For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സന്നാഹം വെറും 'ചടങ്ങ്'! രോഹിത്തിനെ പൊങ്കാലയിട്ട് ആരാധകര്‍- അഹങ്കാരം വേണ്ട

മുംബൈ: ഏകദിന ലോകകപ്പിന് മുമ്പ് ടീമുകള്‍ക്ക് മുന്നൊരുക്കം നടത്താനായി സന്നാഹ മത്സരങ്ങളുണ്ട്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് നിശ്ചയിച്ച പല സന്നാഹ മത്സരങ്ങളും മുടങ്ങിയിരിക്കുകയാണ്. ഇന്നലെ നടക്കേണ്ടിയിരന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരവും മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. സന്നാഹ മത്സരങ്ങള്‍ മുടങ്ങുന്നത് സന്ദര്‍ശക ടീമുകള്‍ക്ക് കടുത്ത തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയിലെ നിലവിലെ കാലാവസ്ഥ വിലയിരുത്തുമ്പോള്‍ ലോകകപ്പ് മത്സരങ്ങളില്‍ പലതും മുടങ്ങാന്‍ സാധ്യതയുണ്ട്.

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം മുടങ്ങിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വലിയ നിരാശയൊന്നും പ്രകടിപ്പിച്ചില്ല. സന്നാഹം വെറും ചടങ്ങ് മാത്രമാണെന്നും 7-8 മത്സരങ്ങള്‍ ഇതിനോടകം കളിച്ചതിനാല്‍ ഇന്ത്യക്ക് സന്നാഹം കളിച്ചില്ലെങ്കിലും പ്രശ്‌നമല്ലെന്നും രോഹിത് പ്രതികരിച്ചിരുന്നു. ഇത് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. രോഹിത് അമിത ആത്മവിശ്വാസം കാട്ടുകയാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരം കളിക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയത് കടുത്ത തിരിച്ചടിയാണെന്ന് പറയാം. ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ്. അവര്‍ക്കെതിരേ ഇന്ത്യ ഏകദിനം കളിച്ചിട്ട് കുറച്ചുനാളുകളുമായി. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരേ സന്നാഹ മത്സരം കളിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യക്ക് ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. പ്ലേയിങ് 11 സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്.

ഇതിനെല്ലാം ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യയെ സഹായിക്കുമായിരുന്നു. എന്നാല്‍ സന്നാഹ മത്സരം നഷ്ടമായതോടെ ഇന്ത്യക്കത് തിരിച്ചടിയായി മാറിയിരിക്കുകയാണ്. പക്ഷെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അമിത ആത്മവിശ്വാസം കാട്ടുകയാണ്. സമീപകാലത്തെ ടീമിന്റെ പ്രകടനവും താരങ്ങളുടെ ഫോമും വിലയിരുത്തുമ്പോള്‍ ഇന്ത്യ കപ്പിലേക്കെത്താന്‍ സാധ്യതയുണ്ട്. ഇതാണ് രോഹിത് അഹങ്കാരത്തോടെ സംസാരിക്കാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.

rohit sharma, rahul dravid

ഇന്ത്യയുടെ അടുത്ത മത്സരം നെതര്‍ലന്‍ഡ്‌സിനെതിരേയാണ്. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തിലാണ് ഈ മത്സരം തീരുമാനിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഈ മത്സരവും ഉപേക്ഷിക്കേണ്ടി വന്നേക്കും. അങ്ങനെ വരുമ്പോള്‍ സന്നാഹ മത്സരങ്ങള്‍ കളിക്കാതെ ഇന്ത്യക്ക് ലോകകപ്പിലേക്ക് ഇറങ്ങേണ്ടി വരും. ഇന്ത്യ ഏഷ്യാ കപ്പും ഓസീസിനെതിരായ ഏകദിന പരമ്പരയും കളിച്ച ശേഷമാണ് ലോകകപ്പിലേക്കിറങ്ങുന്നത്.

അതുകൊണ്ടുതന്നെ പരിശീലന മത്സരങ്ങള്‍ കളിച്ചില്ലെങ്കിലും ടീമിനെയത് പ്രതികൂലമായി ബാധിക്കില്ലെന്ന വിശ്വാസമാണ് രോഹിത് പങ്കുവെച്ചത്. ഇന്ത്യയുടെ ആദ്യത്തെ മത്സരം ഓസ്‌ട്രേലിയക്കെതിരേയാണ്. ഓസീസിനെതിരേ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ കളിച്ചതിനാല്‍ പരിശീലന മത്സരം ലഭിക്കാതെ ഇറങ്ങിയാലും അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയില്ല. പക്ഷെ സന്നാഹ മത്സരത്തിലൂടെ ഇന്ത്യക്ക് ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമായിരുന്നു.

ഇതിനുള്ള അവസരമാണ് നഷ്ടമായിരിക്കുന്നത്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാം പ്ലേയിങ് 11ല്‍ സ്ഥാനം നല്‍കാനാവില്ല. ഇവരില്‍ രണ്ട് പേര്‍ക്ക് പ്ലേയിങ് 11ല്‍ ഇടം ലഭിക്കുമ്പോള്‍ രണ്ട് പേര്‍ പുറത്തിരിക്കേണ്ടി വരും. അത് ആരൊക്കെയാവണമെന്നത് ഇന്ത്യക്ക് മുന്നിലെ പ്രധാന ചോദ്യമാണ്. ഇതിനുള്ള ഉത്തരം ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലൂടെ കണ്ടെത്താമെന്ന് കരുതവെയാണ് മഴ വില്ലനായത്.

ആര്‍ അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചെങ്കിലും എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ശാര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്തിരുത്തി ഇന്ത്യ അശ്വിനെനെ കളിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് ദുര്‍ബലമാണ്. ഇതിന് എങ്ങനെ പരിഹാരം കാണുമെന്നതും പ്രധാനപ്പെട്ട ചോദ്യം. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ സന്നാഹ മത്സരത്തിലൂടെ സാധിക്കുമായിരുന്നു. എന്നാല്‍ മഴ മൂലം സര്‍വ്വ പദ്ധതികളും പാളിയിരിക്കുകയാണെന്ന് പറയാം.

Story first published: Sunday, October 1, 2023, 8:02 [IST]
Other articles published on Oct 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+