For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആദ്യം ഡച്ച് ടീം, പിന്നാലെ ലങ്ക; രണ്ടിലും പാക് ടീമിന്റേത് കള്ളക്കളി? തെളിവ് പുറത്ത്

ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം വിജയത്തോടെ പാകിസ്താന്‍ മുന്നേറുകയാണ്. ആദ്യ മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്സിനെ തകര്‍ത്തായിരുന്നു ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും തുടക്കം. രണ്ടാമത്തെ കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ റെക്കോര്‍ഡ് റണ്‍ചേസിലൂടെ പാക് പട സ്തബ്ധരാക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍ചേസായിരുന്നു ബാബറും സംഘവും കുറിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം ഉറപ്പിക്കാനും പാക് പടയ്ക്കായിരുന്നു.

പക്ഷെ ഈ മല്‍സരത്തിലെ ഒരു കാര്യം പാകിസ്താന്‍ ടീമിനെ സംശയത്തിന്റെ നിഴലില്‍ ആക്കിയിരിക്കുകയാണ്. ശ്രീലങ്കന്‍ ടീം ബാറ്റ് ചെയ്യവെ ബൗണ്ടറിയുടെ യഥാര്‍ഥ അതിര്‍ത്തി മാര്‍ക്ക് ചെയ്ത സ്ഥലായിരുന്നില്ല ബൗണ്ടറി റോപ്പുകള്‍ കാണപ്പെട്ടത്. അതിനേക്കാള്‍ അല്‍പ്പം പിറകിലായിരുന്നു ബൗണ്ടറി റോപ്പുകളെന്നു ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. ഇതാദ്യമായല്ല ഇത്തമൊരും സംഭവം പാകിസ്താന്റെ മല്‍സരത്തില്‍ കണ്ടത്. നേരത്തേ നെതര്‍ലാന്‍ഡ്‌സുമായുള്ള ആദ്യ മല്‍സരത്തിലും ബൗണ്ടണി അടയാളപ്പെടുത്തിയതിനേക്കാള്‍ പിറകിലായിരുന്നു ബൗണ്ടറി റോപ്പുകള്‍.

PAKISTAN

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും പാകിസ്താന്റെ കളിയില്‍ മാത്രം ബൗണ്ടറി റോപ്പുകള്‍ എന്തു കൊണ്ട് പിറകിലേക്കു പോയി എന്നതാണ് പലരുടെയും സംശയം. പാക് ടീമിന്റെ കള്ളക്കളിയാണ് ഇതെന്നും രണ്ടു മല്‍സരത്തിലും അവര്‍ ചതിയിലൂടെയാണ് ജയിച്ചുകയറിതെന്നും ക്രിക്കറ്റ് പ്രേമികള്‍ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് പാകിസ്താന്‍ ടീമിനെതിരേ ഉയരുന്നത്. ഇന്ത്യയുമായി ശനിയാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിലും ഇതുപോലെയൊരു കള്ളത്തരം പാക് ടീം നടത്തുന്നുണ്ടോയെന്നു ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.

സോഷ്യല്‍ മീഡിയയില്‍ നെതര്‍ലാന്‍ഡ്‌സ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലെ ബൗണ്ടറി റോപ്പുകളുടെ ദൃശ്യങ്ങള്‍ സഹിതമാണ് പാകിസ്താന്‍ ടീമിനെതിരേ ആരാധര്‍ ആഞ്ഞടിക്കുന്നത്. എന്തുകൊണ്ടാണ് പാകിസ്താന്‍ ടീമിന്റെ മല്‍സരങ്ങളില്‍ മാത്രം ബൗണ്ടറി റോപ്പുകള്‍ പിറകിലേക്കു നീങ്ങുന്നുവെന്നാണ് ആരാധകരുടെ ചോദ്യം.

BOUNDARY ROPE

Screen shot

പാകിസ്താന്‍ ടീം ശരിക്കും ചതിയന്‍മാരാണ്. മല്‍സരം ജയിക്കാന്‍ അവര്‍ക്കു എന്തു കള്ളത്തരവും ചെയ്യാന്‍ മടിയില്ല. ബൗണ്ടറി റോപ്പുകള്‍ പിറകിലേക്കു നീക്കി വയ്ക്കുന്നത് ഈ ലോകകപ്പില്‍ അവര്‍ ശീലമാക്കിയിരിക്കുകയാണ്. ഇതു കാരണം എതിര്‍ ടീമുകള്‍ക്കു അര്‍ഹതപ്പെട്ട ഫോറുകളും സിക്‌സറുകളുമാണ് ലഭിക്കാതെ പോവുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു.

ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിന്റെ ക്യാച്ച് യഥാര്‍ഥത്തില്‍ ഔട്ടല്ല. കാരണം പാക് താരം ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി റോപ്പുകള്‍ പിറകിലേക്കു നീങ്ങിക്കിടക്കുന്നതായി കാണാം. അതുകൊണ്ടാണ് അതു ക്യാച്ചായത്. ബൗണ്ടറി റോപ്പുകള്‍ യഥാര്‍ഥ സ്ഥലത്തു തന്നെ ആയിരുന്നെങ്കില്‍ അതു സിക്‌സറായേനെ. ചതിയന്‍മാരായ പാകിസ്താന്‍ ടീമിനെതിരേ നടപടിയെടുക്കണമെന്നു ഐസിസിയോടും ബിസിസിഐയോടും അഭ്യര്‍ഥിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ പാക് ടീമിന്റേത് കള്ളകളിയാണെന്നു ആരോപിക്കുമ്പോള്‍ പാകിസ്താന്‍ ഫാന്‍സ് അതു നിഷേധിച്ചും രംഗത്തു വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ബൗണ്ടറി റോപ്പുകള്‍ പിറകിലേക്കു നീങ്ങുന്നതെന്നു പാകിസ്താനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാന്‍ എക്സിലൂടെ വിശദീകരിക്കുകയും ചെയ്യുന്നു.

പാകിസ്താന്‍ ടീമിന്റെ കളിയില്‍ മാത്രമല്ല എല്ലാ മല്‍സരങ്ങളിലും കളിക്കുമുമ്പ് മുമ്പ് ബൗണ്ടറി റോപ്പുകള്‍ ക്രമീകരിക്കാറുണ്ട്. കാരണം ഒരേ ഗ്രൗണ്ടിലെ വ്യത്യസ്ത പിച്ചുകളിലാണ് മല്‍സരം നടക്കാറുള്ളത്. 70 മീറ്ററാണ് ലോകകപ്പില്‍ ഐസിസി നിര്‍ദേശച്ചിരിക്കുന്ന ബൗണ്ടറിയുടെ വലിപ്പം. ഈ കാരണത്താല്‍ പിച്ച് മാറുന്നതിനു അനുസരിച്ച് ബൗണ്ടറി റോപ്പുകളില്‍ മാറ്റവും വരുത്താറുണ്ട്. അതു പാകിസ്താന്‍ ടീം ചെയ്യുന്നതല്ല. ഒഫീഷ്യലുകളുടെ ജോലിയാണ് അതെന്നും ഫരീദ് ഖാന്‍ വിശദീകരിക്കുന്നു.

Story first published: Wednesday, October 11, 2023, 12:15 [IST]
Other articles published on Oct 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+