For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സ്വന്തം ടീമിലെ ഒരാള്‍ മാത്രം, ഓസീസിന് ഇന്ത്യന്‍ 'പ്രേമം' | ഇതാ സൂപ്പര്‍ 11

ഐസിസി ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ നിലവിലെ ഏറ്റവും മികച്ച സംയുക്ത ഏകദിന ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിലായിരുന്നു നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ നിന്നുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ഇലവനെ ഓസീസ് തിരഞ്ഞെടുത്തത്. തങ്ങളുടെ ടീമിലുള്ളവരെയടക്കം പരിഗണിച്ചാണ് അവര്‍ മികച്ച 11 നിര്‍ദേശിച്ചത്.

ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് സംയുക്ത ഏകദിന ഇലവനിലുള്ളതെന്നു കാണാം. 11 പേരില്‍ അഞ്ചും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇംഗ്ലണ്ടിന്റെ രണ്ടു പേരും സൗത്താഫ്രിക്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ടീമുകളിലെ ഓരോ താരങ്ങള്‍ വീതവും ഇലവനില്‍ ഇടം പിടിച്ചു. സ്വന്തം ടീമില്‍ നിന്നും ഒരേയൊരു താരത്തെ മാത്രമാണ് ഇലവനില്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തിയത്.

KOHLI ROHIT

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നാണ് സംയുക്ത ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. ആധുനിക ക്രിക്കറ്റില ഏറ്റവും മികച്ച രണ്ടു ഓപ്പണര്‍മാര്‍ കൂടിയാണ് ഇരുവരും. ഓപ്പണറെന്ന നിലയില്‍ അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ബാറ്ററാണ് ഹിറ്റ്മാന്‍. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡ് കുറിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

സംയുക്ത ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയും പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസവും ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറുമാണ്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസമയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ക്രിക്കറ്റിലെ അടുത്ത റണ്‍മെഷീനായി മാറിയ താരമാണ് കിങ് കോലി. സച്ചിന്റെ പല റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബാബറാവട്ടെ പാകിസ്താന്‍ ക്രിക്കറ്റില്‍ നിലവിലെ സൂപ്പര്‍ താരമാണ്. ഏകദിനത്തില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയാണ് അദ്ദേഹം. കോലിക്കു ശേഷം ലോക ക്രിക്കറ്റിലെ അടുത്ത ബെസ്‌റ്റെന്നാണ് പലരും ബാബറിനെ ചൂണ്ടിക്കാണിക്കുന്നത്. സ്‌ഫോടനത്മക ഇന്നിങ്‌സുകള്‍ക്കു പേരുകേട്ട ബാറ്ററാണ് ബട്‌ലര്‍. തന്റേതായ ദിവസം മല്‍സരഗതി മാറ്റാന്‍ അദ്ദേഹത്തിനു കഴിയും.

ബെസ്റ്റ് ഏകദിന ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ്, ഇന്ത്യന്‍ ജോടികളായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാര്‍ കൂടിയാണ് മൂന്നു പേരും. ബാറ്റും ബോളും കൊണ്ട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സ്‌റ്റോക്‌സിനും ഹാര്‍ദിക്കിനും ജഡ്ഡുവിനും സാധിക്കും.

AUSTRALIA

മികച്ച ഫീല്‍ഡര്‍മാരും കൂടിയാണ് ഇവരെന്നത് ഏതു ടീമിലും ഇവരെ അവിഭാജ്യ ഘടകങ്ങളാക്കി മാറ്റുന്നു. ജഡ്ഡു മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണെങ്കില്‍ ഹാര്‍ദിക് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

ഇലവന്റെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗള്‍മാരും ഒരു സ്പിന്നറുമാണുള്ളത്. അഫ്ഗാനിസ്താന്‍ സൂപ്പര്‍ താരം റാഷിദ് ഖാനാണ് സ്പിന്‍ ബൗളങിനു ചുക്കാന്‍ പിടിക്കുക. നിലവിലെ സ്പിന്നര്‍മാരില്‍ ബെസ്റ്റെന്നാണ് റാഷിദ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇലവനിലെ പേസര്‍മാര്‍ ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കുമാണ്.

ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത സംയുക്ത ഏകദിന 11

രോഹിത് ശര്‍മ (ഇന്ത്യ), ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക), വിരാട് കോലി (ഇന്ത്യ), ബാബര്‍ ആസം (പാകിസ്താന്‍), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ബെന്‍ സ്‌റ്റോക്‌സ് (ഇംഗണ്ട്), ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), രവീന്ദ്ര ജഡേജ (ഇന്ത്യ), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ).

Story first published: Tuesday, October 10, 2023, 14:27 [IST]
Other articles published on Oct 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+