For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സൂര്യയെ റണ്ണൗട്ടാക്കി, ജഡ്ഡുവിന്‍റെ ഡബിളും ത‍ടഞ്ഞു! കോലിയുടെ തനിനിറം പുറത്ത്?

ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള കടുപ്പമേറിയ പോരാട്ടത്തില്‍ ഉജ്ജ്വല ഇന്നിങ്‌സുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും വിരാട് കോലി പ്രതിക്കൂട്ടില്‍. 95 റണ്‍സാണ് മല്‍സരത്തില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത്. 104 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും രണ്ടു സിക്‌സറുമടിച്ചിരുന്നു. ഇന്ത്യക്കു ജയിക്കാന്‍ അഞ്ചു റണ്‍സ് മാത്രം വേണമെന്നിരിക്കയായിരുന്നു അദ്ദേഹത്തിന്റെ പുറത്താവല്‍. സിക്‌സറിലൂടെ സെഞ്ച്വറിക്കൊപ്പം വിജയ റണ്‍സും നേടാനുള്ള കോലിയുടെ ശ്രമം പുറത്താവലില്‍ കലാശിക്കുകയായിരുന്നു.

കോലിയുടെ ഇന്നിങ്‌സില്‍ ഒരു വിഭാഗം ആരാധകര്‍ അത്ര ഹാപ്പിയല്ല. വളരെ സ്വാര്‍ഥതയോടെയാണ് അദ്ദേഹം കളിച്ചതെന്നും ടീമിന്റെ വിജയത്തേക്കാള്‍ സെഞ്ച്വറിക്കാണ് പ്രാധാന്യം നല്‍കിയതെന്നും അവര്‍ ആരോപിക്കുന്നു. ബംഗ്ലാദേശുമായുള്ള തൊട്ടു മുമ്പത്തെ കളിയിലും കോലി ഇതേ പഴി കേട്ടിരുന്നു. അന്നു അദ്ദേഹത്തിന്റെ സെഞ്ച്വറിക്കായി നോണ്‍ സ്‌ട്രൈക്കറായ കെഎല്‍ രാഹുല്‍ ഏറെ സഹായിക്കുകയും ചെയ്തിരുന്നു. പലപ്പോഴും സിംഗിളുകള്‍ പോലും വേണ്ടെന്നു വച്ച രാഹുല്‍ കോലിക്കു പരമാവധി സ്‌ട്രൈക്ക് നേരിടാന്‍ അവസരവും ഒരുക്കുകയായിരുന്നു.

VIRAT KOHLI

ന്യൂസിലാന്‍ഡുമായുള്ള ഈ മല്‍സരത്തിലും കോലി സെഞ്ച്വറിക്ക് അരികില്‍ നില്‍ക്കെ ജഡേജയും അദ്ദേഹത്തെ സഹായിച്ചിരുന്നു. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ 47ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ കോലി സിംഗിള്‍ നേടി 93ലെത്തിയിരുന്നു. അടുത്ത ബോളില്‍ ജഡേജ റണ്ണെടുക്കാന്‍ ശ്രമിക്കാതെ പ്രതിരോധിക്കുകയായിരുന്നു.

അടുത്ത ഓവറില്‍ കോലിക്കു സ്‌ട്രൈക്ക് ലഭിക്കാനും സെഞ്ച്വറി തികയ്ക്കാനും വേണ്ടിയായിരുന്നു ഈ നീക്കം. പക്ഷെ ജഡ്ഡു സിക്‌സറോ, ഫോറോ നേടി എത്രയും വേഗത്തില്‍ ടീമിനെ വിജയത്തിലെത്തിക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നതെന്നാണ് ഫാന്‍സിന്റെ വാദം. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റ് ഇനിയും മെച്ചപ്പെടുത്താന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നെന്നും അവര്‍ വിലയിരുത്തുന്നു.

തൊട്ടടുത്ത ഓവറില്‍ സിംഗിള്‍ നേടാന്‍ അവസരമുണ്ടായിട്ടും കോലിയോ ജഡേജയോ അതിനു ശ്രമിച്ചില്ല. ഒടുവില്‍ നാലാമത്തെ ബോളില്‍ കോലി സിക്‌സറിനു ശ്രമിച്ച് പുറത്താവുകയുമായിരുന്നു. വളരെ സ്വാര്‍ഥനായ ക്രിക്കറ്ററാണ് കോലിയെന്നും ടീമിന്റെ ഭാഗത്തു നിന്നും ചിന്തിക്കാതെ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിക്കുന്നു.

VIRAT KOHLI

വിരാട് കോലിയേക്കാള്‍ സ്വാര്‍ഥനായ ഒരു ക്രിക്കറ്ററെ കാണിച്ചു തരൂ. ഞങ്ങള്‍ കാത്തിരിക്കാമെന്നായിരുന്നു ചില ആരാധകരുടെ വിമര്‍ശനം. വിരാട് കോലി എത്ര സ്വാര്‍ഥനാണെന്നു ഈ മല്‍സരം ഒരിക്കല്‍ക്കൂടി കാണിച്ചുതന്നു. ടീമിനെ എത്രയും വേഗത്തില്‍ ജയിപ്പിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കോലി കളി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കാണികള്‍ പോലും അദ്ദേഹത്തിന്റെ സെഞ്ച്വറി ആഗ്രഹിച്ചിരുന്നില്ലെന്നു അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

സ്വാര്‍ഥനായ വിരാട് കോലിയെ ഈ ലോകകപ്പിലൂടെ തുറന്നു കാണിച്ചതിനു ദൈവത്തിനു നന്ദി. എങ്ങനെ രവീന്ദ്ര ജഡേജയ്ക്കു ഡബിള്‍ നിഷേധിക്കാമെന്നും സെഞ്ച്വറിക്കായി സൂര്യകുമാര്‍ യാദവിനെ എങ്ങനെ റണ്ണൗട്ടാമെന്നും കോലി ഈ മല്‍സരത്തിലൂടെ കാണിച്ചുതന്നുവെന്നും ആരാധകര്‍ പറയുന്നു.

ഞങ്ങള്‍ വിരാട് കോലിയുടെ ആരാധകരാണ്. പക്ഷെ ഈ കളിയില്‍ അദ്ദേഹം പുറത്തായപ്പോള്‍ സന്തോഷമാണ് തോന്നിയത്. ഈ തരത്തിലുള്ള സ്വാര്‍ഥമായ ഇന്നിങ്‌സുകളുടെ വിധി ഇതു തന്നെയായിരിക്കും. കോലിയെ നമ്മള്‍ അഭിനന്ദിക്കാറുള്ള ക്രിക്കറ്റ് ഇതല്ല. വലിയൊരു വേദിയില്‍ ഒരു ക്രിക്കറ്ററുടെ വലിയ സ്വാര്‍ഥത തന്നെയാണ് കാണിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Monday, October 23, 2023, 12:41 [IST]
Other articles published on Oct 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+