For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 2019ല്‍ കോലി, ഇത്തവണ രോഹിത്; ക്യാപ്റ്റന്‍സിയിലെ വ്യത്യാസമെന്ത്, ഗംഭീര്‍ പറയും

ലോകകപ്പില്‍ ടീം ഇന്ത്യ അപരാജിത കുതിപ്പുമായി മുന്നേറവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലീഗ് ഘട്ടത്തിലെ കളിച്ച ഒന്‍പതു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യ സെമി ഫൈനല്‍ പോരാട്ടത്തിനു കച്ചമുറുക്കുന്നത്. നാളെ മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

2019ലെ കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിനോടു സെമിയില്‍ തോറ്റു പുറത്താവുകയായിരുന്നു. രോഹിത്തിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ ഇത്രയും ഗംഭീര പ്രകടനത്തിനു കാരണമെന്നാണ് ഗംഭീറിന്റെ വിലയിരുത്തല്‍.

ROHIT KOHLI

ഇത്തവണ ലീഗ് ഘട്ടത്തില്‍ ടീമില്‍ കാര്യമായ അഴിച്ചുപണികളൊന്നും നടത്താതെ ഏറെക്കുറെ ഒരേ ടീമിനെയായിരുന്നു ഒമ്പതു മല്‍സരങ്ങളിലും ഇന്ത്യ ഇറക്കിയയത്. ഇടയ്ക്കു ആര്‍ അശ്വിനും ഇഷാന്‍ കിഷനും ശര്‍ദ്ദുല്‍ ടാക്കൂറും വന്നു പോവുകയും ശുഭ്മന്‍ ഗില്ലും മുഹമ്മദ് ഷമിയും സൂര്യകുമാര്‍ യാദവും ടീമിലേക്കു വന്നതുമൊഴിച്ചാല്‍ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങളൊന്നും കാണാന്‍ കഴിയില്ല.

ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും തുടക്കത്തിലെ മല്‍സരങ്ങളില്‍ ക്ലിക്കായില്ലെങ്കിലും ഇന്ത്യ ഇവരെ ടീമില്‍ നിലനിര്‍ത്തുകയും പിന്നീട് രണ്ടു പേരും മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. ഈ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 2019ലെ ലോകകപ്പില്‍ ഒരുപാട് മാറ്റങ്ങള്‍ ടീമില്‍ വരുത്തിയിരുന്നതായി ഗംഭീര്‍ ചൂണ്ടിക്കാട്ടി.

മികച്ചൊരു ക്യാപ്റ്റന്‍ നിങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കും. അതു ഡ്രസിങ് റൂമിനെയും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നു. സ്വയം തനിക്കു വേണ്ടി മാത്രമല്ല ടീമിലെ മറ്റു 14 പേരെയും ഈ മാനസികാവസ്ഥയിലേക്കു കൊണ്ടുവരാന്‍ നല്ലൊരു ക്യാപ്റ്റനു കഴിയും. രോഹിത് ശര്‍മ അതാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അഞ്ചു ഐപിഎല്‍ ട്രോഫികളും അദ്ദേഹം സ്വന്തമാക്കിയത്. രോഹിത്തിന്റെ വിജയശതമാനം ഉയരാന്‍ കാരണം ഇതാണെന്നും ഗംഭീര്‍ വിലയിരുത്തി.

INDIA

ക്യാപ്റ്റനെന്ന രീതിയിലുള്ള രോഹിത് ശര്‍മയുടെ സ്റ്റാറ്റസും കിരീടങ്ങളും നോക്കിയാല്‍ അദ്ദേഹം എല്ലാ ബോക്‌സുകളും ടിക്ക് ചെയ്തിരിക്കുന്നതായി കാണാം. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡ്രസിങ് റൂമിനെ രോഹിത് വളരെ സുരക്ഷിതമായി ഒരു ഇടമാക്കി മാറ്റിയെടുത്തുവെന്നതാണ്. ഒരു ക്യാപ്റ്റന്‍ മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വരികയും കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ തങ്ങളില്‍ ക്യാപ്റ്റന്‍ എത്ര മാത്രം വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെന്നു ഓരോരുത്തര്‍ക്കും മനസ്സിലാവും.

ഇതു അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കും. ഇതാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയും നേരത്തേയുണ്ടായിരുന്ന ചില നായകരും തമ്മിലുള്ള വ്യത്യാസമെന്നും കോലിയുടെ പേരെടുത്ത് പറയാതെ ഗംഭീര്‍ വിമര്‍ശിച്ചു. 2013നു ശേഷം ഒരു ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഇത്തവണ രോഹിത്തും സംഘവും അവസാനിപ്പിക്കുമെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

2013ല്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയതിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമന്റിലും ഇന്ത്യ ജേതാക്കളായിട്ടില്ല. ഏറ്റവും അവസാനമായി ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ കൊമ്പുകോര്‍ത്തെങ്കിലും പരാജയമായിരുന്നു ഫലം.

Story first published: Tuesday, November 14, 2023, 19:08 [IST]
Other articles published on Nov 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+