For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യക്ക് കിരീടം നേടാം, പക്ഷെ ആ വെല്ലുവിളി മറികടക്കണം! ചൂണ്ടിക്കാട്ടി കാര്‍ത്തിക്

മുംബൈ: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിനൊരുങ്ങുകയാണ് ഇന്ത്യ. ലീഗ് ഘട്ടത്തില്‍ ഒമ്പത് മത്സരവും ജയിച്ച ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍ ന്യൂസീലന്‍ഡാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പുറത്താക്കിയത് കിവീസായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ന്യൂസീലന്‍ഡ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയാണ് കിരീട ഫേവറേറ്റുകള്‍. സംതുലിതമായ ടീമാണ് ഇന്ത്യയുടേത്.

എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച ഫോമിലാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യക്ക് കിരീടത്തിലേക്കെത്താന്‍ മറികടക്കേണ്ട പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും കമന്റേറ്റേറുമായ ദിനേഷ് കാര്‍ത്തിക്. ഇന്ത്യ സെമി കടന്നുകിട്ടിയാല്‍ കപ്പിലേക്കെത്തുമെന്നാണ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നത്.

'ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ജയിച്ചാല്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ഇവരിലാരായാലും ഇന്ത്യ കിരീടത്തിലേക്കെത്തുമെന്നുറപ്പാണ്. സെമി ഫൈനലാണ് വലിയ കടമ്പ. ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയെന്നതാണ് വെല്ലുവിളി. വലിയ മത്സരമാണ് മുംബൈയില്‍ കാത്തിരിക്കുന്നത്. ഇന്ത്യ ആദ്യം ബാറ്റുചെയ്ത് വലിയ ടോട്ടല്‍ പടുത്തുയര്‍ത്താനാണ് ശ്രമിക്കേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്ക് റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കും.

ഇത്തവണ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്നത് ഇന്ത്യയാണെന്നതില്‍ ആര്‍ക്കും സംശയമില്ല'- ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യ കരുത്തരുടെ നിരയാണെങ്കിലും ആതിഥേയരാണെങ്കിലും ന്യൂസീലന്‍ഡിനെ വിലകുറച്ച് കാണാനാവില്ല. ഇത്തവണ തകര്‍പ്പന്‍ താരനിര കിവീസിനുമുണ്ട്. സെമിയില്‍ ആര് കൂടുതല്‍ മികവ് കാട്ടുന്നുവോ അവര്‍ക്കാവും ജയം. 2019ലും ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. എന്നാല്‍ കിവീസിന്റെ ചെറിയ സ്‌കോര്‍ മറികടക്കാനാവാതെ തോറ്റ് പുറത്തായി.

india, cricket

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പ്രധാന മത്സരത്തില്‍ നിരാശപ്പെടുത്തുന്നതാണ് ഇന്ത്യക്ക് തിരിച്ചടി. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. അതുകൊണ്ടുതന്നെ ഇന്ത്യ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ബാറ്റിങ്ങിലാണ്. എന്നാല്‍ ഇന്ത്യയുടെ മധ്യനിര കരുത്തുറ്റതാണെന്നത് അല്‍പ്പം ആശ്വാസം നല്‍കുന്ന കാര്യമാണ്. ഓസ്‌ട്രേലിയക്കെതിരേ തുടക്കത്തിലേ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും ഇന്ത്യക്ക് ജയിക്കാനായിരുന്നു.

ഇത് ടീമിന്റെ മധ്യനിരയുടെ കരുത്ത് കാട്ടുന്നതാണ്. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും നെതര്‍ലന്‍ഡ്‌സിനെതിരേ സെഞ്ച്വറി നേടിയാണ് സെമിയിലേക്കെത്തുന്നത്. ഇവര്‍ക്ക് ഇതേ ഫോം തുടര്‍ന്നാല്‍ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനാവും. ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരെയാണ് ഇന്ത്യ കൂടുതല്‍ ഭയക്കേണ്ടത്. കാരണം ഇവര്‍ക്ക് മുംബൈയിലെ പിച്ചില്‍ നല്ല അനുഭവസമ്പത്തുണ്ട്.

ചേസ് ചെയ്ത് ജയിക്കാനാവും ഇന്ത്യ കൂടുതല്‍ താല്‍പ്പര്യപ്പെടുക. കാരണം മുംബൈയില്‍ മഞ്ഞ് വീഴ്ചയ്ക്കുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാവും കൂടുതല്‍ എളുപ്പം. ട്രന്റ് ബോള്‍ട്ട് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. ഇന്ത്യയുടെ ടോപ് ഓഡറിനെ പെട്ടെന്ന് വീഴ്ത്തിയാല്‍ ആതിഥേയര്‍ തലകുനിക്കേണ്ടി വരുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ട്രന്റ് ബോള്‍ട്ടിനെ ഇന്ത്യ പേടിക്കണം.

എന്നാല്‍ ലീഗ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ ഇന്ത്യ അനായാസമായി തോല്‍പ്പിച്ചിരുന്നു. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുമായി തിളങ്ങുകയും ചെയ്തു. ഇന്ത്യയുടെ പേസ് നിരക്ക് ഇതേ മികവ് സെമിയിലും ആവര്‍ത്തിക്കേണ്ടതായുണ്ട്. ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ മികച്ച സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇതാണ് പിന്നാലെയെത്തുന്നവര്‍ നന്നായി ഉപയോഗിക്കുന്നത്. എന്തായാലും ശക്തമായ പോരാട്ടം തന്നെ സെമിയില്‍ പ്രതീക്ഷിക്കാം.

Story first published: Tuesday, November 14, 2023, 13:47 [IST]
Other articles published on Nov 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+