Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യ സെമി പോലും കാണില്ല, ഫേവറേറ്റില്‍ നിന്ന് തഴഞ്ഞ് ഗവാസ്‌കര്‍! വിമര്‍ശനം

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നുകഴിഞ്ഞു. ഇനി പടയൊരുക്കി പദ്ധതികള്‍ മെനഞ്ഞ് വിശ്വകിരീടം നേടാനുള്ള തയ്യാറെടുപ്പിന്റെ സമയമാണ്. ഇന്ത്യയാണ് ആതിഥേയരെങ്കിലും ഐപിഎല്ലിലൂടെ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലെ പിച്ചുകള്‍ സുപരിചിതമാണ്. പ്രമുഖ വിദേശ താരങ്ങളെല്ലാം ഇന്ത്യയിലെ എല്ലാ പിച്ചിലും കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. അതുകൊണ്ടുതന്നെ ആതിഥേയരെന്ന നിലയില്‍ കിരീടം നേടാമെന്ന മോഹം ഇന്ത്യക്കുവേണ്ട.

ഇത്തവണത്തെ ലോകകപ്പിനെ സവിശേഷമാക്കുന്നതും ഇതാണ്. ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഇന്ത്യക്ക് വലിയ തലവേദനയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോഴിതാ ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ചപ്പോള്‍ ഇന്ത്യയെ തഴഞ്ഞിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. അതേ സമയം സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും മാത്യു ഹെയ്ഡനുമെല്ലാം ഇന്ത്യ കപ്പടിക്കുമെന്ന സാധ്യതയാണ് ചൂണ്ടിക്കാട്ടിയത്.

ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപന പരിപാടിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഗവാസ്‌കര്‍ ഇന്ത്യയെ തഴഞ്ഞ് ലോകകപ്പ് ഫേവറേറ്റുകളെ തിരഞ്ഞെടുത്തത്. 'എത്ര ടീമുകളെയാണ് തിരഞ്ഞെടുക്കേണ്ടത്, രണ്ടോ മൂന്നോ? ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍' എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഇതിനുപിന്നാലെ ഗവാസ്‌കറിനെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്. ഇന്ത്യ കപ്പടിക്കരുതെന്ന് ആഗ്രഹിക്കുന്ന ഏക ഇന്ത്യക്കാരന്‍ ഗവാസ്‌കറാണെന്നാണ് ആരാധകര്‍ പറയുന്നത്.

ലോകകപ്പ് കഴിയുന്നതുവരെ ഗവാസ്‌കറോട് വായടച്ചുവെക്കാന്‍ പറയൂ എന്നാണ് ചില ആരാധകര്‍ പ്രതികരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമാണ് ഗവാസ്‌കറെന്നും വിമര്‍ശിക്കാനല്ലാതെ നല്ലത് പറയാറില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികരിക്കുന്ന ആരാധകരെല്ലാം ഇത്തവണ ഇന്ത്യ ലോകകപ്പ് കിരീടം നേടുമെന്ന വലിയ പ്രതീക്ഷയും പങ്കുവെക്കുന്നു. ഇന്ത്യയെ മനപ്പൂര്‍വ്വം തഴഞ്ഞ് അവഹേളിക്കുകയാണ് ഗവാസ്‌കര്‍ ചെയ്യുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു.

rohit sharma

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുത്തത് നാല് ടീമുകളെയാണ്. 'വളരെ സമ്മര്‍ദ്ദമുള്ള ടൂര്‍ണമെന്റാണ്. മൂന്ന് ടീമുകളെ തിരഞ്ഞെടുത്താല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിങ്ങനെയാണ് ഞാന്‍ പറയുക. ഈ മൂന്ന് ടീമുകളുമാണ് ഏറ്റവും ശക്തരായ പോരാളികള്‍. ഇന്ത്യയിലാണ് ഇത്തവണ ലോകകപ്പ്. അതുകൊണ്ടുതന്നെ ഇന്ത്യയെ വിലകുറച്ചുകാണാനാവില്ല'-ഹര്‍ഭജന്‍ പറഞ്ഞു. കൂടുതല്‍ സാധ്യത ഈ മൂന്ന് ടീമുകള്‍ക്കുതന്നെയാണ്.

പാകിസ്താന് ഇന്ത്യയിലെ വേദികളില്‍ കളിച്ചുള്ള പരിചയസമ്പത്തിന്റെ കുറവുണ്ട്. ഇത് അവരുടെ പ്രകടനത്തെ ബാധിച്ചേക്കും. അതേ സമയം ഇംഗ്ലണ്ട്, ഓസീസ് ടീമിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഇന്ത്യയിലെ മൈതാനങ്ങളില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവും. ഇത് അവര്‍ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയും തന്റെ പ്രവചനം വ്യക്തമാക്കിയിട്ടുണ്ട്.

'ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരെ ടോപ് ത്രീയില്‍ ഉള്‍പ്പെടുത്തും. നാലാമത്തെ ടീമായി പാകിസ്താനെ പരിഗണിക്കും' -ഗാംഗുലി പറഞ്ഞു. മുന്‍ ഓസീസ് ഓപ്പണറും പാകിസ്താന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന മാത്യു ഹെയ്ഡനും ടോപ് ത്രീ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ടോപ് ത്രീയില്‍ നിന്ന് ഇംഗ്ലണ്ടിനെ ഹെയ്ഡന്‍ തഴഞ്ഞു. നിലവിലെ ലോകകപ്പ് ജേതാക്കളാണ് ഇംഗ്ലണ്ട്. 'പാകിസ്താന്‍, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരാണ് ഫൈനല്‍ ത്രീയിലെത്തുകയെന്നാണ് വിശ്വാസം.

തീര്‍ച്ചയായും ഇംഗ്ലണ്ടിനെ തള്ളിക്കളയാനാവില്ല. പവര്‍ ഹിറ്റിങ് നടത്താന്‍ ശേഷിയുള്ള താരങ്ങളുടെ നീണ്ട നിര അവര്‍ക്കൊപ്പമുണ്ട്'- ഹെയ്ഡന്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ് തിരഞ്ഞെടുത്തതും ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരെയാണ്. പക്ഷെ സുനില്‍ ഗവാസ്‌കറിന് മാത്രം ഇന്ത്യ ടോപ് ത്രീയിലെത്തുമെന്ന വിശ്വാസമില്ല. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ നടക്കുമെന്നുറപ്പാണ്.

Story first published: Tuesday, June 27, 2023, 22:59 [IST]
Other articles published on Jun 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+