For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇംഗ്ലണ്ട് പുറത്തായിട്ടില്ല, ഇനിയും സെമി കളിക്കാം! ഇതു സംഭവിക്കണം

ലോകകപ്പില്‍ ഇത്തവണ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലും ജേതാക്കളായ ഇംഗ്ലണ്ട് ലോക കിരീടം നിലനിര്‍ത്താനുറച്ചായിരുന്നു ഇന്ത്യയിലെത്തിയത്. പക്ഷെ അഞ്ചു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവലിന്റെ വക്കിലാണ് ജോസ് ബട്‌ലറും സംഘവും.

നിലവില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച അവര്‍ ശേഷിച്ച നാലിലും പരാജയപ്പെടുകയായിരുന്നു. -1.634 ആണ് നെറ്റ് റണ്‍റേറ്റ്. കഴിഞ്ഞ ഫൈനലിന്റെ റീപ്ലേയായിരുന്ന ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു ഒമ്പതു വിക്കറ്റിനു തോറ്റായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. എന്നാല്‍ രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെ 137 റണ്‍സിനു തകര്‍ത്ത് ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തി.

ENGLAND

പക്ഷെ അതിനു ശേഷമുള്ള മൂന്നു കളിയിലും ഇംഗ്ലണ്ട് പരാജയത്തിലേക്കു വീണു. അഫ്ഗാനിസ്താനോടു 69 റണ്‍സിന്റെ അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയ അവര്‍ സൗത്താഫ്രിക്കയോടു നാണം കെട്ടു. 229 റണ്‍സിന്റെ കനത്ത പരാജയമാണ് ചാംപ്യന്മാര്‍ക്കു നേരിട്ടത്. ഇതിനു ശേഷം അവസാന മല്‍സരത്തില്‍ ശ്രീലങ്കയ്ക്കു മുന്നിലും ഇംഗ്ലണ്ട് മുട്ടുമടക്കി. എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് അവര്‍ക്കു ഏറ്റുവാങ്ങേണ്ടി വന്നത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലാണെങ്കിലും ഇംഗ്ലണ്ട് പുറത്തായെന്നു ഉറപ്പിക്കാന്‍ വരട്ടെ. ചില അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇംഗ്ലണ്ടിനു ഇനിയും സെമിയിലും ഫൈനലിലുമെത്താനും ഒരുപക്ഷെ കിരീടം നിലനിര്‍ത്താനും സാധിച്ചേക്കും. ഇംഗ്ലണ്ടിനു ഇനി എങ്ങനെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് സെമിയിലെത്താമെന്നു നമുക്കു പരിശോധിക്കാം.

ന്യൂസിലാന്‍ഡ് ഇനി ശേഷിയിക്കുന്ന മൂന്നു മല്‍സരങ്ങളിലും തോല്‍ക്കുകയെന്നതാണ് ഇതില്‍ ആദ്യത്തെ കാര്യം. അങ്ങനെയെങ്കില്‍ അവരുടെ പക്കലുണ്ടാവുക എട്ടു പോയിന്റാണ്. രണ്ടാമത്തെ കാര്യം ഇന്ത്യ ശേഷിച്ച നാലു കളിയില്‍ ഒന്നില്‍ തോല്‍ക്കണമെന്നതാണ്. ഈ പരാജയം ഇംഗ്ലണിനോടുമാവണം. അപ്പോള്‍ ഇന്ത്യക്കു ലഭിക്കുക 16 പോയിന്റ്.

POINT TABLE

മൂന്നാമത്തെ കാര്യം സൗത്താഫ്രിക്ക ബാക്കിയുള്ള മൂന്നു കളിയില്‍ ഇന്ത്യയോടു തോല്‍ക്കുകയും ശേഷിച്ച രണ്ടെണ്ണം ജയിക്കുകയെന്നതാണ്. 14 പോയിന്റാവും അപ്പോള്‍ അവരുടെ സമ്പാദ്യം. നാലാമത്തെ കാര്യം ഓസ്‌ട്രേലിയ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെടുകയെന്നതാണ്. അപ്പോള്‍ എട്ടു പോയിന്റാണ് അവര്‍ക്കു ലഭിക്കുക.

അഞ്ചാമത്തെ കാര്യം അഫ്ഗാനിസ്താന്‍ ബാക്കിയുള്ള നാലു കളിയില്‍ ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരേ ജയിക്കുകയും ബാക്കിയുള്ള രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും വേണം. അപ്പോള്‍ എട്ടു പോയിന്റാവും അഫ്ഗാന്റെ സമ്പാദ്യം. ആറാമത്ത കാര്യം ശ്രീലങ്ക ബാക്കിയുള്ള നാലു കളിയില്‍ ന്യൂസിലാന്‍ഡിനും അഫ്ഗാനുമെതിരേ ജയിക്കുകയും ബാക്കിയുള്ളവ തോല്‍ക്കുകയും വേണം. എട്ടു പോയിന്റ് അപ്പോള്‍ ലങ്കയ്ക്കുണ്ടാവും.

ഏഴാമത്തെ കാര്യം പാകിസ്താന്‍ ശേഷിച്ച ശേഷിച്ച മൂന്നു കളിയില്‍ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ജയം നേടുകയും ശേഷിച്ചതില്‍ തോല്‍ക്കുകയും വേണമെന്നതാണ്. എട്ടു പോയിന്റാവും അപ്പോള്‍ പാകിസ്താന്റെ പക്കലുണ്ടാവുക. ഇവയ്ക്കെല്ലാമൊപ്പം ഇംഗ്ലണ്ട് ഇനിയുള്ള നാലു മല്‍സരങ്ങളിലും ജയിക്കുകയും വേണം. അതു സംഭവിച്ചാല്‍ ഇംഗ്ലണ്ടിനു 10 പോയിന്റാവുകയും ചെയ്യും.

ഇക്കാര്യങ്ങളെല്ലാം സംഭവിക്കുകയാണെങ്കില്‍ 16 പോയിന്റുമായി ഇന്ത്യ ഒന്നാംസ്ഥാനക്കാരായി സെമിയില്‍ കടക്കും. 14 പോയിന്റുള്ള സൗത്താഫ്രിക്കയ്ക്കാവും രണ്ടാംസ്ഥാനം. 10 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാംസ്ഥാനക്കാരായും സെമിയിലെത്തും. ബാക്കിയുള്ളവര്‍ക്കെല്ലാം എട്ടു പോയിന്റായതിനാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള ഒരു ടീം നാലാംസ്ഥാത്തു ഫിനിഷ് ചെയ്ത് സെമിയിലേക്കു മുന്നേറുകയും ചെയ്യും.

Story first published: Sunday, October 29, 2023, 10:48 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+