For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇഷാന്‍റെ വീക്ക്നെസ് അറിയാം! ഗില്‍ കുഴപ്പക്കാരന്‍ | മുന്‍ ഓസീസ് നായകന് ആശ്വാസം

ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു വേണ്ടി യുവ ബാറ്റിങ് സെന്‍സേനഷന്‍ ശുഭ്മന്‍ ഗില്‍ കളിച്ചില്ലെങ്കില്‍ അതു ഓസ്‌ട്രേലിയക്കു ആശ്വാസമാവുമെന്നു മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഡെങ്കിപ്പനി പിടിപെട്ടതിനെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിയുകയാണ് ഗില്‍. ഓസീസിനെതിരേ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഗില്‍ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്.

അദ്ദേഹം പുറത്തിരിക്കുകയാണെങ്കില്‍ പകരം ഇഷാന്‍ കിഷനായിരിക്കും ഓപ്പണറായി ടീമിലേക്കു വന്നേക്കുകയെന്നാണ് സൂചനകള്‍. ഐസിസി ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററാണ് ഗില്‍. ഈ വര്‍ഷം ഏകദിനത്തില്‍ അവിശ്വസനീയ ഫോമിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ 1200ന് മുകളില്‍ റണ്‍സ് ഈ വര്‍ഷം ഗില്‍ അടിച്ചുകൂട്ടുകയും ചെയ്തു.

SHUBMAN GILL

അതുകൊണ്ടു തന്നെ അദ്ദേഹം കളിച്ചില്ലെങ്കില്‍ അതു ഇന്ത്യക്കു വലിയ ക്ഷീണമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇഷാനാവട്ടെ ഏകദിനത്തില്‍ സമീപകാലത്തു മികച്ച പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടക്കം താരം നേടുകയും ചെയ്തു. പക്ഷെ ഗില്ലിനോളം അപകടകാരിയല്ല ഇഷാനെന്നാണ് ഫിഞ്ചിന്റെ വിലയിരുത്തല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോള്‍ മിന്നുന്ന പ്രകടനമായരുന്നു ഗില്‍ കാഴ്ചവച്ചത്. ഒരു സെഞ്ച്വറിയടക്കം രണ്ടു കളിയില്‍ 168 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. ഓസീസിനെതിരേ ഏകദിനത്തില്‍ ഗില്ലിന്റെ റെക്കോര്‍ഡും മികച്ചതാണ്. ആറു ഇന്നിങ്‌സുകളില്‍ നിന്നും 44.67 ശരാശരിയില്‍ 268 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്.

ഈ ലോകകപ്പില്‍ വേറിട്ടുനില്‍ക്കുന്ന കാര്യം ഓരോ ടീമുകളുടെയും ആഴമാണെന്നു ഫിഞ്ച് ചൂണ്ടിക്കാട്ടി. തങ്ങളുടെ ഏറ്റവും മികച്ച ഇലവനുമായിട്ടാവും ഭൂരിഭാഗം ടീമുകളും ഇറങ്ങുന്നത്. പക്ഷെ എല്ലായ്‌പ്പോഴും പ്ലാന്‍ ചെയ്തതു പോലെ കാര്യങ്ങള്‍ നടക്കില്ല. ഇതു ദൈര്‍ഘ്യമേറിയ ടൂര്‍ണമന്റായതിനാല്‍ തന്നെ കളിക്കാര്‍ക്കു പരിക്കും ക്ഷീണവുമെല്ലാമുണ്ടാലും. എന്നിരുന്നാലും ഇന്ത്യക്കു കാര്യങ്ങള്‍ സുഖകരമായിരിക്കും. ഓസ്‌ട്രേലിയന്‍ ടീമിനു മേല്‍ ശുഭ്മന്‍ ഗില്ലുണ്ടാക്കുന്ന ഭയമായിരിക്കും വ്യത്യാസതമെന്നും ഫിഞ്ച് വിശദമാക്കി.

ഏതു ഫോര്‍മാറ്റില്‍ ആയാലും ഓസ്‌ട്രേലിയ ബൗള്‍ ചെയ്യാന്‍ ഏറെ പാടുപെടുന്ന താരങ്ങളിലൊരാളാണ് ശുഭ്മന്‍ ഗില്‍. കാരണം അദ്ദേഹത്തിനു കാര്യമായി വീക്ക്‌നെസുകളൊന്നും തന്നെയില്ല. നിങ്ങളുടെ മികച്ച ബോളുകളെ പോലും പ്രഹരിക്കാന്‍ ഗില്ലിനു സാധിക്കും.

സ്പിന്‍ ബൗളിങിനെതിരേ ആധിപത്യം പുലര്‍ത്തുന്ന അദ്ദേഹം ഇടംകൈ, വലംകൈ പേസര്‍മാര്‍ക്കെതിരേയും ആധിപത്യം സ്ഥാപിക്കുന്നു. അതു മാത്രമായിരിക്കും ഏക വ്യത്യാസമെന്നും ഞാന്‍ കരുതുന്നു. ഗില്ലിനെ അപേക്ഷിച്ച് പവര്‍പ്ലേയില്‍ ഇഷാന്‍ കിഷനെതിരേ ബൗള്‍ ചെയ്യുക ഓസ്‌ട്രേലിയക്കു എളുപ്പമായിരിക്കുമെന്നും ഫിഞ്ച് നിരീക്ഷിച്ചു.

ISHAN KISHAN

ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കു വേണ്ടി ന്യൂബോള്‍ പങ്കിടുക മിച്ചെല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമായിരിക്കുമെന്ന കാര്യത്തില്‍ ഫിഞ്ചിനു സംശയമില്ല. ഇടംകൈയന്‍ ബാറ്റര്‍ക്കെതിരേ ബൗള്‍ ചെയ്യേണ്ടി വന്നാല്‍ ഞാന്‍ പവര്‍പ്ലേയില്‍ തിരഞ്ഞെടുക്കുക സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയുമായിരിക്കും. ഇഷാനു ചില ടെക്‌നിക്കല്‍ പ്രശ്‌നങ്ങളുണ്ടെന്നു ഞാന്‍ കരുതുന്നു.

ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഫ്രണ്ട് ഫൂട്ട് അല്‍പ്പം ക്ലോസ് ചെയ്യുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ബോള്‍ സ്വിങ് ചെയ്യിക്കുകയാണങ്കില്‍ ഇഷാനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനാവും. പക്ഷെ ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇഷാന്‍ മനോഹരമായി കളിക്കും. അതുകൊണ്ടു തന്നെ തുടക്കത്തിലെ ബോളുകള്‍ വളരെ നിര്‍ണായകമാണെന്നും ഫിഞ്ച് വിലയിരുത്തി.

ഓപ്പണറെന്ന നിലയില്‍ ഏകദിനത്തില്‍ ഇഷാന്റെ റെക്കോര്‍ഡ് മികച്ചതാണ്. 74.7 ശരാശരിയില്‍ 125 സ്‌ട്രൈക്ക് റേറ്റോടെ 448 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇഷാന്റെ ഫേവറിറ്റ് പൊസിഷന്‍ ഓപ്പണിങാണെങ്കിലും അടുത്തിടെ മധ്യനിരയിലും മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ അഞ്ചാം നമ്പറില്‍ ഇറങ്ങി 86 റണ്‍സ് ഇഷാന്‍ നേടിയിരുന്നു.

Story first published: Saturday, October 7, 2023, 10:47 [IST]
Other articles published on Oct 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+