For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ജയിച്ചുമടങ്ങി ചാമ്പ്യന്മാര്‍, നാണംകെട്ട് പാകിസ്താന്‍! സെമി പുറത്തിരുന്ന് കാണാം

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ നിന്ന് വിജയത്തോടെ മടങ്ങി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. പാകിസ്താനെ 93 റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റിന് 337 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 43.3 ഓവറില്‍ 244 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. രണ്ട് ടീമും സെമി കാണാതെ പുറത്തായി. ജയത്തോടെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനായി.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ടോസ് ഭാഗ്യം കൈവിട്ടതോടെ പാകിസ്താന്‍ സെമിയിലെത്തുമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു. അവസാന മത്സരത്തില്‍ മികച്ച തുടക്കം തന്നെയാണ് ജോണി ബെയര്‍സ്റ്റോയും (59) ഡേവിഡ് മലാനും (31) ചേര്‍ന്ന് ഇംഗ്ലണ്ടിന് നല്‍കിയത്. കൂട്ടുകെട്ട് 82 റണ്‍സില്‍ നില്‍ക്കവെ ഡേവിഡ് മലാനെ പുറത്താക്കി ഇഫ്തിഖര്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.

39 പന്തില്‍ അഞ്ച് ബൗണ്ടറികളാണ് താരം നേടിയത്. ജോ റൂട്ടിനൊപ്പം ജോണി ബെയര്‍സ്റ്റോ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും വലിയ അപകടം വിതക്കും മുമ്പ് ഹാരിസ് റഊഫ് പുറത്താക്കി.

61 പന്തില്‍ 7 ഫോറും 1 സിക്സുമാണ് ബെയര്‍സ്റ്റോ പറത്തിയത്. മോശം ഫോമിലായിരുന്ന ജോ റൂട്ട് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. ഒരുവശത്ത് ബെന്‍ സ്റ്റോക്സ് അതിവേഗം റണ്‍സുയര്‍ത്തി. 76 പന്തില്‍ 11 ഫോറും 2 സിക്സും ഉള്‍പ്പെടെ 84 റണ്‍സ് നേടിയ സ്റ്റോക്സിനെ ഷഹിന്‍ ഷാ അഫ്രീദി ക്ലീന്‍ബൗള്‍ഡ് ചെയ്തു.

72 പന്തില്‍ നാല് ബൗണ്ടറി നേടിയ റൂട്ടിനേയും ഷഹീന്‍ ഷാ അഫ്രീദി പുറത്താക്കി. ഇംഗ്ലണ്ടിന്റെ മധ്യനിര അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. നായകന്‍ ജോസ് ബട്ലര്‍ 18 പന്തില്‍ 27 റണ്‍സ് നേടി റണ്ണൗട്ടായി മടങ്ങി.

മൂന്ന് ഫോറും 1 സിക്സുമാണ് ബട്ലര്‍ നേടിയത്. ഹാരി ബ്രൂക്ക് ചെറിയൊരു വെടിക്കെട്ട് പുറത്തെടുത്താണ് മടങ്ങിയത്. 17 പന്തില്‍ 2 വീതം സിക്സും ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. ഹാരിസ് റഊഫിനാണ് വിക്കറ്റ്.

england vs pakistan

മോയിന്‍ അലി 6 പന്തില്‍ എട്ട് റണ്‍സെടുത്ത് നില്‍ക്കവെ ഹാരിസ് റഊഫ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഡേവിഡ് വില്ലി 5 പന്തില്‍ 1 റണ്‍സെടുത്തപ്പോള്‍ ഗുസ് അറ്റ്കിന്‍സന്‍ (0) ഗോള്‍ഡന്‍ ഡെക്കായി. ക്രിസ് വോക്സും (4) ആദില്‍ റഷീദും (0) പുറത്താവാതെ നിന്നു.

ഇതോടെ 9 വിക്കറ്റിന് 337 എന്ന മികച്ച സ്‌കോറിലേക്കും ഇംഗ്ലണ്ടെത്തി. പാകിസ്താനായി ഹാരിസ് റഊഫ് മൂന്നും ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് വാസിം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഇഫ്തിഖര്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീറിനെ (0) നഷ്ടമായി. ഫഖര്‍ സമാനും (1) നിരാശപ്പെടുത്തി മടങ്ങി. രണ്ട് വിക്കറ്റും ഡേവിഡ് വില്ലിക്കായിരുന്നു. മൂന്നാം വിക്കറ്റില്‍ ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെക്കവെ ബാബറിനെ ആറ്റ്കിന്‍സന്‍ പുറത്താക്കി. 45 പന്തില്‍ ആറ് ബൗണ്ടറികളടക്കം 38 റണ്‍സാണ് ബാബര്‍ നേടിയത്.

സ്‌കോര്‍ബോര്‍ഡ് 100ലെത്തിയപ്പോള്‍ മുഹമ്മദ് റിസ്വാനെ (36) മോയിന്‍ അലി ക്ലീന്‍ബൗള്‍ഡ് ചെയ്തു. സൗദ് ഷക്കീലിനെ (29) ആദില്‍ റഷീദും ക്ലീന്‍ബൗള്‍ഡാക്കി. ആഗ സല്‍മാന്‍ (51) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 45 പന്ത് നേരിട്ട് ആറ് ഫോറും 1 സിക്‌സുമാണ് താരം നേടിയത്. ഇഫ്തിഖര്‍ അഹമ്മദും (3) ഷദാബ് ഖാനും (4) കാര്യമായൊന്നും ചെയ്യാതെ പുറത്തായി.

ഷഹീന്‍ ഷാ അഫ്രീദി (25), ഹാരിസ് റഊഫ് (35), മുഹമ്മദ് വാസിം (16*) എന്നിവര്‍ വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും ആദില്‍ റഷീദ്, ഗുസ് ആറ്റ്കിന്‍സന്‍, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്രിസ് വോക്‌സ് ഒരു വിക്കറ്റും നേടി.

പ്ലേയിങ് 11: പാകിസ്താന്‍- അബ്ദുല്ല ഷഫീഖ്, ഫഖര്‍ സമാന്‍, ബാബര്‍ ആസം (c), മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ആഗ സല്‍മാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, മുഹമ്മദ് വാസിം

ഇംഗ്ലണ്ട് - ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (c), മോയിന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ഗുസ് ആറ്റ്കിന്‍സന്‍

Story first published: Saturday, November 11, 2023, 12:01 [IST]
Other articles published on Nov 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+