ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം സര്‍ഫറാസ് നവാസ്. ടീം തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ക്കെതിരേയാണ് അദ്ദേഹം ആഞ്ഞടിച്ചിരിക്കുന്നത്. അതു അവസാനിപ്പിച്ചില്ലെങ്കില്‍ സ്വയം നാശത്തിലേക്കാണ് ഇന്ത്യയുടെ പോക്കെന്നു അദ്ദേഹം ചൂണ്ടക്കാട്ടി. ഇന്ത്യയേക്കാള്‍ മികച്ച ടീം ഇപ്പോള്‍ പാകിസ്താനാണെന്നും നവാസ് അഭിപ്രായപ്പെട്ടു.
ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കവെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. അതു അവസാനിപ്പിക്കേണ്ട സമയമായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. രണ്ടു വമ്പന്‍ ടൂര്‍ണമെന്റുകളാണ് ഇന്ത്യന്‍ ടീം വരും മാസങ്ങളില്‍ കളിക്കാനിരിക്കുന്നത്. ആദ്യം ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യ അതിനു പിന്നാലെ നാട്ടില്‍ ലോകകപ്പിലും കളിക്കും.

ലാഹോറില്‍ വച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണ് 74 കാരനായ മുന്‍ പാക് ബൗളര്‍ നവാസ് ഇന്ത്യയെ വിമശിച്ചും പാകിസ്താനെ പുകഴ്ത്തിയും സംസാരിച്ചത്. ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയേക്കാള്‍ സ്ഥിരതയും സന്തുലിതവുമായ സംഘം പാകിസ്താന്റേതാണ്. ഈ പ്രധാനപ്പെട്ട രണ്ടു ടൂര്‍ണമെന്റുകള്‍ക്കായി ഇന്ത്യക്കു ഇനിയും തങ്ങളുടെ ഫൈനല്‍ കോമ്പിനേഷന്‍ കണ്ടെത്താനായിട്ടില്ലെന്നും നവാസ് വിലയിരുത്തി.
ക്യാപ്റ്റന്‍മാര്‍ മാറിക്കൊണ്ടിരിക്കുകാണ്. പുതിയ നിരവധി കളിക്കാരെ ഇന്ത്യ പരീക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ശരിയായ കോമ്പിനേഷനും അവര്‍ക്കു കണ്ടെത്താനായിട്ടില്ല. ഇന്ത്യന്‍ ടീമിനെ വളര്‍ത്തിയെടുക്കുന്നതിനേക്കാള്‍ നശിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.
നാട്ടില്‍ കളിക്കുമ്പോള്‍ എല്ലായ്‌പ്പോഴും വലിയ പ്രതീക്ഷകളായിരിക്കും ഉണ്ടാവുക. അതു കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ഇന്ത്യയുടെ ഒരു പ്ലസ് പോയിന്റെന്നു പറയാവുന്നത് അവര്‍ക്കു നന്നായി പെര്‍ഫോം ചെയ്യുന്ന ചില സീനിയര്‍ കളിക്കാരുണ്ടെന്നതാണെും നവാസ് കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്റെ ഇടംകൈയന്‍ പേസ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഷഹീന്‍ ഒരു അസാധാരണ ബൗളര്‍ തന്നെയാണ്. ആദ്യത്തെ രണ്ട്- മൂന്നു ഓവറുകളില്‍ അവന്‍ വളരെയധികം അപകടകാരിയായി മാറുകയും ചെയ്യുന്നു. സ്വിങ്, പേസ്, യോര്‍ക്കറുകള്‍ എന്നിവയില്‍ പന്തിനുമേല്‍ ഇത്രയും നിയന്ത്രണമുള്ള മറ്റൊരു ബൗളറെ അധികം കണ്ടിട്ടില്ലെന്നും നവാസ് ചൂണ്ടിക്കാട്ടി.

ബാബര്‍ ആസമിന്റെ ക്യാപ്റ്റന്‍സിയില്‍ ഏഷ്യാ കപ്പിലും ലോകകപ്പിലും പാകിസ്താന്‍ മികച്ച പ്രകടനം നടത്തുമെന്നു തനിക്കു ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാ കപ്പിലും ലോകകപ്പിലും പാകിസ്താന്‍ വളരെ നന്നായി തന്നെ പെര്‍ഫോം ചെയ്യുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
കാരണം പാകിസ്താന് ഒരു സ്ഥിരതയുള്ള ടീമുണ്ട്. ബാബര്‍ ആസം ടീമിനെ നന്നായി നയിക്കുകയും ചെയ്യുന്നു. ഏഷ്യാ കപ്പിനും അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കും വളരെ സന്തുലിതമായ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തതെന്നു താന്‍ കരുതുന്നതായും നവാസ് വിശദമാക്കി.
ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീം
ബാബര്‍ ആസം (ക്യാപ്റ്റന്‍), അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, സല്‍മാന്‍ അലി ആഗ, ഇഫ്തിഖാര്‍ അഹമ്മദ്, തയ്യബ് താഹിര്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഹാരിസ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷഹീന്‍ അഫ്രീഡി.