Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പാകിസ്താന്‍ പുറത്തായോ, ഇനി സെമി കളിക്കുമോ? ഇതാണ് സത്യം

ലോകകപ്പില്‍ തുടര്‍ച്ചയായ നാലാമത്തെ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ സൗത്താഫ്രിക്കയോടു ഒരു വിക്കറ്റിനു പാക് പട കീഴടങ്ങുകയായിരുന്നു. വിജയത്തിനു തൊട്ടരികില്‍ വരെയെത്തിയ ശേഷമാണ് പാക് ടീം വീണ്ടുമൊരു തോല്‍വിയിലേക്കു വീണത്. ഈ വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയ സൗത്താഫ്രിക്ക സെമി ബെര്‍ത്തിന് ഒരു പടി കൂടി അടുക്കുകയും ചെയ്തു.

എന്നാല്‍ ആറു കളിയില്‍ നിന്നും നാലു പോയിന്റ് മാത്രമുള്ള പാകിസ്താന്‍ ആറാസ്ഥാനത്തേക്കും വീണിരിക്കുകയാണ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ ജയിച്ച ശേഷം ശേഷിച്ച നാലു കളിയിലും പാകിസ്താന്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. മൂന്നു മല്‍സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാകിസ്താന്‍ ഇനി സെമി ഫൈനലില്‍ കളിക്കുമോ? സാധ്യതകള്‍ നമുക്കു പരിശോധിക്കാം.

PAKISTAN

ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയാണ് ഇനി പാകിസ്താന്റെ ശേഷിച്ച മല്‍സരങ്ങള്‍. ഇവയിലെല്ലാം ജയിച്ചാലും ബാബര്‍ ആസമിനും സംഘത്തിനും പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. 10 പോയിന്റ് മാത്രമാണ് ഈ മൂന്നു കളിയും ജയിച്ചാല്‍ പാകിസ്താന് ലഭിക്കുക.

ഇതേ ഫോര്‍മാറ്റില്‍ നടന്ന 2019ലെ ലോകകപ്പ് എടുക്കുകയാണെങ്കില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയിലെത്തിയ ന്യൂസിലാന്‍ഡിനു ലഭിച്ചത് 11 പോയിന്റായിരുന്നു. അന്നു പക്ഷെ മഴ കാരണം ചില മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇത്തവണ മഴയെ തുടര്‍ന്നു ഒരു കളി പോലും ഫലമില്ലാതെ ഉപേക്ഷിച്ചിട്ടില്ല.

എങ്കിലും പാകിസ്താന്‍ ലോകകപ്പില്‍ നിന്നും പൂര്‍ണമായി പുറത്തായെന്നു ഇപ്പോഴും ഉറപ്പിച്ച് പറയാനായിട്ടില്ല. ചില അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ അവര്‍ ചിലപ്പോള്‍ സെമിയില്‍ കളിച്ചേക്കും. നേരിയ സാധ്യത നിലനിര്‍ത്താന്‍ പാകിസ്താന്‍ ആദ്യം ചെയ്യേണ്ട് ലീഗ് ഘട്ടത്തിലെ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിക്കുകയെന്നതാണ്. വെറുമൊരു ജയത്തിനു പകരം വലിയ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്കു കൊണ്ടു വരാനും പാക് ടീം ശ്രമിക്കണം. നിലവില്‍ അവരുടെ നെറ്റ് റണ്‍റേറ്റ് -0.387 ആണ്.

ബാക്കിയുള്ള മൂന്നു മല്‍സരങ്ങളും ജയിച്ചാല്‍ 10 പോയിന്റാണ് പാകിസ്താന്റെ അക്കൗണ്ടിലുണ്ടാവുക, സൗത്താഫ്രിക്ക, ഇന്ത്യ ടീമുകള്‍ക്കു ഇപ്പോള്‍ തന്നെ 10 പോയിന്റുണ്ട് എട്ടു പോയിന്റാടെ ന്യൂസിലാന്‍ഡ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. 10 പോയിന്റ് നേടിയെടുക്കുന്നതിനൊപ്പം ഈ മൂന്നു ടീമുകള്‍ തന്നെ പോയിന്റ് പട്ടികയില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ തുടരേണ്ടത് പാകിസ്താന് ആവശ്യമാണ്.

PAKISTAN

അതോടൊപ്പം ശേഷിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും ഓസ്‌ട്രേലിയ തോല്‍ക്കണം. മാത്രമല്ല ശ്രീലങ്ക, അഫ്ഗാനിസ്താന്‍ ടീമുകള്‍ മൂന്നില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഇനി ജയിക്കാനും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പാകിസ്താനു സെമിയിലേക്കു മുന്നേറാം.

എന്നാല്‍ ഓസ്‌ട്രേലിയ, പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നീ ടീമുകള്‍ക്കു 10 പോയിന്റ് വീതമാണ് ലഭിക്കുകയെങ്കില്‍ നെറ്റ് റണ്‍റേറ്റായിരിക്കും നാലാംസ്ഥാനക്കാരെ തീരുമാനിക്കുക. ഈ കാരണത്താല്‍ തന്നെയാണ് പാകിസ്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ ജയിക്കേണ്ടതിന്റെ ആവശ്യകതയും വര്‍ധിപ്പിക്കുന്നത്. ഈ നാലു ടീമുകളില്‍ നിലവില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ളത് ഓസ്‌ട്രേലിയക്കാണ്. +1.142 ആണ് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ്. ശ്രീലങ്കയുടേത് -0.205ഉം അഫ്ഗാനിസ്താന്റേത് -0.969ഉം ആണ്.

പാകിസ്താനു സെമി ഫൈനലില്‍ എത്താനുള്ള മറ്റൊരു വഴിയെന്നത് ന്യൂസിലാന്‍ഡ് ഇനി ബാക്കിയുള്ള നാലു മല്‍സരങ്ങളിലും തോല്‍ക്കുകയെന്നതാണ്. പക്ഷെ നിലവില്‍ അവരുടെ ഫോം പരിഗണിക്കുമ്പോള്‍ അതു സംഭവിക്കാനുള്ള സാധ്യതയും തീരെ കുറവാണ്. അതിനാല്‍ തന്നെ ഇതേക്കുറിച്ച് പാകിസ്താന്‍ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തേണ്ടതുമില്ല.

Story first published: Saturday, October 28, 2023, 6:41 [IST]
Other articles published on Oct 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+