For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 'വേഗം സുഖമാവട്ടെ', ഗില്ലിനെ ചേര്‍ത്തുപിടിച്ച് സാറ! ട്വീറ്റ് വൈറല്‍

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരേ ഇറങ്ങാനിരിക്കുന്ന ഇന്ത്യക്കൊപ്പം ശുബ്മാന്‍ ഗില്‍ ഉണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. ചെന്നൈയിലേക്കെത്തിയതിന് പിന്നാലെ ശുബ്മാനെ പനി ബാധിക്കുകയായിരുന്നു. പരിശോധനയില്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആദ്യത്തെ രണ്ട് മത്സരങ്ങളെങ്കിലും ഗില്ലിന് നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ വര്‍ഷം കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ റെക്കോഡുകളെല്ലാം ഗില്ലിന്റെ പേരിലാണ്.

ഗില്‍ പുറത്തായിട്ടില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുവ ഓപ്പണര്‍ കളിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ശുബ്മാന്‍ ഗില്‍ വേഗം സുഖം പ്രാപിക്കട്ടേയെന്ന് നിരവധി ആരാധകരാണ് ആശംസ നേരുന്നത്. എന്നാല്‍ ഇപ്പോള്‍ വൈറലായി മാറുന്നത് സാറാ ടെണ്ടുല്‍ക്കറുടെ ട്വീറ്റാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളാണ് സാറ ടെണ്ടുല്‍ക്കര്‍.

സാറയും ശുബ്മാനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ സാറയുടെ ട്വിറ്റര്‍ പേജില്‍ നിന്നെന്ന തരത്തിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 'വേഗം സുഖം പ്രാപിക്കട്ടേയെന്നാണ്' ഈ വൈറല്‍ ട്വീറ്റിലുണ്ടായിരുന്നത്. സാറയുടെ ചിത്രവും പേരുമുള്ള ഈ അക്കൗണ്ട് സാറാ ടെണ്ടുല്‍ക്കറിന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് ട്വീറ്റ് വൈറലായത്.

ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്നതിന്റെ തെളിവാണിതെന്ന തരത്തില്‍ ട്വീറ്റ് ഗോസിപ്പ് കോളങ്ങളിലടക്കം ചര്‍ച്ചയായി. എന്നാല്‍ ഏറെ വൈകിയാണ് ഇത് സാറയുടെ ട്വിറ്റര്‍ അക്കൗണ്ട് അല്ലെന്നും ഇത് വ്യാജ അക്കൗണ്ടാണെന്നും വ്യക്തമായത്. 80000ത്തോളം ലൈക്കും നിരവധി കമന്റുമെല്ലാം ഈ പോസ്റ്റിന് താഴെയെത്തി. സാറയുടെ പോസ്റ്റാണെന്ന് തെറ്റിദ്ധരിച്ച ആരാധകരാണ് ഈ ട്വീറ്റ് വൈറലാക്കി മാറ്റിയത്. എന്നാല്‍ സാറക്ക് ട്വിറ്ററില്‍ അക്കൗണ്ടില്ലെന്നതാണ് വസ്തുത.

sara tendulkar

ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് സാറ സജീവമായിട്ടുള്ളത്. ട്വിറ്ററില്‍ സാറക്ക് അക്കൗണ്ടില്ല. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിന് ആശംസകള്‍ നേര്‍ന്നത് സാറയല്ലെന്ന് വ്യക്തം. അതേ സമയം ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന സംശയമുണ്ടാക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ട്. രണ്ട് പേരും പല തവണ ഡേറ്റിങ്ങിന് പോയതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇരുവരും ഒരേ സമയം ഒരു ഹോട്ടലില്‍ നിന്നുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഇത് ഇവരുടെ ഡേറ്റിങ്ങിന്റെ തെളിവാണ്. കൂടാതെ കഴിഞ്ഞിടെ ശുബ്മാന്‍ ഗില്ലിന്റെ സഹോദരിയെ സാറ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തിരുന്നു. ഇതും പ്രണയത്തിന്റെ തെളിവായാണ് ആരാധകര്‍ കാണുന്നത്. ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും സാറയും ഗില്ലും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് സജീവമാണ്. സച്ചിന്റെ മരുമകനായി ഗില്‍ എത്തുമോയെന്നത് കണ്ടറിയാം. സമീപകാലത്തായി ഗില്ലിന്റെ പ്രകടനങ്ങളെയെല്ലാം സച്ചിന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശംസിക്കാറുമുണ്ട്.

ഇന്ത്യയുടെ അടുത്ത ഇതിഹാസമായാണ് ഗില്ലിന്റെ വളര്‍ച്ച. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം വിരാട് കോലിയാണെങ്കില്‍ വിരാട് കോലിക്ക് ശേഷം ശുബ്മാന്‍ ഗില്ലാണെന്നാണ് പ്രമുഖരെല്ലാം പറയുന്നത്. ഈ വിശേഷണത്തോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് ഇതുവരെ ഗില്‍ കാഴ്ചവെച്ചതും. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി ഗില്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടുതന്നെ സച്ചിനും വിവാഹത്തിനോട് എതിര്‍പ്പുണ്ടാകില്ലെന്നാണ് പാപ്പരസികള്‍ പറയുന്നത്.

ഓസ്‌ട്രേലിയക്കെതിരേ ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തലവേദനയായിരിക്കും. ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായേക്കുമെന്നാണ് വിവരം. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പില്‍ ജയിച്ച് തുടങ്ങേണ്ടത് അഭിമാന പ്രശ്‌നമാണ്. ഓസ്‌ട്രേലിയയെ തകര്‍ത്ത് ലോകകപ്പിലേക്കുള്ള വരവ് രാജകീയമാക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കുമോയെന്ന് കണ്ടറിയാം. ചെന്നൈയില്‍ മഴ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും മത്സരം നടന്നാല്‍ തകര്‍പ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, October 8, 2023, 8:06 [IST]
Other articles published on Oct 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+