Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യ വെറുതേ കരയരുത്, തോല്‍വി അര്‍ഹിക്കുന്നു! കാരണം ഗംഭീര്‍ പറയുന്നു

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി ക്രിക്കറ്റ് പ്രേമികളെയാകെ ഞെട്ടിക്കുന്നതായിരുന്നു. ആതിഥേയരായ ഇന്ത്യ തോല്‍വി അറിയാതെ ഫൈനലില്‍ എത്തിയിട്ടും കിരീട പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് കളി മറന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 240 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 42 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് ജയം നേടിയത്. ട്രവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസ്‌ട്രേലിയ ആധിപത്യം കാട്ടിയതോടെ ഇന്ത്യയുടെ തന്ത്രങ്ങളെല്ലാം തകര്‍ന്നു. ഇന്ത്യയുടെ തോല്‍വിയില്‍ പ്രമുഖരടക്കം നിരാശ പങ്കുവെക്കുമ്പോള്‍ തോല്‍വി അര്‍ഹിക്കുന്നുവെന്ന തരത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും 2011ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ അംഗവുമായ ഗൗതം ഗംഭീര്‍. 'ബെസ്റ്റ് ടീം ലോകകപ്പ് കിരീടം നേടിയില്ലെന്ന് ചില ക്രിക്കറ്റ് പ്രമുഖര്‍ പറയുന്നത് കേട്ടു. എന്നാല്‍ ഇത് സത്യമല്ല.

ഏറ്റവും മികച്ച ടീമാണ് ലോകകപ്പ് നേടിയതെന്നതാണ് വസ്തുത. ഇന്ത്യ 10 മത്സരങ്ങളും ജയിച്ചു. കൂടാതെ ആതിഥേയരുമാണ്. അതുകൊണ്ടാണ് ഇന്ത്യ ഫേവറേറ്റുകളായത്. എന്നാല്‍ ഓസ്‌ട്രേലിയ ആദ്യത്തെ രണ്ട് മത്സരവും തോറ്റ ശേഷം എട്ട് തുടര്‍ ജയങ്ങളാണ് നേടിയെടുത്തത്. ലീഗ് ഘട്ടത്തില്‍ എങ്ങനെ കളിച്ചുവെന്നതും ഒന്നാമനായോ നാലാമനായോ എന്നതിലൊന്നും കാര്യമില്ല. ലീഗ് ഘട്ടത്തില്‍ 10 തുടര്‍ ജയം നേടുന്നതിനെക്കാള്‍ രണ്ട് നോക്കൗട്ട് മത്സരം ജയിക്കുകയെന്നതാണ് പ്രയാസമുള്ള കാര്യം.

ഏറ്റവും മികച്ച ടീമാണ് കിരീടം നേടിയതെന്ന് അംഗീകരിക്കുകയാണ് വേണ്ടത്. ഇന്ത്യ മികച്ച പ്രകടനമല്ല ഫൈനലില്‍ കാഴ്ചവെച്ചത്. ഈ സത്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആവില്ല'- ഗംഭീര്‍ പറഞ്ഞു. ലീഗ് ഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിച്ചു. ഇന്ത്യയാണ് കിരീട ഫേവറേറ്റുകളെന്ന സമ്മര്‍ദ്ദം എല്ലാ മേഖലയില്‍ നിന്നും ഉണ്ടായത് ടീമിനെ മാനസികമായ തളര്‍ത്തിയെന്നതാണ് വസ്തുത.

india, cricket

ഫൈനലിലെ പിച്ച് തിരഞ്ഞെടുക്കുന്നതില്‍ ഇന്ത്യക്ക് പാളിച്ച പറ്റി. ഐസിസിയാണ് പിച്ച് തയ്യാറാക്കുന്നതെങ്കിലും ഇന്ത്യ സ്ലോ പിച്ച് ആവശ്യപ്പെടാന്‍ പാടില്ലായിരുന്നു. ബാറ്റിങ് കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച് ബാറ്റിങ് പിച്ച് ആവശ്യപ്പെണമായിരുന്നു. അതില്ലാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. രണ്ടാമത് ബാറ്റു ചെയ്ത ഓസ്‌ട്രേലിയക്ക് മഞ്ഞിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ബാറ്റിങ് കൂടുതല്‍ എളുപ്പമായി. ഇതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചക്കാരായി മാറി.

മുന്‍ പാകിസ്താന്‍ താരവും ഇതിഹാസവുമായ വസിം അക്രം ഗംഭീറിന്റെ അഭിപ്രായത്തോട് യോചിക്കുന്നുവെന്നാണ് പറഞ്ഞത്. 'ഓസ്‌ട്രേലിയ ആദ്യ രണ്ട് മത്സരം തോറ്റപ്പോള്‍ ഒരു സ്പിന്നര്‍ മാത്രമാണ് അവര്‍ക്കൊപ്പമുള്ളതെന്ന പിഴവാണ് എല്ലാവരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പരിക്കിന് ശേഷം ട്രവിസ് ഹെഡ് തിരിച്ചെത്തിയതോടെ അവനെ പാര്‍ട്ട് ടൈം ബൗളറായി ഓസ്‌ട്രേലിയ ഉപയോഗിച്ചു. കൃത്യമായ പദ്ധതി അവര്‍ക്കുണ്ടായിരുന്നു. ഏറ്റവും മികച്ച ടീമാണ് കിരീടം നേടിയത്'-അക്രം പറഞ്ഞു.

ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്ത് 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പിച്ച് ക്യൂറേറ്ററും പറഞ്ഞത് ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300ന് മുകളില്‍ സ്‌കോര്‍ നേടിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം പ്രയാസപ്പെടുമെന്നാണ്. എന്നാല്‍ ഇന്ത്യ 240ലേക്കൊതുങ്ങിയതോടെ മാനസികമായി തോല്‍വി അംഗീകരിച്ചുവെന്നതാണ് വസ്തുത. ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷയില്‍ നിന്ന് തന്നെ ഇത് വ്യക്തമായിരുന്നു. എന്തായാലും കപ്പ് നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ കൈവിട്ടുകളഞ്ഞത്.

Story first published: Tuesday, November 21, 2023, 14:35 [IST]
Other articles published on Nov 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+