Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പാകിസ്താന് ഇന്ത്യന്‍ 'സഹായം' ? ഒത്തുകളി തന്നെ! ഇല്ലെങ്കില്‍ തോറ്റേനെ

മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ ഏകദിന ലോകകപ്പില്‍ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനെയാണ് ബാബര്‍ ആസവും സംഘവും 81 റണ്‍സിനു തകര്‍ത്തുവിട്ടത്. ജയിച്ചെങ്കിലും പാകിസ്താനെ സംബന്ധിച്ച് ഒരു പെര്‍ഫെക്ട് മാച്ചായിരുന്നില്ല ഇത്. തുടക്കത്തില്‍ പതറിയ ശേഷമായിരുന്നു അവര്‍ പൊരുതിക്കയറി മല്‍സരത്തിലേക്കു തിരിച്ചുവന്നത്. പിന്നീട് ബൗളര്‍മാര്‍ റോളുകളും ഭംഗിയായി നിറവേറ്റിയതോടെ പാകിസ്താന്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ ഈ മല്‍സരത്തില്‍ പാക് വിജയത്തിനു ഇന്ത്യയുടെ സഹായം ലഭിച്ചുവെന്നാണ് ചില ആരാധകരുടെ വിമര്‍ശനം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്നും അല്ലായിരുന്നെങ്കില്‍ നെതര്‍ലാന്‍ഡ്‌സ് ഈ ലോകകപ്പിലെ ആദ്യത്തെ അട്ടിമറി തങ്ങളുടെ പേരില്‍ കുറിക്കുമായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഡച്ച് ടീമിലെ ഇന്ത്യന്‍ വംശജനായ താരം വിക്രംജിത്ത് സിങാണ് മല്‍സരത്തില്‍ പാകിസ്താനെ രക്ഷിച്ചെന്നും വിമര്‍ശകര്‍ തെളിവുകള്‍ നിരത്തി വാദിക്കുന്നു.

PAK- NED

ഡച്ച് ടീമിന്റെ ഓപ്പണിങ് ബാറ്റര്‍ കൂടിയായ വിക്രംജിത്ത് സിങ് ഫിഫ്റ്റിയുമായി ബാറ്റിങില്‍ തിളങ്ങിയിരുന്നു. 67 ബോളില്‍ നാലു ഫോറുകളും ഒരു സിക്‌സറുമടക്കം 52 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. പക്ഷെ ഫീല്‍ഡിങില്‍ വിക്രംജിത്ത് മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും ഇത്. ക്യാച്ചുകളും റണ്ണൗട്ട് അവസരവുമെല്ലാം താരം കളഞ്ഞുകുളിച്ചിരുന്നു. ഇതാണ് വിക്രംജിത്തിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഈ കാരണത്താല്‍ തന്നെയാണ് ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് ഒത്തുകളിച്ചാണ് ഡച്ച് ടീമിനെ പരാജയപ്പെടുത്തിയതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ബാറ്റിങില്‍ തുടക്കത്തില്‍ പതറിയ പാകിസ്താനെ അഗ്രസീവ് ഇന്നിങ്‌സുമായി മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നത് അഞ്ചാമനായി ഇറങ്ങിയ സൗദ് ഷക്കീലായിരുന്നു. 68 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. 52 ബോളുകള്‍ നേരിട്ട സൗദ് ഒമ്പതു ഫോറുകളും ഒരു സിക്‌സറുമടിച്ചിരുന്നു. പക്ഷെ സൗദിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ നെതര്‍ലാന്‍ഡ്‌സ് ടീമിനു സാധിക്കുമായിരുന്നു. പക്ഷെ വിക്രജംജിത്ത് അദ്ദേഹത്തിനു ആയുസ്സ് നീട്ടി നല്‍കുകയായിരുന്നു.

