For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയെ തടയുക ഒരേയൊരു ടീം! തോല്‍പ്പിച്ചാല്‍ കിരീടം, ഗംഭീര്‍ പറയുന്നു

അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കിരീടമണിയാന്‍ ഇന്ത്യ പരാജയപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട എതിരാളികള്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 2011നു ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ അങ്കത്തിനു ഇറങ്ങുക. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു 2011ല്‍ ഇന്ത്യയുടെ അവസാന ലോകകപ്പ് വിജയം.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പിനു ഇന്ത്യയില്‍ തുടക്കമാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മില്‍ പോരടിക്കും. 2019ലെ കഴിഞ്ഞ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഈ പോരാട്ടം.

ROHIT SHARMA

ഇന്ത്യയുടെ ആദ്യ അങ്കം മൂന്നു ദിവസത്തിനു ശേഷം ശക്തരായ ഓസ്‌ട്രേലിയക്കെതിരേയാണ്. വിജയത്തോടെ തന്നെ ടൂര്‍ണമെന്റിലെ തുടക്കം ഗംഭീരമാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് ഗംഭീര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.

മാത്രമല്ല ഈ രണ്ടു ടൂര്‍ണമെന്റുകളുടെയും ഫൈനലുകളില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ടീം ഓസ്‌ട്രേലിയ ആയിരിക്കുമെന്നാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇപ്പോഴുമില്ല. നിങ്ങള്‍ക്കു ലോകകപ്പ് നേടണമെങ്കില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയേ തീരൂ. 2007ലെ ടി20 ലോകകപ്പില്‍ നമ്മള്‍ ചാംപ്യന്മാരായിരുന്നു. അന്നു സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 2011ല്‍ നമ്മള്‍ വീണ്ടും ലോക ചാംപ്യന്‍മാരായി. അന്നു ക്വാര്‍ട്ടര്‍ ഫൈനലിലും ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നതായി ഗംഭീര്‍ നിരീക്ഷിച്ചു.

ഏതു ഐസിസി ടൂര്‍ണമെന്റ് എടുത്താലും ഓസ്‌ട്രേലിയ ആയിരിക്കും ഏറ്റവും ശക്തരായ ടീം. ഐസിസിയുടെ റാങ്കിങ് വിട്ടേക്കൂ, അതില്‍ വലിയ കാര്യമില്ല. റാങ്കിങില്‍ നിങ്ങള്‍ ഏതു പൊസിഷനിലും ആയിക്കൊള്ളട്ടെ. പക്ഷെ വലിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ ഓസ്‌ട്രേലിയയെ സൂക്ഷിക്കണം.

AUSTRALIA

പ്രത്യേകിച്ചും ലോകകപ്പില്‍ അവര്‍ എല്ലായ്‌പ്പോഴും അപകടകാരികളാണ്. കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ഓസ്‌ട്രേലിയക്കുണ്ട്, വലിയ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. വലിയ മുഹൂര്‍ത്തങ്ങളില്‍ വളരെ നന്നായി കളിക്കാനുള്ള ശേഷിയും ഓസ്‌ട്രേലിയക്കുണ്ടെന്നു ഗംഭീര്‍ വിലയിരുത്തി.

ഇന്ത്യ ഇതിനകം വിജയിച്ചിട്ടുള്ള മൂന്നു ലോകകപ്പുകളെടുത്താല്‍ ഇതില്‍ രണ്ടിലും നോക്കൗട്ട് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിട്ടുണ്ട്. 2015ലെ ലോകകപ്പില്‍ നമ്മള്‍ ഓസ്‌ട്രേലിയയോടു സെമി ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

അതുകൊണ്ടു തന്നെ ഈ വര്‍ഷം ലോകകപ്പ് ജയിക്കണമെങ്കില്‍ ഓസ്‌ട്രേലിയയുമായുള്ള മല്‍സരമായിരിക്കും ഏറ്റവും പ്രധാനപ്പെട്ടതെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇത്തവണ ലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ ഓസീസുമായിട്ടാണ് നമ്മള്‍ ഏറ്റുമുട്ടുന്നത്. അതിനേക്കാള്‍ മികച്ചതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.

Story first published: Saturday, September 23, 2023, 10:30 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+