Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കരുത്! ഇഷാനും വേണ്ട, പകരം അവന്‍ മതിയെന്നു ഡിക്കെ

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കാറപകടത്തിലേറ്റ പരിക്കു കാരണം മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയാണ് റിഷഭ്. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് അദ്ദേഹമുള്ളത്. പക്ഷെ ലോകകപ്പിനു മുമ്പ് റിഷഭിനു പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താനാവുമോയെന്ന കാര്യം സംശയമാണ്.

ലോകകപ്പില്‍ നിന്നും റിഷഭ് പിന്‍മാറുകയാണെങ്കില്‍ സഞ്ജു സാംസണിനു വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തുമെന്നാണ് സൂചനകള്‍. സഞ്ജുവിനെക്കൂടാതെ ഇഷാന്‍ കിഷനായിരിക്കും മറ്റൊരു വിക്കറ്റ് കീപ്പര്‍. പക്ഷെ ലോകകപ്പില്‍ റിഷഭ് കളിച്ചില്ലെങ്കില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കേണ്ടത് സഞ്ജുവും ഇഷാനുമല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.

SANJU SAMSON

കെഎല്‍ രാഹുലാണ് ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഏറ്റവും നല്ല ഓപ്ഷനെന്നാണ് ഡിക്കെയുടെ അഭിപ്രായം. നിലവില്‍ പരിക്കേറ്റ് മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനു വേണ്ടി രാഹുല്‍ എന്‍സിഎയിലാണുള്ളത്. അദ്ദേഹത്തിനു എപ്പോള്‍ കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്ന കാര്യം വ്യക്തമല്ല. ഏഷ്യാ കപ്പിലൂടെ രാഹുല്‍ മടങ്ങിയെത്തുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പില്ല.

2007നു ശേഷം ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു പുതിയ വിക്കറ്റ് കീപ്പര്‍ കളിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണ് ഈ വര്‍ഷത്തേത്. 2007, 2011, 2015, 2019 വര്‍ഷങ്ങളിലെ ലോകകപ്പുകളിലെല്ലാം ടീമിനായി വിക്കറ്റ് കാത്തത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയായിരുന്നു. 2019ല്‍ ഇംഗ്ലണ്ട് വേദിയായ ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

അന്നു ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. അതിനു ശേഷം ദേശീയ ടീമില്‍ നിന്നും മാസങ്ങളോളം ബ്രേക്കെടുത്ത ധോണി 2020ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ധോണിയുടെ പിന്‍ഗാമിയായി വന്ന റിഷഭായിരുന്നു ഈ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കേണ്ടിയിരുന്നത്. പക്ഷെ പരിക്ക് വില്ലനായതോടെ ടൂര്‍ണമെന്റ് നഷ്ടമാവുമെന്ന ആശങ്കയിലാണ് അദ്ദേഹം.

റിഷഭ് ബാറ്റിങില്‍ നേരത്തേ ഫോമൗട്ടാവുകയും തുടര്‍ന്നു ടീമില്‍ നിന്നും പുറത്താവുകയും ചെയ്ത സമയത്താണ് രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറുടെ റോളില്‍ പരീക്ഷിക്കുന്നത്. ഭേദപ്പെട്ട പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. 2020ലായിരുന്നു രാഹുല്‍ വിക്കറ്റ് കീപ്പറായി ആദ്യമായി കളിച്ചത്.

ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കുറച്ചു മല്‍സരങ്ങളില്‍ വിക്കറ്റ് കാക്കുകയും ചെയ്തു. ഒരു ചടങ്ങില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ലോകകപ്പില്‍ സഞ്ജു, ഇഷാന്‍ എന്നിവരേക്കാള്‍ മുകളില്‍ രാഹുലിന് വിക്കറ്റ് കീപ്പറായി അവസരം ലഭിക്കണമെന്നു ഡിക്കെ അഭിപ്രായപ്പെട്ടത്.

KL RAHUL

ഇതു പറയുക വളരെ കടുപ്പം തന്നെയാണ്. പക്ഷെ കെഎല്‍ രാഹുലാണ് ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ ഏറ്റവും മുന്നിലെന്നു പറയേണ്ടി വരും. കാരണം അദ്ദേഹം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. അഞ്ചാം നമ്പറില്‍ കളിക്കുകയും ചെയ്യുന്നു. ലോകകപ്പില്‍ രാഹുലായിരിക്കും വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഏറ്റവും മുന്നിലുണ്ടാവുക.

അതിനു ശേഷം സഞ്ജു സാംസണും മൂന്നാമനായി ഇഷാന്‍ കിഷനുമായിരിക്കും. ടീമിന്റെ ഭാഗമായാല്‍ ചില സ്‌പെഷ്യലായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു കൂട്ടം കളിക്കാര്‍ നമുക്കുണ്ടെന്നു ഞാന്‍ കരുതുന്നു. ഒരു ടീമെന്ന നിലയില്‍ നമ്മള്‍ എത്രമാത്രം ഒത്തിണക്കം കാണിക്കുന്നുവെന്നതും, ഗ്രൗണ്ടില്‍ എത്രമാത്രം കരുത്തുറ്റ ടീമായി മാറുമെന്നതുമായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നും രണ്ടു ലോകകപ്പില്‍ ടീമിന്റെ ഭാഗമായ കാര്‍ത്തിക് നിരീക്ഷിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈ മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് സഞ്ജുവും ഇഷാനും. രണ്ടു പേര്‍ക്കും ലോകകപ്പ് ടീമിലേക്കു അവകാശവാദമുന്നയിക്കാനുള്ള മികച്ച അവസരം കൂടിയായിരിക്കും ഈ പര്യടനം. രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു ത്രികോണ പോരാട്ടം തന്നെ നമുക്കു കാണാന്‍ സാധിക്കും.

ഏകദിനത്തില്‍ നിലവിലെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ ഇഷാന് മുകളിലാണ് സഞ്ജുവിന്റെ സ്ഥാനം. ഏകദിനത്തില്‍ 66 എന്ന കിടിലന്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരേ ഒരു ഡബിള്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ഏകദിനത്തില്‍ ഇഷാന് കാര്യമായി ഒന്നും ചൂണ്ടിക്കാണിക്കാനില്ല. ഈ വര്‍ഷം ഇന്ത്യക്കായി കളിച്ച വൈറ്റ് ബോള്‍ മല്‍സരങ്ങളിലെല്ലാം അദ്ദേഹം ബാറ്റിങില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

Story first published: Sunday, July 2, 2023, 17:02 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+