Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഈ ടീമുകള്‍ ഫേവറിറ്റ് ! ഇന്ത്യ സ്വപ്‌നം കാണാമോ? പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍. 2019ലെ അവസാനത്തെ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്.

തുടരെ രണ്ടാം തവണയും ഇംഗ്ലണ്ട് കിരീടം നിലനിര്‍ത്തുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മോര്‍ഗനു പകരം ഇത്തവണ ഇംഗ്ലണ്ടിനെ നയിക്കുന്നത് വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനു കീഴില്‍ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം ചൂടിയിരുന്നു.

EOIN MORGAN

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നാലു ടീമുകളെയാണ് കിരീട ഫേവറിറ്റുകളായി മോര്‍ഗന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിലേക്കു വരികയാണെങ്കില്‍ കിരീട സാധ്യതയുള്ള ടീമുകളില്‍ ഇംഗ്ലണ്ട് തീര്‍ച്ചയായും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ത്യയും ഫേവറിറ്റുകളില്‍ ഒന്നാണെന്നതില്‍ സംശയമില്ല. ചാംപ്യന്മാരാവാന്‍ സാധ്യതയുള്ള മറ്റു ടീമുകളായി ഞാന്‍ കാണുന്നത് ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരെയാണ്. ഈ രണ്ടു പേരും വളരെ ശക്തരായ ടീമുകളാണ്. വലിയ ടൂര്‍ണമെന്റുകളിലേക്കു വരുമ്പോള്‍ ഇവര്‍ എല്ലായ്‌പ്പോഴും കിരീട സാധ്യതയില്‍ രംഗത്തുണ്ടാവുമെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയും പാകിസ്താനും നിരവധി പ്രതിഭാശാലികളായ താരങ്ങളുള്ള ടീമുകളാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. പ്രത്യേകിച്ചും ഏകദിനത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ എല്ലാ ഏരിയകളും കവര്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഓസീസും പാകിസ്താനും അതു ചെയ്യുമെന്നും മോര്‍ഗന്‍ പറയുന്നു.

ഫേവറിറ്റുകളായി മോര്‍ഗന്‍ പ്രവചിച്ചിരിക്കുന്ന നാലു ടീമുകളും വളരെ കരുത്തുറ്റവരാണെന്നതില്‍ സംശയമില്ല. ഇവരില്‍ ഇന്ത്യയും പാകിസ്താനും ഇത്തരം പിച്ചുകളില്‍ കളിച്ച് പരിചയമുള്ളവരാണെന്നത് മുന്‍തൂക്കം നല്‍കും. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാവട്ടെ എല്ലാ പൊസിഷനകളിലും മികച്ച കളിക്കാരുള്ള ടീമുകളാണ്. അതുകൊണ്ടു തന്നെയാണ് ഇവര്‍ ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരെ പിന്തള്ളി മുന്നിലെത്തുകയും ചെയ്യുന്നത്.

ആതിഥേയര്‍ കൂടിയായ ഇന്ത്യയുടെ കിരീട സാധ്യതകളെക്കുറിച്ച് കൂടുതല്‍ വിശദമായി തന്നെ മോര്‍ഗന്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. 2013നു ശേഷം ഐസിസിയുടെ ഒരു കിരീടം പോലും നേടാന്‍ ഇന്ത്യക്കായിട്ടില്ല. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് അന്നു ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടത്.

അതു കഴിഞ്ഞ് ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയിലെല്ലാം ഇന്ത്യ മാറ്റുരച്ചെങ്കിലും ഒന്നില്‍പ്പോലും ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞില്ല.

INDIA

ഇന്ത്യ വളരെ മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കുന്ന ടീമാണ്. അവര്‍ കിരീടസാധ്യതയില്‍ മുന്നില്‍ തന്നെയുണ്ടെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. 2011ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരുന്ന സമയത്തേക്കു നിങ്ങള്‍ ക്ലോക്ക് റിവൈന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല.

അന്നു ലോങ് ഓണിലേക്കു അദ്ദേഹം സിക്‌സര്‍ പറത്തുകയും, ഇന്ത്യ കിരീടമുയര്‍ത്തുകയും ചെയ്തതു എല്ലാ ഇന്ത്യന്‍ ആരാധകരെയും സംബന്ധിച്ച് മാജിക്കല്‍ നിമിഷമായിരുന്നുവെന്നും മോര്‍ഗന്‍ വിശദമാക്കി. ഇന്ത്യയെ സംബന്ധിച്ച് സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം നിര്‍ണായക ഘടകമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫൈനലില്‍ തങ്ങളുടെ എതിരാളികളായിരുന്ന ന്യൂസിലാന്‍ഡിനെ പ്രശംസിക്കാന്‍ മോര്‍ഗന്‍ മറന്നില്ല. ഞാന്‍ നയിച്ചിരുന്ന ഇംഗ്ലീഷ് ടീമും കെയ്ന്‍ (വില്ല്യംസണ്‍) നയിച്ച ന്യൂസിലാന്‍ഡ് ടീമും ഒരുപോലെയുള്ളതായിരുന്നു. 2015ലെ ലോകകപ്പിലും അവര്‍ ഫൈനലിസ്റ്റുകളായിരുന്നു. അന്നു ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു.

കഴിഞ്ഞ എഡിഷനില്‍ ലോര്‍ഡ്‌സിലും ഫൈനലിലെത്താന്‍ ന്യൂസിലാന്‍ഡിനു കഴിഞ്ഞു. പ്രകടനത്തില്‍ കാണിക്കുന്ന സ്ഥിരത മാത്രമല്ല, അവരുടെ വിനയവും ബഹുമാനവുമെല്ലാം വളരെ ഉയര്‍ന്ന നിലവാരമുള്ളതാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ആരാധിക്കുകയും നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കാര്യമാണ് ഇതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 1, 2023, 20:06 [IST]
Other articles published on Aug 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+