മറ്റൊരു ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ആര്യന്‍ ദത്ത് എറിഞ്ഞ 11ാം ഓവറിലായിരുന്നു കളിയിലെ ടേണിങ് പോയിന്റായ സംഭവം. മൂന്നു മുന്‍നിര ബാറ്റര്‍മാരെയും നഷ്ടമായ പാകിസ്താന്‍ അപ്പോള്‍ മൂന്നിന് 49 റണ്‍സെന്ന നിലയിലായിരുന്ന. മുഹമ്മദ് റിസ്വാന്‍ ഒമ്പതു റണ്‍സോടെയും സൗദ് ആറു റണ്‍സോടെയുമായിരുന്നു ക്രീസില്‍.

11ാം ഓവറിലെ അവസാന ബോളിലാണ് സൗദിനെ സ്ലിപ്പില്‍ വിക്രംജിത്ത് കൈവിട്ടത്. പിച്ച് ചെയ്ത ശേഷം പുറത്തേക്കു പോയ ബോളായിരുന്നു അത്. സൗദ് അതില്‍ ഷോട്ടിനു തുനിഞ്ഞെങ്കിലും ബോളിന്റെ ടേണ്‍ ഞെട്ടിച്ചു. എഡ്ജായ ബോള്‍ നേരെ സ്ലിപ്പിലേക്ക്. വിക്രംജിത്തിന്റെ വലതു കൈകളിലേക്കായിരുന്നു ബോള്‍ താഴ്ന്നുവന്നത്.

NETHERLANDS

പക്ഷെ അദ്ദേഹം ഡൈവ് ചെയ്യാന്‍ അല്‍പ്പം വൈകിയപ്പോള്‍ നേരിയ വ്യത്യാസത്തില്‍ ക്യാച്ച് പാഴാവുകയും ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. വിക്രംജിത്ത് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ സൗദ് ആറു റണ്‍സിനു പുറത്താവുകയും പാകിസ്താന്‍ നാലിനു 49 റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്തേനെ. പിന്നീട് അവര്‍ക്കു കളിയിലേക്കൊരു മടങ്ങിവരവ് ദുഷ്‌കരമായി മാറുകയും ചെയ്യുമായിരുന്നു. സൗദിന്റെ മികച്ച ഇന്നിങ്‌സാണ് പാകിസ്താനെ 286 റണ്‍സെന്ന മാച്ച് വിന്നിങ് ടോട്ടലില്‍ എത്തിച്ചത്.

വിക്രംജിത്ത് ഈ ക്യാച്ച് മാത്രമല്ല പിന്നീടൊരു ക്യാച്ച് കൂടി മല്‍സരത്തില്‍ പാഴാക്കിയിരുന്നു. കൂടാതെ ഒരു റണ്ണൗട്ട് അവസരവും കളിയില്‍ താരം നഷ്ടപ്പെടുത്തി. റിസ്വാന്റെ ഒരു ക്യാച്ചായിരുന്നു കവര്‍ ഏരിയയില്‍ വിക്രംജിത്ത് താഴെയിട്ടത്. താഴ്ന്നുവന്ന ബോളിനായി ക്യാച്ചെടുക്കാന്‍ അദ്ദേഹം മുന്നോട്ടു ഡൈവ് ചെയ്‌തെങ്കിലും കൈയിലൊതുങ്ങിയില്ല.

28ാം ഓവറില്‍ സൗദിനെ തന്നെയാണ് വിക്രംജിത്ത് വീണ്ടും രക്ഷിച്ചത്. വാന്‍ മീക്കെറന്റെ ഓവറിലെ ആദ്യ ബോള്‍ മിഡ് ഓണിലേക്കു കളിച്ച ശേഷം സൗദും റിസ്വാനും സിംഗിളാനായി ഓടുകയായിരുന്നു. പക്ഷെ വിക്രംജിത്തിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപുകള്‍ക്കു വളരെ പുറത്തുകൂടി പറന്നു. ബോള്‍ നേരിട്ട് സ്റ്റംപുകളില്‍ പതിച്ചിരുന്നെങ്കില്‍ താരം ഔട്ടായിരുന്നുവെന്നു റീപ്ലേകള്‍ കാണിക്കുകയും ചെയ്തു.

Story first published: Saturday, October 7, 2023, 7:52 [IST]
Other articles published on Oct 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+