For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അംപയര്‍ എന്തുകൊണ്ടു വൈഡ് വിളിച്ചില്ല? കോലിയോടുള്ള സ്‌നേഹമല്ല! കാരണമിതാ

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. തുടര്‍ച്ചയായ നാലാം ജയത്തോടെ സെമി ഫൈനലിനോട് ഒരുപടി കൂടി അടുക്കാനും ഇന്ത്യക്കായി. വിരാട് കോലിയുടെ (103*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് മത്സരത്തില്‍ ഇന്ത്യക്ക് കരുത്തായത്. ശുബ്മാന്‍ ഗില്ലും (53) രോഹിത് ശര്‍മയും (48) കെ എല്‍ രാഹുലും (34) നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.

മത്സരത്തില്‍ ശ്രദ്ധേയമായത് കോലിയുടെ സെഞ്ച്വറിയാണ്. ഇടവേളക്ക് ശേഷം വീണ്ടും ഏകദിന ലോകകപ്പില്‍ കോലിയുടെ സെഞ്ച്വറി പിറന്നിരിക്കുകയാണ്. ഏകദിനത്തില്‍ കോലി നേടുന്ന 48ാം സെഞ്ച്വറിയാണിത്. രണ്ട് സെഞ്ച്വറിയകലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറിയിലെ ലോക റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്. ബംഗ്ലാദേശിനെതിരേ കോലിയുടെ സെഞ്ച്വറി തികച്ചും നാടകീയമായിരുന്നു.

ഇന്ത്യക്ക് ജയിക്കാന്‍ 26 റണ്‍സ് വേണ്ടപ്പോള്‍ കോലിക്ക് സെഞ്ച്വറി നേടാന്‍ 26 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കെ എല്‍ രാഹുല്‍ സിംഗിളുകളെടുക്കാതെ കോലിയെ പിന്തുണച്ചതാണ് സെഞ്ച്വറി നേടാന്‍ അദ്ദേഹത്തെ സഹായിച്ചത്. ഇതിനിടെ കോലിയുടെ സെഞ്ച്വറി തടയാന്‍ ബംഗ്ലാദേശ് താരം വൈഡ് എറിഞ്ഞതും അംപയര്‍ അത് വൈഡ് വിളിക്കാതിരിക്കുകയും ചെയ്യുന്ന സംഭവമുണ്ടായി. കോലിക്ക് സെഞ്ച്വറി നേടാന്‍ മൂന്ന് റണ്‍സ് വേണ്ടപ്പോഴാണ് ബംഗ്ലാദേശ് ബൗളര്‍ നസും അഹമ്മദ് വൈഡ് എറിഞ്ഞത്.

കോലിയുടെ ലെഗ് സൈഡിലൂടെ പോയ പന്ത് വൈഡാണെന്നുറപ്പാണ്. എന്നാല്‍ അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബ്രോ ഇത് വൈഡ് അനുവദിക്കാതെ വെറുതെ ചിരിച്ചുനില്‍ക്കുകയാണ് ചെയ്തത്. ഇതോടെ സംഭവം വൈറലായി മാറി. ഇന്ത്യന്‍ താരങ്ങളും ആരാധകരും സന്തോഷവാന്മാരായെങ്കിലും അംപയറുടെ ഏകപക്ഷീയമായ തീരുമാനത്തെ വിമര്‍ശിക്കാനും ഒരു പക്ഷം ആളുകളുണ്ടായിരുന്നു.

kohli, rahul

സത്യത്തില്‍ കോലിയുടെ സെഞ്ച്വറിക്കായി അംപയര്‍ മനപ്പൂര്‍വ്വം വൈഡ് വിളിക്കാതിരിക്കുകയായിരുന്നോ? വസ്തുത അറിയാം. നിയമപരമായി പരിശോധിക്കുമ്പോള്‍ അത് വൈഡാണ്. എന്നാല്‍ എംസിസി നിയമം 22.1.1, 22.1.2 എന്നിവ പ്രകാരം ബാറ്റ്‌സ്മാന്റെ സ്വഭാവികമായ സ്റ്റാന്റിങ് ദിശയിലൂടെയാണ് പന്ത് പോകുന്നതെങ്കില്‍ വൈഡ് അനുവദിക്കാതിരിക്കാം. വിവാദമായ പന്ത് നേരിടുമ്പോള്‍ കോലി സ്വാഭാവിക സ്റ്റാന്റിങ്ങില്‍ നിന്ന് അല്‍പ്പം മാറിയാണ് നിന്നത്.

അതുകൊണ്ടുതന്നെ പന്ത് കടന്നുപോയത് കോലിയുടെ ആദ്യ സ്റ്റാന്റിങ്ങിന്റെ ദിശയിലാണ്. ഈ സാഹചര്യത്തില്‍ അംപയര്‍ക്ക് യുക്തിക്കനുസരിച്ച് തീരുമാനമെടുക്കാം. അതാവാം റിച്ചാര്‍ഡ് അത് വൈഡല്ലെന്ന് തീരുമാനിച്ചത്. കോലിയുടെ സെഞ്ച്വറിയെന്ന കാര്യവും റിച്ചാര്‍ഡ് പരിഗണിച്ചിരിക്കാം. എന്നാല്‍ കോലിയുടെ സെഞ്ച്വറിയുടെ വികാരം മാറ്റിനിര്‍ത്തി ചിന്തിച്ചാല്‍ അത് വൈഡ് പന്തായിരുന്നു. വൈഡ് വിളിക്കുന്നതായിരുന്നു ശരിയായ തീരുമാനം.

വൈഡ് വിവാദം വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇതിനോട് ഐസിസി പ്രതികരിച്ചിട്ടില്ല. റിച്ചാര്‍ഡും സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല. റിച്ചാര്‍ഡ് വിരാട് കോലിയുടെ ആരാധകനെപ്പോലെയാണ് പെരുമാറിയതെന്ന വിമര്‍ശനം ശക്തമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം ഐസിസി നല്‍കാനാണ് സാധ്യത.

Story first published: Friday, October 20, 2023, 13:47 [IST]
Other articles published on Oct 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+