For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആര് നേടും കിരീടം? തോമസ് മുള്ളര്‍ ഇവര്‍ക്കൊപ്പം! പരസ്യ പിന്തുണ

ലണ്ടന്‍: ഏകദിന ലോകകപ്പിലെ ആവേശ പോരാട്ടം സെമിയിലേക്കടുക്കുകയാണ്. ഒന്നാം സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ പോരടിക്കും. ഇത്തവണ ലീഗ് ഘട്ടത്തില്‍ തോല്‍ക്കാതെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ആതിഥേയരെന്ന നിലയില്‍ സജീവ കിരീട പ്രതീക്ഷയിലാണ് ടീമുള്ളത്. എന്നാല്‍ കഴിഞ്ഞ ലോകകപ്പുകളിലേത് പോലെ ഇന്ത്യ സെമിയില്‍ വീഴുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

പല പ്രമുഖരും ഇത്തവണത്തെ വിജയികളെ പ്രവചിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം തോമസ് മുള്ളര്‍ ഇത്തവണത്തെ കിരീട ഫേവറേറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയാണ് തന്റെ ഫേവറേറ്റെന്നാണ് മുള്ളര്‍ പറയുന്നത്. നേരത്തെ തന്നെ ഇന്ത്യക്കുള്ള പിന്തുണ മുള്ളര്‍ അറിയിച്ചതാണ്. ഇപ്പോള്‍ സെമിക്ക് മുമ്പ് വീണ്ടും തന്റെ പിന്തുണ മുള്ളര്‍ അറിയിച്ചിരിക്കുകയാണ്.

എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തോമസ് മുള്ളര്‍ തന്റെ പിന്തുണ അറിയിച്ചത്. ബയേണ്‍ മ്യൂണിക് താരത്തിന് ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ജേഴ്‌സി അയച്ചുനല്‍കിയിരുന്നു. ബോക്‌സ് തുറന്ന് ഈ ജേഴ്‌സി അണിഞ്ഞാണ് മുള്ളര്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യക്ക് വിജയാശംസകളും അദ്ദേഹം വീഡിയോയിലൂടെ നേര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യക്ക് വലിയ പിന്തുണ മുള്ളര്‍ നല്‍കിയതാണ്. ഇടവേളക്ക് ശേഷം ഇന്ത്യ വീണ്ടും കിരീടത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.

2013ലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. 2011ല്‍ ഇന്ത്യ ആതിഥേയരായപ്പോഴാണ് അവസാനമായി ഏകദിന ലോകകപ്പ് നടന്നത്. ഇടവേളക്ക് ശേഷം വീണ്ടും ഇന്ത്യ ആതിഥേയരാവുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനാവില്ല. രോഹിത് ശര്‍മക്ക് കീഴില്‍ ഇത്തവണ ഗംഭീര പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. ലീഗ് ഘട്ടത്തില്‍ ഇന്ത്യ എല്ലാ എതിരാളികളേയും നിഷ്പ്രയാസം തോല്‍പ്പിച്ചിരുന്നു. വെല്ലുവിളിയാവുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയടക്കം നാണംകെട്ട് മടങ്ങി.

india, cricket

ഇതേ പ്രകടനം നോക്കൗട്ടില്‍ ഇന്ത്യക്ക് ആവര്‍ത്തിക്കാനാവുമോയെന്നതാണ് ഇനി അറിയേണ്ടത്. ന്യൂസീലന്‍ഡ് ഇന്ത്യയുടെ സെമിയിലെ എതിരാളികളാവുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇത്തവണ ശക്തമായ താരനിര ഇന്ത്യക്കുണ്ട്. എല്ലാ താരങ്ങളും ഫോമിലാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ രോഹിത്തിനും സംഘത്തിനുമാവുന്നു. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ പ്രകടനമാണ് നട്ടെല്ലായുള്ളത്.

മധ്യനിരയില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും മിടുക്കുകാട്ടുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായിട്ടും ഇന്ത്യയുടെ പ്രകടനത്തെ അത് പിന്നോട്ടടിച്ചില്ല. പേസ് നിരയില്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി കൂട്ടുകെട്ട് മികവ് കാട്ടുമ്പോള്‍ സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മിടുക്കുകാട്ടുന്നു. ഇന്ത്യയുടെ എല്ലാ സൂപ്പര്‍ താരങ്ങളും സെമിയില്‍ ഫോം തുടര്‍ന്നാല്‍ ടീമിന് ജയമുറപ്പ്.

എന്നാല്‍ കെയ്ന്‍ വില്യംസണിന്റെ ന്യൂസീലന്‍ഡ് ടീമിലെ പ്രധാന താരങ്ങളെല്ലാം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. ഇവര്‍ക്കെല്ലാം ഇന്ത്യന്‍ പിച്ചില്‍ തകര്‍പ്പന്‍ റെക്കോഡുകളാണുള്ളത്. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ക്ക് മുംബൈ ഇന്ത്യന്‍സിലൂടെ മുംബൈ പിച്ചിനെ നന്നായി അറിയാം. കൂടാതെ ടിം സൗത്തി, ഇഷ് സോധി എന്നിവരുടെ സ്പിന്‍ മികവും എടുത്തു പറയേണ്ടതാണ്. മുംബൈയിലെ പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പിന്തുണ നല്‍കുന്നതല്ല.

300ന് മുകളിലേക്ക് സ്‌കോര്‍ ഉയരുമോയെന്നതാണ് കണ്ടറിയേണ്ടത്. മഞ്ഞുവീഴ്ചയുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനാവും ടീമുകള്‍ കൂടുതല്‍ താല്‍പര്യപ്പെടുക. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് മുംബൈയിലേത്. ഭാഗ്യ മൈതാനത്ത് ഇന്ത്യ വിജയം നേടിയെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, November 14, 2023, 10:45 [IST]
Other articles published on Nov 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+