ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവുമധികം ഹേറ്റേഴ്സുളള താരം ആരാണെന്ന ചോദ്യത്തിന്റെ ഉത്തരം ഒരുപക്ഷെ ഹാര്‍ദിക് പാണ്ഡ്യയെന്നായിരിക്കും. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം പലപ്പോഴും ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ക്കു ഇരയാവാറുണ്ട്. ഹാര്‍ദിക്കിന്റെ വളരെ പരുക്കനായ പെരുമാറ്റമാണ് ആരാധകരെ അകറ്റിനിര്‍ത്തുന്നത്.
ഇതു അദ്ദേഹത്തിന്റെ സ്വാഭാവികമായ ശൈലി തന്നെയാണെങ്കിലും അഹങ്കാരമെന്നാണ് ആരാധകര്‍ ഇതിനെ വിമര്‍ശിക്കാറുള്ളത്. ഇപ്പോഴിതാ ആരാധകര്‍ക്കു ഹാര്‍ദക്കിനോടു അത്ര പ്രിയമില്ലെന്നു തെളിയിക്കുന്ന പുതിയൊരു വീഡിയോ വൈറലായിരിക്കുകയാണ്. ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന കളിക്കിടെയുള്ള ദൃശ്യമാണിത്.

പ്ലെയിങ് ഇലവന്റെ ഭാഗമല്ലാത്ത സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിന് അരികിലെത്തി ഹാര്‍ദിക്കിന് വെള്ളം കൊടുക്കവെയായിരുന്നു സംഭവം. സൂര്യയുടെ അരികിലിക്കു നടന്നു വന്ന ശേഷ ഹാര്‍ദിക് വെള്ളം വാങ്ങിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ബൗണ്ടറി ലൈനിനു അടുത്തേക്കു വരുന്നതിനിടെ തൊട്ടുപിന്നിലുള്ള സ്‌റ്റേഡിയത്തിലെ കാണികളുമായി മുഖാമുഖം വന്നത് ഹാര്‍ദിക്കായിരുന്നു. പക്ഷെ കാണികളുടെ ആര്‍പ്പുവിളികള്‍ മുഴുന്‍ പുറം തിരിഞ്ഞ് ഗ്രൗണ്ടിലേക്കു നോക്കുന്ന സൂര്യക്കായിരുന്നു. സൂര്യ, സൂര്യയെന്നു കാണികള്‍ ആവേശത്തോടെ വിളിക്കുന്നത് വീഡിയോയില്‍ കാണാം.
ഇതുകേട്ട അദ്ദേഹം പിന്നീട് തിരിഞ്ഞുനോക്കുകയും കാണികള്‍ക്കു നേരെ കൈ കാണിക്കുന്നതും കാണാം. എന്നാല്‍ ഹാര്‍ദിക് കാണികളെ ഈ സമയങ്ങളിലൊന്നും നോക്കുക പോലും ചെയ്തില്ല. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിലൊരാള്‍ ഫോണില്‍ പകര്‍ത്തിയതാണ് ഈ വീഡിയോ.
ഹാര്‍ദിക്കിനൊപ്പം നില്‍ക്കവെ സൂര്യയുടെ പേര് ആരാധകര്‍ ആര്‍പ്പുവിളിക്കുന്ന വീഡിയോ
ഹാര്‍ദിക്കിന്റെ പിറന്നാള്‍ ദിവസം കൂടിയായിരുന്നു ഇന്ന്. പക്ഷെ എന്നിട്ടും കാണികളില്‍ നിന്നും യാതൊരു പിന്തുണയും അദ്ദേഹത്തിനു ലഭിച്ചില്ലെന്നത് അതിശയിപ്പിക്കുന്നതാണ്. മാത്രമല്ല പ്ലെയിങ് ഇലവനിലുള്ള ഹാര്‍ദിക്കിനേക്കാള്‍ ഇഷ്ടം തങ്ങള്‍ക്കു സൂര്യയോടാണെന്നു ഈ സംഭവം തെളിയിക്കുകയും ചെയ്യുന്നു.
ചെപ്പോക്കില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനു ശേഷം ഹാര്‍ദിക് ആരാധകരുടെ സൈബര്‍ ആക്രമണത്തിനു ഇരയായിരുന്നു. നോണ്‍ സ്‌ട്രൈക്കറായിരുന്ന കെഎല്‍ രാഹുലിനു സെഞ്ച്വറി തികയ്ക്കാനുള്ള അവസരം ഹാര്‍ദിക് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഹാര്‍ദിക്കിന്റെ സിക്‌സര്‍ കാരണം ഇന്ത്യയുടെ വിജയം പൂര്‍ത്തിയാവുമ്പോള്‍ രാഹുല്‍ 97 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് സമാനമായൊരു സംഭവത്തിന്റെ പേരില്‍ ഹാര്‍ദിക് ക്രൂശിക്കപ്പെട്ടത്. ഏഷ്യാ കപ്പിനു മുമ്പുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തലായിരുന്നു ഇത്. അന്നു ടി20 പരമ്പരയില്‍ ടീമിനെ നയിച്ചത് ഹാര്‍ദിക്കായിരുന്നു.
ഒരു കളിയില്‍ റണ്‍ചേസ് നടത്തവെ നോണ്‍ സ്‌ട്രൈക്കറായിരുന്ന പുതുമുഖ താരം തിലക് വര്‍മയ്ക്കു ഹാര്‍ദിക് ഫിഫ്റ്റി നിഷേധിച്ചിരുന്നു. തിലക് 49 റണ്‍സുമായി ക്രീസിന്റെ മറുഭാഗത്തു നില്‍ക്കെ ഹാര്‍ദിക് സിക്‌സറിലൂടെ ടീമിന്റെ വിജറണ്‍സ് കുറിക്കുകയായിരുന്നു.
അതേസമയം, അഫ്ഗാനിസ്താനുമായുള്ള ലോകകപ്പിലെ രണ്ടാംറൗണ്ട് പോരാട്ടത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 29 ഓവറുകള്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 137 റണ്‍സെടുത്തിട്ടുണ്ട്. അസ്മത്തുള്ള സസായിയും (41) ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയുമാണ് (30) ക്രീസില്‍.