൂ. ന്യൂസിലാന്‍ഡ് ജയിക്കുകയാണെങ്കില്‍ അവരുടെ സെമി പ്രതീക്ഷ കൂടുതല്‍ അവതാളത്തിലാവും.

MS DHONI

ഒരു പ്രാദേശിക സ്‌പോര്‍ട്‌സ് ചാനലുമായി സംസാരിക്കവെയാണ് ബാബറിന്റെ ക്യാപ്റ്റന്‍സിയെ തിവാരി ശക്തമായി വിമര്‍ശിച്ചത്. ഇതേ പാകിസ്താന്‍ ടീമിന്റെ നായകസ്ഥാനം എംഎസ് ധോണിക്കു നല്‍കി നോക്കൂ. ഈ ടീം തുടര്‍ വിജയങ്ങള്‍ കൊയ്യുമെന്നു ഞാന്‍ വെല്ലുവിളിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ബാബര്‍ ആസമിനു കുറേക്കൂടി നന്നായി ചെയ്യാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. കുറച്ചുകൂടി ഗെയിമില്‍ ഇടപെടാനും ഒരുപടി മുന്നിലേക്കു ചിന്തിക്കാനും അദ്ദേഹം ശ്രമിക്കണം.

ഉദാഹരണം പറയുകയാണെങ്കില്‍ ബൗളിങില്‍ ഷദാബ് ഖാന്‍ പതറിയിട്ടും അദ്ദേഹത്തെ തുടര്‍ന്നു കൊണ്ടു പോവാനാണ് ബാബര്‍ ശ്രമിച്ചത്. ഷദാബ് താളം കണ്ടെത്താന്‍ ശരിക്കും പാടുപെട്ടിട്ടും ബാബര്‍ ഇതു മനസ്സിലാക്കി മറ്റൊരു ഓപ്ഷനെക്കുറിച്ച് ആലോചിച്ചില്ല. ഒരു ബൗളര്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അയാളെ ഒഴിവാക്കുന്നതാണ് നല്ലതെന്നു താന്‍ കരുതുന്നതായും തിവാരി വിശദമാക്കി.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ ബാബറിനായിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ പാക് ടീം സെമി ഫൈനലിലുമെത്തിയിരുന്നു. പക്ഷെ ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് മുതല്‍ ബാബറിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയാണ്.

BABAR AZAM

സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു പാക് ടീം ഫിനിഷ് ചെയ്തത്. ഇപ്പോള്‍ ലോകകപ്പിലും പാക് ടീം പതറുകയാണ്. സെമി കാണാതെ അവര്‍ പുറത്തായാല്‍ ബാബറിനെതിരേ കടുത്ത നടപടികളിലേക്കു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നീങ്ങുമെന്നാണ് സൂചനകള്‍. നായകസ്ഥാനത്തു നിന്നും അദ്ദേഹത്തതെ മാറ്റിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം, ലോക ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരായ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ധോണിയുടെസ്ഥാനം. ഐസിസിയുടെ മൂന്നു വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ഏക ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്.

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയാണ് ധോണി തുടങ്ങിയത്. 2011ല്‍ ഇന്ത്യ സംയുക്ത ആതിഥേയരായ ഏകദിന ലോകകപ്പിലും അദ്ദേഹം ടീമിനെ കിരീടത്തിലേക്കു നയിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കിയതോടെ കിരീട നേട്ടത്തില്‍ ധോണി ഹാട്രിക്കും പൂര്‍ത്തിയാക്കി.

Story first published: Thursday, November 9, 2023, 13:38 [IST]
Other articles published on Nov 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+