For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അട്ടിമറി ഉറപ്പായും വേണം, തോല്‍ക്കേണ്ടത് ആ ടീം | വീരു പറഞ്ഞത് വൈറല്‍

ഐസിസി ഏകദിന ലോകകപ്പിനു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ ടൂര്‍ണമെന്റിലെ അട്ടിമറി ഏതാവണമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിരവൈരികളായ പാകിസ്താനെതിരേയുള്ള ലോകകപ്പിലെ അപരാജിത റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും വീരു വ്യക്തമാക്കി.

ഏകദിന ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനുമായി ആറു തവണയാണ് ഇന്ത്യ ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കു തന്നെയായിരുന്നു. രോഹിത് ശര്‍മയും സംഘവും ഈ വിജയ റെക്കോര്‍ഡ് സ്വന്തം നാട്ടിലും കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഈ മാസം 14നാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്.

SEHWAG

കഴിഞ്ഞ മാസം ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു അവസാനമായി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ പാക്പടയെ ഇന്ത്യ നിഷ്പ്രഭരാക്കി. 228 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. ഏകദിന ചരിത്രത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയായിരുന്നു ഇത്.

പാകിസ്താനെതിരേ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് വളരെ ശ്രദ്ധേയമാണെന്നു സെവാഗ് അഭിപ്രായപ്പെട്ടു. ഇതുവരെയും ലോകകപ്പില്‍ അവര്‍ക്കെതിരേ ഒരു മല്‍സരം പോലും നമ്മള്‍ തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് ഇത്തവണയും നമുക്കു തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിക്കട്ടെയെന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്. പാകിസ്താന്‍ ടീം വളരെ ശക്തരാണ്. പക്ഷെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ അവരെ നിഷ്പ്രഭരാക്കാന്‍ നമുക്കു സാധിച്ചിരുന്നതായും സെവാഗ് നിരീക്ഷിച്ചു.

നമ്മുടെ വിജയ റെക്കോര്‍ഡ് അതുപോലെ തന്നെ നിലനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അഹമ്മദാബാദില്‍ ഇത്തവണ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ മല്‍സരം ആസ്വദിക്കാന്‍ ഒരു ലക്ഷം കാണികളെങ്കിലും സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതു വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണെന്നും വീരു വിലയിരുത്തി.

ഈ ലോകകപ്പില്‍ ഏതെങ്കിലുമൊരു വലിയ അട്ടിമറി സംഭവിക്കുകയാണെങ്കില്‍ അതു ഏതാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് ടൂര്‍ണമെന്റില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഒരു അപ്രതീക്ഷിത ടീമിന്റെ മുന്നേറ്റവും പ്രതീക്ഷിക്കുന്നു. കണക്കുകൂട്ടലുകള്‍ തകിടം മറിക്കുന്ന എന്തെങ്കിലുമൊക്കെ ലോകകപ്പില്‍ സംഭവിക്കണം. പക്ഷെ ഇന്ത്യക്കു ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നേരിടേണ്ടി വരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല.

PAKISTAN

ഇത്തവണ ഒരു വമ്പന്‍ അട്ടിമറി ഉണ്ടാവുകയാണെങ്കില്‍ അത് സംഭവിക്കേണ്ടത് പാകിസ്താന്‍ ടീമിനായിരിക്കണം. അവരെ അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ അതൊരു വലിയ അട്ടിമറിയായി മാറും. ഇതു മാത്രമല്ല ഓസ്‌ട്രേലിയയെ ന്യൂസിലാന്‍ഡും ഇംഗ്ലണ്ടിനെ സൗത്താഫ്രിക്കയും പരാജയപ്പെടുത്തിയാലും അവയെ നമുക്കു അട്ടിമറികളായി കണക്കാക്കാം. ഈ തരത്തിലുള്ള അപ്രതീക്ഷിത മല്‍സരഫലങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഈ ലോകകപ്പ് വളരെയധികം ആവേശകരമായി മാറുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച അഹമ്മാദബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിനു തുടക്കമാവുന്നത്. ഇന്ത്യയുടെ ആദ്യ അങ്കം എട്ടിനു അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയക്കെതിരേയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ കിടിലന്‍ പോരാട്ടം.

ഇത്തവണയും ടൂര്‍ണമെന്റ് റൗണ്ട്- റോബിന്‍ രീതിയിലാണ്. ഓരോ ടീമും പ്രാഥമിക റൗണ്ടില്‍ ഒരു തവണ വീതം ഏറ്റുമുട്ടും. ഒമ്പത് മല്‍സരങ്ങളാണ് പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനുമുള്ളത്. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും. അടുത്ത മാസം 19നാണ് കിരീടപ്പോര്.

Story first published: Monday, October 2, 2023, 22:53 [IST]
Other articles published on Oct 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+